കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാന്യ കുടിയന്മാര്‍ക്ക് സര്‍ക്കാര്‍ രക്ഷ; ഇനി മദ്യം ഓണ്‍ലൈനിലൂടെ വാങ്ങാം

  • By Anwar Sadath
Google Oneindia Malayalam News

വടക്കാഞ്ചേരി: മദ്യം ലഭിക്കാത്ത ഇവരുടെ ദയനീയ സ്ഥിതി മനസിലാക്കി സര്‍ക്കാര്‍തന്നെ ഇവരെ സഹായിക്കാന്‍ മുന്നിട്ടിറങ്ങിയിരിക്കുകയാണ്. തങ്ങള്‍ക്ക് ആവശ്യമായ മദ്യം ഓണ്‍ലൈന്‍ വഴി വങ്ങാനുള്ള സജ്ജീകരണമാണ് ഇവര്‍ക്കായി ഒരുക്കുന്നത്. കണ്‍സ്യൂമര്‍ ഫെഡ് ഒരുക്കുന്ന സംവിധാനം അടുത്ത ദിവസം തന്നെ നിലവില്‍വരും. ഓണ്‍ലൈനിലൂടെ ബുക്ക് ചെയ്യുന്ന മദ്യം വീട്ടിലെത്തിക്കുന്ന തരത്തിലാകും സംവിധാനം.

ബീവറേജസ് ഔട്ട്‌ലറ്റുകളില്‍ ക്യൂ നിന്ന് മദ്യം വാങ്ങാന്‍ മടിക്കുന്നവര്‍ ഇപ്പോള്‍ അമ്പതും നൂറും രൂപ കൂലി നല്‍കിയാണ് മദ്യം തരപ്പെടുത്തത്. ഇക്കാര്യം അടുത്തിടെ വാര്‍ത്തയായത് ശ്രദ്ധയില്‍പ്പെട്ടാണ് സര്‍ക്കാര്‍, ഉപഭോക്താക്കള്‍ക്ക് പുതിയ സൗകര്യം ഒരുക്കാന്‍ തീരുമാനിച്ചതെന്നാണ് സൂചന.

liquor

ബാറുകള്‍ പൂട്ടിയതോടെ ഔട്ട്‌ലറ്റുകളില്‍ തിക്കും തിരക്കും വര്‍ദ്ധിച്ചിട്ടുണ്ട്. ചില ദിവസങ്ങളില്‍ പോലീസ് സഹായത്തോടെയാണ് ക്യൂ നിയന്ത്രിക്കുന്നത്. ഇതേ തുടര്‍ന്ന് ഔട്ട്‌ലൈറ്റുകളുടെ പ്രവൃത്തിസമയം രാവിലെ 9.30 മുതല്‍ രാത്രി 9.30 വരെയാക്കി. ഔട്ട്‌ലറ്റുകളില്‍ കൂടുതല്‍ കൗണ്ടറുകള്‍ തുറക്കാനും തീരുമാനമായിട്ടുണ്ട്. അറുപത് ശതമാനത്തോളമാണ് ബാറുകള്‍ പൂട്ടിയതോടെ ബീവറേജസിലെ മദ്യ വില്‍പനയില്‍ വര്‍ദ്ധനവുണ്ടായത്.


English summary
Online purchase of liquor from a Bevco or Consumerfed outlet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X