ശബരിമല സന്നിധാനത്ത് യുവതികള്‍ ദര്‍ശനം നടത്തി, അകന്പടി പോയത് പൊലീസുകാര്‍?
പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ആചാരവിരുദ്ധമായി സ്ത്രീകള്‍ സന്ദര്‍ശനം നടത്തിയതായി റിപ്പോര്‍ട്ട്. ചില മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതര സംസ്ഥാനക്കാരായ രണ്ട് യുവതികള്‍ പൊലീസ് അകമ്പടിയോടെ സന്ദര്‍ശനം നടത്തിയെന്നാണ് വാര്‍ത്ത പ്രചരിയ്ക്കുന്നത്. ജൂണ്‍ 18 ന് രാവിലെ 8.55 ഓടെയാണ് സ്ത്രീകള്‍ മലചവിട്ടിയത്. പമ്പാ ഗണപതി ക്ഷേത്രത്തില്‍ നിന്ന് കെട്ട് നിറച്ചാണത്രേ ഇവര്‍ മല ചവിട്ടിയത്.
പമ്പയില്‍ വച്ച് വനിത പൊലീസ് സ്ത്രീകളെ തടഞ്ഞെങ്കിലും ചില ആണ്‍പൊലീസുകാര്‍ ഇവര്‍ക്ക് എന്തോ നിര്‍ദ്ദേശം നല്‍കിയതോടെ വനിത പൊലീസുകാര്‍ യുവതികളെ കടത്തിവിട്ടു. രണ്ട് പൊലീസുകാര്‍ യുവതികള്‍ക്ക് അകമ്പടി സേവിച്ചതായും പറയുന്നു. സന്നിധാനത്തെത്തിയ യുവതികള്‍ ആരാണെന്ന് വ്യക്തമല്ല.

സ്ത്രീകള്‍ മലചവിട്ടുന്നതിനെ മറ്റ് ഭക്തര്‍ എതിര്‍ത്തെങ്കിലും ഫലമുണ്ടായില്ല. മാസപൂജവേളകളില്‍ 12 നും 50 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ മലചവിട്ടാറുണ്ടെന്ന് പറയപ്പെടുന്നു. ഈ സമയങ്ങളില്‍ കാര്യമായ പരിശോധന ഇല്ലാത്തതാണ് സ്ത്രീകള്‍ മലചവിട്ടാന്‍ കാരണമെന്നും പറയപ്പെടുന്നു. പ്രായത്തില്‍ സംശയം തോന്നുന്ന സ്ത്രീകളേയും കുട്ടികളേയും പമ്പയില്‍ വച്ച് തിരിച്ചയക്കാറാണ് പതിവ്. പ്രായം തെളിയിക്കുന്ന രേഖകഖല്‍ നല്‍കിയാല്‍ മാത്രമാണ് ഇവര്‍ക്ക് മലചവിട്ടാനാവുക.












Click it and Unblock the Notifications