കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വർണ്ണ വില താഴോട്ട്... ഉള്ളി വില കുതിച്ചുയരുന്നു, സവാള കിട്ടാനില്ല, കുടുംബ ബജറ്റ് താളം തെറ്റുന്നു!

Google Oneindia Malayalam News

സംസ്ഥാനത്ത് ഉള്ളിവില റെക്കോർ‌ഡിട്ട് കുതിക്കുന്നു. നൂറിനും മുകളിലാണ് ഉള്ളി വില കുതിക്കുന്നത്. തിരുവനന്തപുരം ചാല മാർക്കറ്റിലും കോഴിക്കോട്ടെ ഗ്രാന്റ് ഫ്രഷ് സൂപ്പർമാർക്കറ്റിൽ കിലോയ്ക്ക് 149 രൂപ നിരക്കിലാണ് ഉള്ളി വിൽക്കുന്നത്. ചെറിയ ഉള്ളിക്ക് ഇന്ന് തലസ്ഥാന നഗരത്തില്‍ കിലോയ്ക്ക് 173 രൂപയാണ് നിരക്ക്. വില സര്‍വകാല റെക്കോര്‍ഡിലെത്തിയതോടെ പച്ചക്കറിക്കടകളില്‍ ഉളളി വാങ്ങാന്‍ പോലും ലഭിക്കാത്ത അവസ്ഥയാണിപ്പോൾ ഉള്ളത്.

എന്നാൽ സ്വർണ്ണ വിലയിൽ വൻ ഇടിവാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഗ്രാമിന് 3560 രൂപയാണ് വ്യാഴാഴ്ചത്തെ സ്വർണ്ണത്തിന്റെ കേരളത്തിലെ വില.22 കാരറ്റ് സ്വർണ്ണം പവന് 28,480 രൂപ നൽകണം. ഇന്നലെ 3580 രൂപയായിരുന്നു ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില. ഒരു പവന്‍ സ്വര്‍ണത്തിന് 28,640 രൂപയും. ഇന്ന് 20 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിനുണ്ടായ കുറവ്.

Onion

ഇങ്ങനെയാണെങ്കിൽ ഉള്ളി വില സ്വർണ്ണ വിലയ്ക്ക് ഭീഷണിയാകുമോയെന്ന ആധിയിലാണ് ജനം. മൂന്ന് ദിവസം മുൻപ് തന്നെ കൊൽക്കത്ത നഗരത്തിൽ ഉള്ളിക്ക് 150 രൂപയായിരുന്നു നിരക്ക്. മഹാരാഷ്ട്രയിൽ ചെലയിടത്തും നേരത്തെ തന്നെ ഉയർന്ന വിലയായിരുന്നു. അതിനിടെ ഉള്ളി വില നിയന്ത്രിക്കാൻ വിവിധ വിദേശരാജ്യങ്ങളിൽ നിന്ന് ഉള്ളി ഇറക്കുമതി ചെയ്യുന്നുണ്ട്.. തുർക്കിയിൽ നിന്ന് 4,000 ടൺ ഇറക്കുമതി ചെയ്യാനാണ് ഏറ്റവും ഒടുവിൽ ഓർഡർ നൽകിയിരിക്കുന്നത്.

ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാറിൽ ഒത്തുതീർപ്പിലെത്താത്തതാണ് ആഗോള വിപണിയിൽ സ്വർണ്ണവില ഉയർത്തുന്നത്. എങ്കിലും ആഗോള വിപണയില്‍ ഇന്ന് വളരെ നേരിയ വർധന മാത്രമാണ് വിലയിൽ ഉണ്ടായത്. അമേരിക്കയിൽ ബുധനാഴ്ച 1,484 ഡോളറായിരുന്നു സ്വർണ്ണവില.

English summary
Onion price above 100 per Kilograms
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X