കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുരുവായൂർ ക്ഷേത്ര ദർശത്തിന് ഓൺലൈൻ രജിസ്ട്രേഷൻ: ഒരു ദിവസം ദർശനം 60 പേർക്ക് മാത്രം!!

Google Oneindia Malayalam News

തിരുവനന്തപുരം: കൊറോണ വ്യാപനം തടയുന്നതിനുള്ള ലോക്ക്ഡൌൺ അവസാനിച്ചതിന് പിന്നാലെ ഗുരുവായൂർ ദർശനത്തിന് പുതിയ ചട്ടങ്ങൾ. കൊറോണ വൈറസ് പ്രോട്ടോക്കോളിന്റെ ഭാഗമായാണ് ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനായി ഓൺലൈൻ രജിസ്ട്രേഷൻ ഏർപ്പെടുത്തിയിട്ടുള്ളത്. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഇത് സംബന്ധിച്ച് അറിയിപ്പ് നൽകിയിട്ടുള്ളത്. ദിവസേന 600 പേർക്ക് മാത്രമാണ് ദർശനം നടത്താൻ അവസരമുണ്ടാകുകയുള്ളൂ.

കൊറോണ വൈറസ്: മൂന്ന് രോഗികളുടെ നില ഗുരുതരം, ക്വാറന്റൈനിൽ കഴിയുന്ന ഗർഭിണി ജന്മം നൽകിയ കുഞ്ഞ് ഐസിയുവിൽകൊറോണ വൈറസ്: മൂന്ന് രോഗികളുടെ നില ഗുരുതരം, ക്വാറന്റൈനിൽ കഴിയുന്ന ഗർഭിണി ജന്മം നൽകിയ കുഞ്ഞ് ഐസിയുവിൽ

വിഐപി ദർശനം ഉണ്ടാകില്ലെന്ന് അറിയിച്ച മന്ത്രി ഇതര സംസ്ഥാനങ്ങളിൽ നിന്ന് ക്ഷേത്ര ദർശനത്തിനായി എത്തുന്നവർ കൊറോണ വൈറസ് ബാധയില്ലെന്ന സാക്ഷ്യപത്രം സമർപ്പിക്കേണ്ടത് നിർബന്ധമാണ്. രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1.30 വരെ മാത്രമേ ക്ഷേത്ര ദർശനം അനുവദിക്കുകയുള്ളൂ.

 guruvayur-temple-1

ഗുരുവായൂർ ക്ഷേത്രത്തിൽ ഒരു ദിവസം 60 വിവാഹങ്ങൾ വരെ നടത്തുന്നതിന് നേരത്തെ തന്നെ അനുമതി ലഭിച്ചിരുന്നു. പത്ത് മിനിറ്റ് സമയം മാത്രമാണ് ഒരോ വിവാഹത്തിനും അനുവദിക്കുക. അനുവദിച്ച സമയത്തിന് അരമണിക്കൂർ മുമ്പ് തന്നെ വിവാഹ സംഘം മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ എത്തിയിരിക്കണമെന്നാണ് ചട്ടം.

ശബരിമലയിലും നിബന്ധകളോടെ ഭക്തർക്ക് പ്രവേശിക്കാൻ അനുമതി നൽകിയിട്ടുണ്ട്. ജൂൺ 12 മുതൽ 28 വരെ ശബരിമല നടതുറക്കും. അമ്പത് പേർക്ക് ഒരേ സമയം ദർശനം നടത്തുന്നതിനുള്ള സൌകര്യമാണ് ശബരിമലയിൽ ഒരുക്കുകയെന്നാണ് ദേവസ്വം മന്ത്രി അറിയിച്ചത്. എന്നാൽ വിർച്വൽ ക്യൂ വഴി മാത്രമായിരിക്കും. പ്രോട്ടോക്കോൾ അനുസരിച്ച് ശബരി മല ക്ഷേത്രത്തിലെ മാസം തോറുമുള്ള പൂജകൾ നടത്തും. ഭക്തർക്ക് താമസ സൌകര്യം ലഭിക്കില്ലെന്ന് അറിയിച്ച മന്ത്രി അരവണ, അപ്പം എന്നിവ കൌണ്ടർ വഴി വിതരണം ചെയ്യില്ലെന്നും അറിയിച്ചിട്ടുണ്ട്.

ശബരിമലയിലേക്ക് എത്തുന്നവരെ പമ്പയിൽ വെച്ചും സന്നിധാനത്തുവെച്ചും തെർമൽ സ്കാനറുകൾ ഉപയോഗിച്ച് എന്നാൽ പത്ത് വയസ്സിൽ താഴെയുള്ള കുട്ടികൾക്കും 65 വയസ്സിന് മുകളിലുള്ളവർക്കും ശബരിമലയിൽ പ്രവേശനം അനുവദിക്കില്ല. പമ്പയിൽ കുളിക്കാനും അനുവദിക്കില്ല. എന്നാൽ പൂജാരിമാർക്ക് പ്രായപരിധി ബാധകമല്ല.

അണലിയെ കണ്ട് അലറിക്കരഞ്ഞ് ഉത്ര, ചാക്കിലാക്കി ഒളിപ്പിച്ചു; സൂരജിന്‍റെ നടുക്കുന്ന വെളിപ്പെടുത്തലുകള്‍അണലിയെ കണ്ട് അലറിക്കരഞ്ഞ് ഉത്ര, ചാക്കിലാക്കി ഒളിപ്പിച്ചു; സൂരജിന്‍റെ നടുക്കുന്ന വെളിപ്പെടുത്തലുകള്‍

ചെമ്മീൻ കൃഷിയുടെ മറവിൽ കണ്ടൽ നശിപ്പിച്ച സ്ഥലങ്ങൾ കലക്ടർ സന്ദർശിക്കണം: പാച്ചേനിചെമ്മീൻ കൃഷിയുടെ മറവിൽ കണ്ടൽ നശിപ്പിച്ച സ്ഥലങ്ങൾ കലക്ടർ സന്ദർശിക്കണം: പാച്ചേനി

എയർ ഇന്ത്യാ ജീവനക്കാർക്ക് കൊവിഡ്: തില്ലങ്കേരിയിൽ കർശന നിയന്ത്രണങ്ങളുമായി പോലീസ്എയർ ഇന്ത്യാ ജീവനക്കാർക്ക് കൊവിഡ്: തില്ലങ്കേരിയിൽ കർശന നിയന്ത്രണങ്ങളുമായി പോലീസ്

English summary
Online reigstration in Guruvayoor temple for Darshana
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X