കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു വാർഡിലേക്ക് 3 കിലോ ഉള്ളി: സംസ്ഥാന സര്‍ക്കാറിന്‍റെ നടപടിയെ വിമര്‍ശിച്ച് വിടി ബല്‍റാം

Google Oneindia Malayalam News

തിരുവനന്തപുരം: സവാളയുടെ വിലക്കയറ്റം തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടിയെ പരിഹസിച്ച് കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാം. സംസ്ഥാനത്തുടനീളം അനുഭവപ്പെടുന്ന വിലക്കയറ്റം പിടിച്ചു നിർത്താൻ സർക്കാർ കൊണ്ടുവരുന്ന 75 ടൺ ഉള്ളി എന്നു പറഞ്ഞാൽ അത് വെറും 75,000 കിലോ മാത്രമാണ്. അതായത് ആയിരത്തോളം പഞ്ചായത്തുള്ള കേരളത്തിൽ ഒരു പഞ്ചായത്തിലേക്ക് ശരാശരി 75 കിലോ ഉള്ളി! 25,000 ഓളം വാർഡുകളുള്ളതിൽ ഒരു വാർഡിലേക്ക് ശരാശരി 3 കിലോ ഉള്ളി മാത്രമാണ് ലഭിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ചൂണ്ടിക്കാട്ടുന്നു. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍രെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

സവാളയുടെ വിലക്കയറ്റം

സവാളയുടെ വിലക്കയറ്റം

സവാളയുടെ രൂക്ഷമായ വിലക്കയറ്റം തടയാനുള്ള ഒരു സംസ്ഥാന സർക്കാരിൻ്റെ നടപടിയാണിത്! മാധ്യമങ്ങളിലൂടെ മന്ത്രി അഭിമാനപൂർവ്വം പ്രസ്താവിക്കുന്ന ഗംഭീര മാർക്കറ്റ് ഇൻ്റർവെൻഷൻ. ചില കണക്കുകൾ കേൾക്കുമ്പോൾ ഒറ്റയടിക്ക് കണ്ണ് തള്ളിയേക്കാം. എന്നാൽ വിഷയത്തിൻ്റെ വ്യാപ്തിയും ഗൗരവ സ്വഭാവവും കൂടി മനസ്സിൽ വച്ച് വേണം ഈ കണക്കുകളെ പരിശോധിക്കാൻ.

ശരാശരി 3 കിലോ

ശരാശരി 3 കിലോ

ഇവിടെ സംസ്ഥാനത്തുടനീളം അനുഭവപ്പെടുന്ന വിലക്കയറ്റം പിടിച്ചു നിർത്താൻ സർക്കാർ കൊണ്ടുവരുന്ന 75 ടൺ ഉള്ളി എന്നു പറഞ്ഞാൽ അത് വെറും 75,000 കിലോ മാത്രമാണ്. അതായത് ആയിരത്തോളം പഞ്ചായത്തുള്ള കേരളത്തിൽ ഒരു പഞ്ചായത്തിലേക്ക് ശരാശരി 75 കിലോ ഉള്ളി! 25,000 ഓളം വാർഡുകളുള്ളതിൽ ഒരു വാർഡിലേക്ക് ശരാശരി 3 കിലോ ഉള്ളി !!

പരമാവധി ഒരാഴ്ചത്തേക്ക്

പരമാവധി ഒരാഴ്ചത്തേക്ക്

ഒരു വാർഡിലുള്ളത് ഏതാണ്ട് 1500-2000 ജനസംഖ്യയാണ്. 500-600 വീടുകൾ മിനിമം ഉണ്ടാവും. ചെറിയ ഒരു കുടുംബത്തിലേക്ക് ഒരു കിലോ ഉള്ളി വാങ്ങിയാൽ നാലോ അഞ്ചോ ദിവസത്തേക്ക്, പരമാവധി ഒരാഴ്ചത്തേക്ക് ഉണ്ടാകും. ഹോട്ടലുകളുടേയും മറ്റും ആവശ്യം വേറെ.
അതായത് ഒരു ആഴ്ചയിലേക്ക് ഒരു ഗ്രാമ പഞ്ചായത്ത് വാർഡിന് തന്നെ ഏതാണ്ട് ഒരു ടൺ ഉള്ളി ആവശ്യമായി വരും.

 മന്ത്രിമാരെപ്പോലെ

മന്ത്രിമാരെപ്പോലെ

കേരളത്തിന് മൊത്തമായി എടുത്താൽ ഒരാഴ്ചക്ക് ഏതാണ്ട് 25,000 ടൺ വേണം. അവിടെയാണ് വെറും 75 ടണ്ണുമായി ഒരു സംസ്ഥാന സർക്കാർ വിലക്കയറ്റം പിടിച്ചു നിർത്താൻ വരുന്നത്! അതായത് മാർക്കറ്റ് ഡിമാൻഡിൻ്റെ വെറും 0.3%. ബാക്കി 99.7% വും കരിഞ്ചന്തക്കാരുടെ കയ്യിൽ. മന്ത്രിമാരെപ്പോലെ വലിയ ആളുകളുടെ അവകാശവാദങ്ങൾ മാധ്യമങ്ങൾ വാർത്തയായി നൽകുമ്പോൾ അവരിലർപ്പിച്ചിരിക്കുന്ന ഉത്തരവാദിത്തത്തിൻ്റെ സ്കെയിൽ കൂടി ഒന്നു പരിശോധിക്കാൻ ദയവായി തയ്യാറാവണം.

സ്വന്തം പഞ്ചായത്തിലേക്ക്

സ്വന്തം പഞ്ചായത്തിലേക്ക്

ഒരു പഞ്ചായത്ത് പ്രസിഡണ്ട് സ്വന്തം പഞ്ചായത്തിലേക്ക് ഈ സാഹചര്യത്തിൽ 75 ടൺ ഉള്ളി കൊണ്ടുവന്ന് വിലകുറച്ച് വിൽക്കാൻ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ അതൊരു വലിയ ഇടപെടലാണ്. (ഇത് പഞ്ചായത്തിൻ്റേയോ പ്രാദേശിക ജനപ്രതിനിധികളുടേയോ തലത്തിൽ പരിഹരിക്കാവുന്ന പ്രശ്നമല്ല എന്നത് വേറെ കാര്യം). എന്നാൽ സംസ്ഥാനം ഭരിക്കുന്ന ഒരു സർക്കാരിന് ഇത്ര മാത്രമാണ് ചെയ്യാൻ കഴിയുന്നത് എങ്കിൽ അത് ഒരു ഇടപെടലേ അല്ല, കടലിൽ കായം കലക്കുന്ന പ്രഹസനം മാത്രമാണ്.

English summary
Onion prices: VT Balram criticizes the state government's action
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X