കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് കാലത്ത് വേറിട്ടൊരു അതിജീവനം, ശ്രദ്ധ നേടി ഓൺലൈൻ മെന്റലിസം ഷോ ' അൺലോക്ക് 1.0'

Google Oneindia Malayalam News

കണ്ണൂർ: കൊവിഡ് രോഗവ്യാപനം നിരവധി പേരുടെ ജീവിതമാർഗങ്ങളുടെ വാതിലടച്ചിരിക്കുകയാണ്. അതിജീവനത്തിനായി പുതിയ പല വഴികളും കണ്ടെത്തേണ്ട അസാധാരണ സാഹചര്യം. കൊവിഡ് കാലത്ത് വേറിട്ടൊരു അതിജീവനമാണ് മെന്റലിസ്റ്റ് പ്രീത്ത് അഴീക്കോടിന്റെത്. മെന്റലിസം ഷോകൾ സാധാരണ പോലെ നടത്താനാകാത്ത സാഹചര്യത്തിൽ ഓൺലൈനിലൂടെ ബദൽ വേദി കണ്ടെത്തിയിരിക്കുകയാണ് പ്രീത്ത് അഴീക്കോട്. അൺലോക്ക് 1.0 എന്ന പേരിൽ മെൻ്റലിസ്റ്റ് പ്രീത്ത് അഴീക്കോട് അവതരിപ്പിക്കുന്ന ഓൺലൈൻ മെൻ്റലിസം ഷോ 25 പ്രദർശനങ്ങൾ വിജയകരമായി പൂർത്തിയാക്കിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസം 25 വ്യത്യസ്ത മേഖലകളിൽ നിന്നുള്ള 25 പ്രമുഖ വ്യക്തികളെ അതിഥികളായി പങ്കെടുപ്പിച്ചു കൊണ്ടാണ് 25ാമത് ഷോ അവതരിപ്പിച്ചത്. കോവിഡ് ഭീഷണിയിൽ മാനസിക സമ്മർദ്ദം അനുഭവിക്കുന്നവർക്കും, വർക്ക് ഫ്രം ഹോം തിരക്കുകളിൽ ബുദ്ധിമുട്ടുന്നവർക്കും, മാനസികോല്ലാസത്തിനുള്ള ഉത്തമ മാർഗ്ഗമാണ് ഓൺലൈൻ വിനോദ പരിപാടികൾ. ലോക്ക് ഡൗൺ കാരണം സിനിമ കാണാനോ ബീച്ചിലോ പാർക്കിലോ പോകാനോ കഴിയാതെ വീട്ടിലിരിക്കുന്നവർക്ക് ഒരു ആശ്വാസമാണ് ഇത്തരം ഓൺലൈൻ ലൈവ് ഷോകൾ എന്ന് പങ്കെടുത്തവർ അഭിപ്രായപ്പെടുന്നു. വീടുകളിൽ ഒറ്റപ്പെടുന്നവർക്ക് സുരക്ഷിതമായി ഒത്തു കൂടാനും, ലോകത്ത് എവിടെ ഇരുന്നു കൊണ്ടും കുറച്ചു നേരം ആസ്വദിക്കാനുമുള്ള അവസരം ഒരുക്കുകയാണ് ഈ ഓൺലൈൻ മെൻറലിസം ഷോ.

show

ഇന്ത്യയിലെ എറ്റവും വേഗതയേറിയ മൈൻഡ് റീഡർ എന്ന പേരിൽ പ്രശസ്തനാണ് മെൻറലിസ്റ്റ് പ്രീത്ത് അഴീക്കോട്. പ്രശസ്ത മാന്ത്രികൻ ഗോപിനാഥ് മുതുകാട്, നടൻ വിനോദ് കോവൂർ, ആര്യ, വിക്ടേർസ് ടിവിയിലൂടെ പ്രശസ്തരായ സായി ശ്വേത, നിഷ , ശൗര്യ ചക്ര പി.വി.മഹേഷ് തുടങ്ങി നിരവധി പ്രമുഖർ ഇതിനോടകം പരിപാടിയിൽ പങ്കെടുത്തു കഴിഞ്ഞു. കോവിഡ് 19 കാരണം വേദികൾ നഷ്ടമാവുന്ന കലാകാരന്മാർക്ക് ഒരേ സമയം പ്രചോദനവും മാതൃകയുമായി മാറുകയാണ് ഈ പരിപാടി. പങ്കെടുക്കുന്നവരുമായി നേരിട്ട് സംവദിച്ചുകൊണ്ട് അവർ മനസ്സിൽ വിചാരിച്ച വ്യക്തിയുടെ പേരും എ.ടി.എം നമ്പരുമൊക്കെ മെൻ്റലിസ്റ്റ് വെളിപ്പെടുത്തുന്നതാണ് ഈ ഈ ഓൺലൈൻ മെൻറലിസം ഷോ.

ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇതിനോടകം നിരവധി പേരാണ് ഈ ഓൺലൈൻ ലൈവ് മെൻ്റലിസം ഷോ യിൽ പങ്കെടുത്തത്. ഓണക്കാലത്ത് നിരവധി വിദേശ മലയാളി സംഘടനകൾക്ക് വേണ്ടിയും പരിപാടികൾ അവതരിപ്പിച്ചു. 25ാമത് വേദിയിൽ വച്ച് വ്യത്യസ്തമായ അടുത്ത ഷോ അൺലോക്ക് 2 പ്രഖ്യാപിച്ചു കഴിഞ്ഞു. അറിയപ്പെടുന്ന ബലൂൺ ആർട്ടിസ്റ്റ് കൂടിയായ ഭാര്യ ഷിജിന പ്രീത്തും, മാന്ത്രികയും ബലൂൺ ആർട്ടിസ്റ്റുമായ മകൾ ജ്വാലയും ഓൺലൈൻ ഷോയിൽ പിന്തുണയുമായി പ്രീത്ത് അഴീക്കോടിനൊപ്പമുണ്ട്. മിസിസ്സ് & മിസ്റ്റർ അഴീക്കോട് എന്നറിയപ്പെടുന്ന ഈ റെക്കോർഡ് കുടുബം അവതരിപ്പിക്കുന്ന "ലോജിക് മാജിക് "എന്ന പരിപാടി കൊച്ചു ടി വി യിൽ പ്രദർശനത്തിന് ഒരുങ്ങുകയാണ്.

English summary
Online Mentalism Show to survive in Covid times goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X