കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ്ബുക്കില്‍ നിന്ന് വിളി വരും...തട്ടിപ്പിന്റെ പുത്തൻ രീതി; ഒടിപി കൊടുത്താൽ എല്ലാം പോകും

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

കൊച്ചി: ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന കാലമാണിത്. തട്ടിപ്പിന്റെ സാധ്യതകള്‍ മാത്രം ആരാഞ്ഞ് നടക്കുന്ന ഒരു കൂട്ടരുണ്ട്, അവരുടെ തട്ടിപ്പില്‍ വീണുപോകാന്‍ മറ്റൊരു കൂട്ടരും.

ദിലീപിന് ജാമ്യം കിട്ടിയപ്പോൾ രശ്മി നായർക്ക് ബലാത്സംഗ ഭീഷണി... ജനപ്രിയന് ആരാധകർ പണികൊടുക്കുന്ന വിധം

ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ആയ ഫേസ്ബുക്കിന്റെ പേരിലും ഇപ്പോള്‍ വലിയ തട്ടിപ്പുകളാണ് അരങ്ങേറുന്നത്. അത് ഇങ്ങ് കൊച്ച് കേരളത്തിലേക്കും എത്തിയിരിക്കുന്നു.

അമ്മയിൽ തിരിച്ചെത്തും, പകവീട്ടിയവർക്ക് മറുപടി? അണിയറയിൽ സൂപ്പർമാൻ ആകാൻ ദിലീപ്... കൊത്തിപ്പറിച്ചവരോ?അമ്മയിൽ തിരിച്ചെത്തും, പകവീട്ടിയവർക്ക് മറുപടി? അണിയറയിൽ സൂപ്പർമാൻ ആകാൻ ദിലീപ്... കൊത്തിപ്പറിച്ചവരോ?

ഫേസ്ബുക്ക് ഓഫീസില്‍ നിന്ന് എന്ന് പറഞ്ഞ് ഫോണ്‍ വിളിച്ചാണ് പുതിയ തട്ടിപ്പ്. അവരുടെ വലയില്‍ വീണാല്‍ പിന്നെ തീര്‍ന്നു എല്ലാം...

ഫേസ്ബുക്കില്‍ നിന്ന്

ഫേസ്ബുക്കില്‍ നിന്ന്

ഫേസ്ബുക്ക് ഓഫീസില്‍ നിന്ന് എന്ന് പറഞ്ഞ് നിങ്ങളെ ആരെങ്കിലും വിളിച്ചാല്‍ ഉടനടി അത് വിശ്വസിക്കരുത്. നിങ്ങള്‍ കബളിപ്പിക്കപ്പെട്ടേക്കാം.

ഇണ്ടാസ് ഇങ്ങനെ!

ഇണ്ടാസ് ഇങ്ങനെ!

ഫേസ്ബുക്ക് പോളിസി വയലേറ്റ് ചെയ്തതിനാല്‍ നിങ്ങളുടെ കണ്ടന്റുകള്‍ നീക്കം ചെയ്യും എന്ന് പറഞ്ഞായിരിക്കും ചിലപ്പോള്‍ ആ ഫോണ്‍ കോള്‍ എത്തുക. അത് കേട്ട് ഭയന്നാല്‍ തീര്‍ന്നു.

കോട്ടയത്ത് സംഭവിച്ചത്

കോട്ടയത്ത് സംഭവിച്ചത്

കോട്ടയത്തെ ഒരു ഇവന്റ് ഫോട്ടോഗ്രാഫി സ്ഥാപനം ആണ് ഏറ്റവും ഒടുവില്‍ ഇത്തരത്തില്‍ കുടങ്ങിയത്. ഒരു രാത്രികൊണ്ട് നഷ്ടപ്പെട്ടത് 18,000 രൂപയാണ്.

ഒടിപി ചോദിക്കും

ഒടിപി ചോദിക്കും

ഒരു വണ്‍ ടൈം വെരിഫിക്കേഷന്‍ വരുമെന്നും അത് വെരിഫൈ ചെയ്യണം എന്നും ആയിരുന്നു കോട്ടയത്തെ സ്ഥാപനത്തോട് തട്ടിപ്പുകാര്‍ ആവശ്യപ്പെട്ടത്. അത് കൊടുത്തതോടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു.

തിരിച്ചുകിട്ടാന്‍

തിരിച്ചുകിട്ടാന്‍

അക്കൗണ്ട് തിരികെ ലഭിക്കാന്‍ പണം നല്‍കണം എന്നതായി അടുത്തത്. മൂന്ന് തവണയായി 18,000 രൂപ കൈമാറിയിട്ടും അക്കൗണ്ട് തിരികെ കിട്ടിയില്ല എന്നതാണ് സത്യം.

കൈയ്യടക്കും, പിന്നെ ഭീഷണി

കൈയ്യടക്കും, പിന്നെ ഭീഷണി

അക്കൗണ്ട് ഹാക്ക് ചെയ്ത ഉടന്‍ തന്നെ എല്ലാ അഡ്മിന്‍മാരേയും പുറത്താക്കുകയാണ് ഇവര്‍ ചെയ്യുക. അതിന് ശേഷം അക്കൗണ്ടിലെ വിവരങ്ങള്‍ പുറത്താക്കും എന്ന ഭീഷണിയും. ഇതോടെ ഒട്ടുമിക്കവരും തട്ടിപ്പുകാര്‍ ആവശ്യപ്പെടുന്ന പണം നല്‍കാന്‍ തയ്യാറാകും.

ലക്ഷങ്ങള്‍ തട്ടിയെടുക്കുന്നു

ലക്ഷങ്ങള്‍ തട്ടിയെടുക്കുന്നു

പല വന്‍ കമ്പനികളില്‍ നിന്നും തട്ടിപ്പുകാര്‍ ലക്ഷക്കണക്കിന് രൂപയാണ് ഇത്തരത്തില്‍ തട്ടിയെടുക്കുന്നത് എന്നും റിപ്പോര്‍ട്ടുകളുണ്ട്. സ്വകാര്യ വിവരങ്ങള്‍ പരസ്യപ്പെടുത്തും എന്ന് പറഞ്ഞായിരിക്കും ഭീഷണി.

ലൈക്കിനും ലക്ഷങ്ങള്‍

ലൈക്കിനും ലക്ഷങ്ങള്‍

സ്വകാര്യ വിവരങ്ങള്‍ പരസ്യപ്പെടുത്തുന്നത് മാത്രമല്ല സംഗതി. ലക്ഷക്കണക്കിന് ലൈക്കുകള്‍ ഉള്ള പേജുകള്‍ തട്ടിയെടുക്കുക എന്ന പദ്ധതിയും ഇതിന് പിന്നില്‍ ഉണ്ടോ എന്നും സംശയിക്കുന്നുണ്ട്.

ഒരേ ഫോണ്‍ നമ്പര്‍

ഒരേ ഫോണ്‍ നമ്പര്‍

കോട്ടയത്തെ സ്ഥാപനത്തിലേക്ക് 8918419048 എന്ന നമ്പറില്‍ നിന്നാണ് കോള്‍ വന്നത് എന്നാണ് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ നമ്പര്‍ ഉപയോഗിച്ച് മറ്റ് പല സംസ്ഥാനങ്ങളിലും തട്ടിപ്പ് നടന്നതായും പറയുന്നുണ്ട്.

English summary
Online fraud to hack Facebook accounts. One Kerala Event Management firm faced such incident last day.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X