സംസ്ഥാനത്ത് ഓണ്‍ലൈന്‍ റമ്മി ഇനി നിയമവിരുദ്ധം; സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി
തിരുവനന്തപുരം: ഓണ്‍ലൈന്‍ റമ്മികളിയെ നിരോധിത കളികളുടെ പട്ടികയിലുള്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. 1960ലെ കേരള ഗെയിമിങ് ആക്ട് സെക്ഷന്‍ 14 എയിലാണ് ഓണ്‍ലൈന്‍ റമ്മി കൂടി ഉള്‍പ്പെടുത്തി ഭേദഗതി വരുത്തിയത്. 1960 ലെ കേരള ഗെയിമിങ്ങ് നിയമത്തില്‍ ഓണ്‍ലൈന്‍ ചൂതാട്ടം, ഓണ്‍ലൈന്‍ വാതുവയ്പ് എന്നിവകൂടി ഉള്‍പ്പെടുത്തുന്നതില്‍ ഉചിതമായ തീരുമാനമെടുക്കണമെന്ന് കേരള ഹൈക്കോടതി സര്‍ക്കാരിനു നിര്‍ദേശം നല്‍കിയിരുന്നു.
ആമസോണിയ വണ്ണുമായി പി.എസ്.എല്‍.വി കുതിച്ചുയര്‍ന്നു, ചിത്രങ്ങള്‍
ഓണ്‍ലൈന്‍ റമ്മിയും സമാനമായ ചൂതാട്ട പ്രവര്‍ത്തനങ്ങളും പ്രോത്സാഹിപ്പിക്കുന്ന വെബ് പോര്‍ട്ടലുകള്‍ക്കെതിരെ നല്കിയ ഹര്‍ജി പരിഗണിച്ചായിരുന്നു കോടതി നിര്‍ദേശം. സംസ്ഥാനത്തു നിലവിലുള്ള നിയമം അനുസരിച്ച് പരസ്യമായി പണംവച്ചു ചീട്ടുകളിക്കുന്നത് കണ്ടാല്‍ പോലീസിന് നിയമനടപടി സ്വീകരിക്കാന്‍ കഴിയുമായിരുന്നു.
ചൂട് ക്രമാധീതമായി ഉയരുന്നു; സൂര്യാഘാതത്തിന് സാധ്യത, എങ്ങനെ പ്രതിരോധിക്കാം? അറിയേണ്ട കാര്യങ്ങള്‍
എന്നാല്‍ ഇന്റര്‍നെറ്റിലൂടെയുള്ള റമ്മി കളി ഈ നിയമപരിധിയില്‍ ഉള്‍പ്പെട്ടിരുന്നില്ല. ഈ പഴുത് മുതലെടുത്താണ് ഓണ്‍ലൈന്‍ റമ്മി ആപ്പുകള്‍ സജീവമായത്. നിയമഭേദഗതി വന്നതോടെ ഈ ആപ്പുകള്‍ക്കെതിരെ പരാതി ലഭിക്കുന്ന മുറയ്ക്ക് നിയമനടപടിയെടുക്കാന്‍ പോലീസിനാകും.
ഉമ്മന്‍ചാണ്ടി ശത്രുവായത് അരുതാത്തത് കണ്ടതിനാലെന്ന് പിസി ജോര്‍ജ്; ഷോണിന്റെ വിവാഹത്തിലും വിശദീകരണം
പാറശ്ശാലയില്‍ അന്‍സജിതാ റസല്‍, വാമനപുരത്ത് ഡോ എസ് ലാല്‍; സാധ്യത പട്ടികയുമായി തിരുവനന്തപുരം ഡിസിസി
ദൃശ്യത്തിലെ കൊച്ചുകുട്ടിയല്ല എസ്തര് അനില്‍- പുതിയ ചിത്രങ്ങള്‍