• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഓണ്‍ലൈന്‍ ചാരിറ്റിയുടെ മറവില്‍ ഹവാല സംഘമോ? വര്‍ഷയ്ക്ക് ഒറ്റ അക്കൗണ്ടില്‍ നിന്നും വന്നത് 60 ലക്ഷം

കൊച്ചി: അമ്മയുടെ ചികിത്സയ്ക്കായി സമാഹരിച്ച പണം തിരികെ നല്‍കാത്തതുമായി ബന്ധപ്പെട്ട് കണ്ണൂര്‍ സ്വദേശിനിയായ വര്‍ഷ എന്ന യുവതിക്ക് നേരെ സാമൂഹ്യ മാധ്യമങ്ങളിലൂടെയും ഫോണിലൂടെയും വലിയ ഭീഷണിയായിരുന്നു നേരിടേണ്ടി വന്നത്. സംഭവത്തില്‍ യുവതി പോലീസില്‍ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. ആരോഗ്യ മന്ത്രി കെകെ ശൈലജ നിര്‍ദേശിച്ചതിനനുസരിച്ച് ഡിസിപി ജി.പൂങ്കുഴലി ഐപിഎസിനായിരുന്നു വര്‍ഷ പരാതി നല്‍കിയത്. സംഭവത്തില്‍ വിശദമായ അന്വേഷണമാണ് പോലീസ് ഇപ്പോള്‍ നടത്തുന്നത്. സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള ഇത്തരം പണം സമാഹരത്തിന് പിന്നില്‍ ഹവാല ബന്ധം ഉണ്ടോ എന്നതടക്കമുള്ള കാര്യങ്ങളാണ് പരിശോധിക്കുന്നത്.

വര്‍ഷ

വര്‍ഷ

അമ്മയുടെ കരള്‍ മാറ്റിവയ്ക്കുന്നതിനായിരുന്നു വര്‍ഷ സാമൂഹ്യ മാധ്യമങ്ങളിലൂടെ അഭ്യര്‍ത്ഥന നടത്തിയത്. ഇതിനായി സാമൂഹിക മാധ്യമങ്ങളിലൂടെ ഇത്തരത്തില്‍ പണം സമാഹരിച്ച് നല്‍കുന്ന സാജന്‍ കേച്ചേരി എന്നയാള്‍ വര്‍ഷയെ സഹായിക്കുകുയം ചെയ്തു. എന്നാല്‍ പിന്നീട് പണം തനിക്ക് കൂടി കൈകാര്യം ചെയ്യാന്‍ സാധിക്കും വിധത്തിലുള്ള അക്കൗണ്ടിലേക്ക് മാറ്റണം എന്നാവശ്യപ്പെട്ട് ഇയാള്‍ ഭീഷണിപ്പെടുത്തുകയായിരുന്നെന്നാണ് പരാതി.

സാമൂഹ്യ മാധ്യമങ്ങളിലൂടെ

സാമൂഹ്യ മാധ്യമങ്ങളിലൂടെ

ഇയാളും ഇയാളുടെ സഹായികളും വര്‍ഷക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തിയതായും വ്യാജപ്രചാരണങ്ങള്‍ നടത്തുന്നതിന്‍റെ വിവരങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. സഹായ അഭ്യര്‍ത്ഥന നടത്തിയതിന് പിന്നാലെ ഒരു കോടിയിലേറെ രൂപയായിരുന്നു വര്‍ഷയുടെ ബാങ്ക് അക്കൗണ്ടില്‍ എത്തിയത്.

അഭ്യര്‍ത്ഥന നടത്തിയത്

അഭ്യര്‍ത്ഥന നടത്തിയത്

ഇത്രയും വലിയ തുക കുറഞ്ഞ സമയത്തിനുള്ളില്‍ അക്കൗണ്ടിലേക്ക് എത്തിയതില്‍ അസ്വാഭാവികതയുള്ളതായാണ് അന്വേഷണം സംഘം സംശയിക്കുന്നത്. ചിക്തയ്ക്കായി 30 ലക്ഷത്തില്‍ താഴെയുള്ള തുകയ്ക്കായിരുന്നു യുവതി അഭ്യര്‍ത്ഥന നടത്തിയത്. എന്നാല്‍ ആദ്യ ദിവസം തന്നെ 65 ലക്ഷത്തിലേറെ രൂപ അക്കൗണ്ടില്‍ എത്തി.

പണം അയക്കേണ്ട

പണം അയക്കേണ്ട

ഇതോടെ തന്നെ ആരും ഇനി പണം അയക്കേണ്ടെന്ന് യുവതി അറിയിച്ചിരുന്നു. എന്നാല്‍ തൊട്ടടുത്ത ദിവസങ്ങളില്‍ കൂടുതല്‍ പണം അക്കൗണ്ടിലേക്ക് എത്തുകയും ചെയ്തു. വിദേശത്തുള്ള ഒരു ചാരിറ്റി സംഘടന ഒറ്റത്തവണയായി 60 ലക്ഷം രൂപ പെണ്‍കുട്ടിയുടെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചതായാണ് സഹായിച്ച് ഒരു യുവാവ് പറയുന്നത്.

