Get Updates
Get notified of breaking news, exclusive insights, and must-see stories!

സുരേഷ് ഗോപി 'അടിമ'; അപ്പോത്തിക്കിരി മോശം സിനിമ?

സിനിമാ താരങ്ങളോടുള്ള ചൊരുക്ക് സിനിമയോട് കാണിക്കുന്നതില്‍ ശിവസേനയെക്കാളും യൂത്ത് കോണ്‍ഗ്രസിനെക്കാളും ഒട്ടും മോശമല്ല ഫേസ്ബുക്ക് ആക്ടിവിസ്റ്റുകളും‍. ആസിഫ് അലിക്കെതിരെ മുദ്രാവാക്യം വിളിച്ച ശിവസേനയെയും സുരേഷ് ഗോപി സിനിമകള്‍ ബഹിഷ്‌കരിക്കുന്ന കോണ്‍ഗ്രസിനെയും കടത്തിവെട്ടും സൈബര്‍ ആക്രമണത്തിന്റെ കാര്യത്തില്‍ ഫേസ്ബുക്ക് സിംഹങ്ങള്‍.

അപ്പോത്തിക്കിരി എന്ന സാമാന്യം ഭേദപ്പെട്ട സിനിമയാണ് ഫേസ്ബുക്ക് നിരൂപകരുടെ പുതിയ ശത്രു. കാരണം മറ്റൊന്നുമല്ല ചിത്രത്തില്‍ സുരേഷ് ഗോപിയുണ്ട്. വികസനം സമ്മാനിച്ചാല്‍ നരേന്ദ്ര മോദിയുടെ അടിമയാകാനും തയ്യാറാണ് എന്നൊരു പ്രസ്താവന ഇറക്കിയതിന് ശേഷം സുരേഷ് ഗോപിക്ക് ഫേസ്ബുക്കിലും മറ്റും വിളിപ്പേര് അടിമ എന്നാണ്. മുഖ്യമന്ത്രി വിവരക്കേട് പറയരുതെന്ന പ്രസ്താവന കൂടിയായതോടെ സുരേഷ് ഗോപിയുടെ ശത്രുക്കളുടെ എണ്ണം കൂടി.

സുരേഷ് ഗോപിയെ വിമര്‍ശിക്കുന്നതില്‍ ആര്‍ക്കും എതിര്‍പ്പുണ്ടെന്ന് തോന്നുന്നില്ല. എന്നാല്‍ അദ്ദേഹം അഭിനയിച്ചു എന്ന പേരില്‍, നല്ലതെന്ന് പേരെടുത്ത് കഴിഞ്ഞ അപ്പോത്തിക്കിരിയെ കളിയാക്കുകയും ഇകഴ്ത്തുകയും ചെയ്യുന്നതിലെ ന്യായമാണ് മനസിലാകാത്തത്. അപ്പോത്തിക്കിരിക്കെതിരായ ഫേസ്ബുക്ക് വിമര്‍ശനങ്ങള്‍ പോകുന്ന വഴി നോക്കൂ.

ഇതാണോ സിനിമ

ഇതാണോ സിനിമ

സാമൂഹ്യപ്രസക്തി മാത്രം കുത്തിനിറച്ചാല്‍ സിനിമയാകുമോ. രണ്ടര മണിക്കൂര്‍ വേണ്ടിയിരുന്നില്ല. പത്ത് മിനുട്ട് മതിയായിരുന്നല്ലോ ഇത് പറയാന്‍.

സുരേഷ് ഗോപി സിനിമയോ ഇതോ

സുരേഷ് ഗോപി സിനിമയോ ഇതോ

സുരേഷ് ഗോപിയുടെ തിരിച്ചുവരവ് എന്ന പേരില്‍ ഫാന്‍സ് ആഘോഷിക്കുന്നു എന്നുമുണ്ട് പരാതി. ഇത് സംവിധായകന്റെ സിനിമയാണത്രെ. സുരേഷ് ഗോപി സിനിമ എന്ന് കരുതി കാണാന്‍ പോയാല്‍ നിരാശരാകുമത്രെ.

ഫാന്‍സോ, സുരേഷ് ഗോപിക്കോ

ഫാന്‍സോ, സുരേഷ് ഗോപിക്കോ

സുരേഷ് ഗോപിക്ക് ഇപ്പോഴും ഫാന്‍സുണ്ടോ എന്നുമുണ്ട് സേേന്ദഹം. നരേന്ദ്ര മോദിയുടെ അടിമയായ വകയില്‍ കിട്ടിയ ഫാന്‍സായിരിക്കും ഇപ്പോള്‍ ഉള്ളതെന്ന് ആശ്വസിക്കുന്നവരുമുണ്ട്.

ജയസൂര്യ ഭേദം

ജയസൂര്യ ഭേദം

ജയസൂര്യയിലെ നടനെ പുറത്തെടുത്ത സിനിമ എന്നാണ് ചിത്രം കണ്ട പലരും പറയുന്നത്. എന്നാല്‍ പട്ടിണി കിടന്ന് തടി കുറച്ചു എന്നതില്‍ ഒതുക്കുന്നു ഭൂരിഭാഗം ആളുകളും ജയസൂര്യയുടെ പ്രകടനം.

അപ്പോത്തിക്കിരി ഒരു നാടകം

അപ്പോത്തിക്കിരി ഒരു നാടകം

ഈ സിനിമ ഒരു നാടകമാണ്. സംഭവം നടക്കുന്ന ആശുപത്രിയാണ് സ്റ്റേജ്. പ്രതീക്ഷിച്ച പോലെ ഒന്നുമില്ല. മോശം സിനിമയാണ് അപ്പോത്തിക്കിരി എന്ന് പറയുന്നു ചിലര്‍.

എന്താണ് അപ്പോത്തിക്കിരി

എന്താണ് അപ്പോത്തിക്കിരി

നിര്‍മാതാവായ ഡോ. ജോര്‍ജ് മാത്യു പറയുന്നത് അപ്പോത്തിക്കിരി ഒരു കമേഴ്‌സ്യല്‍ സിനിമയേ അല്ലെന്നാണ്. യാഥാര്‍ഥ്യങ്ങള്‍ മാത്രമാണ് ഈ ചിത്രത്തില്‍ കാണിക്കുന്നത്.

അതെ, സംവിധായകന്റെ സിനിമയാണ്

അതെ, സംവിധായകന്റെ സിനിമയാണ്

സംവിധായകന്റെ സിനിമയാണ് അപ്പോത്തിക്കിരി എന്ന് നിസംശയം പറയാം. മേല്‍വിലാസം എന്ന വ്യത്യസ്ത സിനിമയെടുത്ത് മാധവ് രാംദാസ് ഇത്തവണയും അത്ഭുതപ്പെടുത്തി.

ഭേദമാണ് അപ്പോത്തിക്കിരി

ഭേദമാണ് അപ്പോത്തിക്കിരി

പോരായ്മകളുണ്ടെങ്കിലും കണ്ടിരിക്കാവുന്ന, കണ്ടിരിക്കേണ്ട സിനിമ തന്നെയാണ് അപ്പോത്തിക്കിരി എന്നാണ് സിനിമ കണ്ട ഭൂരിഭാഗം ആളുകളുടെയും അഭിപ്രായം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+