കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തന്റെ പേരില്‍ നല്‍കിയ വാര്‍ത്ത വ്യാജം, പ്രമുഖ പത്ര ഓണ്‍ലൈനിതിരെ മംമ്താ മോഹന്‍ദാസ്

  • By Siniya
Google Oneindia Malayalam News

തിരുവനന്തപുരം: 'പ്രാര്‍ഥിച്ചത് ജീവന്‍ പോയി കിട്ടാന്‍' എന്ന തലക്കെട്ടില്‍ പ്രമുഖ പത്രമായ മംഗളം ഓണ്‍ലൈന്‍ തന്റെ പേരില്‍ പ്രസിദ്ധീകരിച്ച അഭിമുഖം കെട്ടിച്ചമച്ചതാണെന്ന് നടി മംമ്താ മോഹന്‍ദാസ്. ഇതേ സയമം ഈ ഓണ്‍ലൈനിന് താന്‍ അഭിമുഖം നല്‍കിയിട്ടില്ലെന്നും താരം പറയുന്നു. രണ്ടുതവണ അര്‍ബുദം പിടികൂടിയിട്ടും ആത്മവിശ്വാസം കൊണ്ട് രോഗത്തെ കീഴടക്കാനുള്ള ശ്രമമായിരുന്നു മംമ്തയുടേത്.

ഇതിനെയാണ് തെറ്റായി വ്യാഖ്യാനിച്ചുക്കൊണ്ട് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഇങ്ങനെ നല്‍കിയിരിക്കുന്നത്. നാലു ഉപശീര്‍ഷകങ്ങളാണ് നല്‍കിയിരിക്കുന്നത്. ഇത് നാലും വ്യാജമാണെന്ന് ഫേസ്ബുക്ക് പേജിലൂടെ താരം വ്യക്തമാക്കിയത്. വാര്‍ത്തയോടു ബന്ധപ്പെട്ട് മംഗളം നല്‍കിയ കാര്‍ഡിനെ മുന്‍നിര്‍ത്തിയാണ് താരത്തിന്റെ ഫേസ്ബുക്ക പോസ്റ്റ്.

 മംഗളത്തിനെതിരെ

മംഗളത്തിനെതിരെ

മംഗളം ഓണ്‍ലൈന്‍ നടി മംമ്തയെ കുറിച്ച് ന്ല്‍കിയ വാര്‍ത്തയ്‌ക്കെതിരെ ആഞ്ഞടിച്ചുക്കൊണ്ടാണ് മംമ്ത രംഗത്തെത്തിയത്.

 പ്രാര്‍ഥിച്ചത് ജീവന്‍ പോയികിട്ടാന്‍

പ്രാര്‍ഥിച്ചത് ജീവന്‍ പോയികിട്ടാന്‍

പ്രാര്‍ത്ഥിച്ചത് ജീവന്‍പോയികിട്ടാന്‍ എന്ന തലക്കെട്ടോടുകൂടിയാണ് മംഗളം ഓണ്‍ലൈന്‍ മംമ്തയുടെ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. നാലു ഉപശീര്‍ഷകങ്ങളോടു കൂടിയാണ് മംഗളം നല്‍കിയത്. ഇത് നാലും വ്യാജമാണെന്ന് താരം പറയുന്നു.

ഇന്റര്‍വ്യൂ നല്‍കിയില്ല

ഇന്റര്‍വ്യൂ നല്‍കിയില്ല

മംഗളം ഓണ്‍ലൈന് താന്‍ ഇന്റര്‍വ്യൂ നല്‍കിയില്ലെന്ന് താരം പറയുന്നു. ഇതില്‍ നല്‍കിയിരിക്കുന്ന ശീര്‍ഷകങ്ങളും ഉപശീര്‍ഷകങ്ങളും വ്യാജമാണ്.

വാര്‍ത്തയുടെ ശീര്‍ഷകം ഇങ്ങനെ

വാര്‍ത്തയുടെ ശീര്‍ഷകം ഇങ്ങനെ

ഓണ്‍ലൈന്‍ നല്‍കിയ വാര്‍ത്തയ്ക്ക് ഫേസ്ബുക്കിലൂടെയാണ് മംമ്ത പ്രതികരിച്ചത്. ആത്മസുഹൃത്തായ പ്രജിത്ത് വിവാഹ ശേഷം മാനസികമായ അകന്നു. ദിലീപേട്ടന്‍ ടു കണ്‍ട്രീസ് എനിക്ക വേണ്ടി മാസങ്ങള്‍ മാറ്റിവച്ചു. ഇനിയൊരു വിവാഹം സ്‌നേഹിക്കാനറിയാവുന്ന ഒരു നാട്ടിന്‍ പുറത്തു കാരന്‍ മതി, ഇന്ത്യയില്‍ ലഭിക്കുന്ന ക്യാന്‍സര്‍ ഔഷധങ്ങള്‍ പലതും ഓര്‍ജിനലല്ല എന്നിങ്ങനെയാണ് തലക്കെട്ടുകള്‍ നല്‍കിയത്.

വില്‍പ്പനയ്ക്കായി എന്തും ചെയ്യും

വില്‍പ്പനയ്ക്കായി എന്തും ചെയ്യും

പ്രസിദ്ധീകരണത്തിന്റെ വില്‍പ്പനയ്ക്കായി നിങ്ങള്‍ എന്തും ചെയ്യുമെന്ന പരിഹാസത്തോടെയാണ് താരം ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.

സിംപതി

സിംപതി

ജീവിതത്തില്‍ കഠിന അനുഭവങ്ങള്‍ നേരിട്ട താനടക്കമുള്ളവര്‍ അവസാനമായി മാത്രം പ്രതീക്ഷിക്കുന്ന കാര്യമാണ് സിംപതിയെന്നും മംമ്ത പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റ്

തന്റെ വാര്‍ത്ത വ്യാജമാണെന്ന് മംമ്ത പ്രതികരിച്ചത് ഫേസ്ബുക്ക് പേജിലൂടെയാണ്. പരിഹാസത്തോടെയാണ് താരം പോസ്റ്റിട്ടിരിക്കുന്നത്.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

English summary
actress mamtha mohandas against mangalam online
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X