സംശയം

സംശയം

ഇത്രയും പണം ഒരുമിച്ച് അയച്ചതില്‍ പോലീസിന് സംശയം ഉണ്ട്. അക്കൗണ്ടിലേക്ക് 5 ലക്ഷവും മറ്റും ഇട്ടവരുമുണ്ടെന്നും യുവതി വ്യക്തമാക്കുന്നു. അമ്മയെ സര്‍ജറിക്ക് കയറ്റുന്നതിന് മുമ്പാണ് താന്‍ അക്കൗണ്ട് പരിശോധിച്ചത്. അതിന് ശേഷം ആരെങ്കിലും വലിയ തുക നിക്ഷേപിച്ചോ എന്നിതിനെ കുറിച്ച് അറിയില്ലെന്നും ഇവര്‍ പറയുന്നു.

സുരക്ഷിത മാര്‍ഗം

സുരക്ഷിത മാര്‍ഗം

ചികിത്സാ ആവശ്യത്തിനുള്ള പണം കിഴിച്ചുള്ള തുക യുവതിയില്‍ നിന്നും തിരികെ ലഭിക്കുമെന്ന വിശ്വാസത്തില്‍ സുരക്ഷിത മാര്‍ഗം എന്ന നിലയില്‍ ഹവാല ഇടപാടിന്‍റെ പണം വര്‍ഷയുടെ അക്കൗണ്ടിലേക്കയച്ചതാണോ എന്നതാണ് പോലീസ് സംശയിക്കുന്നത്. ഇത്തരത്തില്‍ തട്ടിപ്പ് നടത്തുന്നവര്‍ മുന്‍കൂട്ടി അക്കൗണ്ട് ഉടമകളുമായി കരാറിലേര്‍പ്പെടുന്നതായാണ് സൂചന.

സ്വന്തം അക്കൗണ്ടിലേക്ക്

സ്വന്തം അക്കൗണ്ടിലേക്ക്

ഇതിനായി ഒപ്പിട്ട ബ്ലാക്ക് ചെക്കും പ്രോമിസറി നോട്ടും വരെ സംഘം തയ്യാറാക്കും. ഇതിന് ശേഷമായിരിക്കും സാമൂഹിക മാധ്യമങ്ങളിലൂടേയും മറ്റുമുള്ള സഹായ അഭ്യര്‍ത്ഥന. അക്കൗണ്ട് ഉടമകള്‍ ആശുപത്രി തിരക്കുകളില്‍ ആവുമെന്നതിനാല്‍ ചികിത്സയ്ക്ക് ആവശ്യമായ പണം നല്‍കി ബാക്കി പണം സ്വന്തം അക്കൗണ്ടിലേക്ക് എളുപ്പത്തില്‍ മാറ്റാന്‍ സംഘത്തിന് സാധിക്കും.

ഭീഷണിയിലേക്കും തര്‍ക്കങ്ങളിലേക്കും

ഭീഷണിയിലേക്കും തര്‍ക്കങ്ങളിലേക്കും

രോഗി മരിക്കുന്ന സാഹചര്യത്തില്‍ ആശുപത്രി ബില്‍ കിഴിച്ചുള്ള തുക ഇവര്‍ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റും. അത്യാവശ്യ ഘട്ടത്തില്‍ സഹായിച്ച വ്യക്തി എന്നത് കൂടി കണക്കിലെടുത്ത് സാധാരണക്കാര്‍ ആവശ്യം കഴിഞ്ഞുള്ള പണം എതിര്‍പ്പ് കൂടാതെ തട്ടിപ്പ് സംഘങ്ങള്‍ക്ക് കൈമാറും. വര്‍ഷയുടെ കാര്യത്തില്‍ അതിന് സാധിക്കാതെ വന്നതോടെയാണ് ഭീഷണിയിലേക്കും തര്‍ക്കങ്ങളിലേക്കും കാര്യങ്ങള്‍ എത്തിച്ചത്.

മറ്റ് രോഗികളുടെ ചികിത്സയ്ക്കായി

മറ്റ് രോഗികളുടെ ചികിത്സയ്ക്കായി

അക്കൗണ്ടില്‍ അധികമായി വരുന്ന പണം മറ്റ് രോഗികളുടെ ചികിത്സയ്ക്കായി ചെലവഴിക്കുമെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഇത് സംബന്ധിച്ചുള്ള വ്യക്തമായ വിവരങ്ങളൊന്നും ഇവര്‍ പുറത്ത് വിടാറില്ല. സാമൂഹ്യ മാധ്യമങ്ങള്‍ വഴിയുള്ള ചാരിറ്റി പിരിവിന് നേരെ നേരത്തേയും സംശയങ്ങള്‍ ഇയര്‍ന്നിരുന്നെങ്കിലും കാര്യമായ അന്വേഷണം ഇതുവരെ നടന്നിരുന്നില്ല.

കോഴിക്കോട് ജ്വല്ലറിയിലെ മുഴുവന്‍ സ്വര്‍ണ്ണവും അനധികൃതം, പിടിച്ചെടുത്ത് കസ്റ്റംസ്

English summary
Online Charity fraud: police probe continues in varsha's complaint
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X