കാള ജോണ്‍ പിടിയില്‍... സിനിമ, സീരിയല്‍ പേരില്‍ പെണ്‍വാണിഭം; ലക്ഷ്യം ആഗോള പെണ്‍വാണിഭകേന്ദ്രം
കൊച്ചി കേന്ദ്രീകരിച്ച് ആഗോള തലത്തില്‍ പെണ്‍വാണിഭം നടത്താനുള്ള ഒരു കേന്ദ്രം ഇയാള്‍ തയ്യാറാക്കി വരികയായിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്.
കൊച്ചി: രശ്മി നായരേയും ഭര്‍ത്താവ് രാഹുല്‍ പശുപാലനേയും അറസ്റ്റ് ചെയ്ത ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസ് എവിടെയെത്തിയെന്ന് ഇപ്പോള്‍ ആര്‍ക്കും അറിയില്ല. അതിന് ശേഷവും പെണ്‍വാണിഭ സംഘങ്ങള്‍ക്ക് ഒരു കുറവും ഇല്ല.
ഇപ്പോള്‍ പുറത്ത് വരുന്ന വിവരങ്ങള്‍ കുറച്ച് കൂടി ഞെട്ടിക്കുന്നതാണ്. കൊച്ചി കേന്ദ്രീകരിച്ച് ആഗോളം പെണ്‍വാണിഭ കേന്ദ്രം ഒരുക്കാനായിരുന്നത്രെ നീക്കം. എന്തായാലും പോലീസ് ഇത് തന്ത്രപരമായി തടഞ്ഞിട്ടുണ്ട്.
സിനിമ, സീരിയല്‍ രംഗത്ത് കാള ജോണ്‍ എന്ന പേരില്‍ അറിയപ്പെടുന്ന ആന്റോ എന്ന ജോണ്‍ പിടിയിലായി. ഇതോടെയാണ് പെണ്‍വാണിഭ സംഘത്തിന്റെ തന്ത്രങ്ങള്‍ പൊളിഞ്ഞത്.

കാള ജോണ്‍
ആന്റോ എന്നാണ് ഇയാളുടെ പേര്. ജോണ്‍ എന്നും പേരുണ്ട്. സിനിമ, സീരിയല്‍ രംഗത്ത് ഇയാള്‍ 'കാള ജോണ്‍' എന്നാണത്രെ വിളിക്കപ്പെടുന്നത്.

കൊല്ലംകാരന്‍
കൊല്ലം കരുനാഗപ്പള്ളി സ്വദേശിയാണ് കാള ജോണ്‍. പ്രായം 62 വയസ്സ്. കുറേ കാലമായി കൊച്ചി കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍.

ചതി
പെണ്‍കുട്ടികളെ ചതിയില്‍ പെടുത്തുന്നതില്‍ വിഗദ്ധനാണ് ഇയാള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയിലും സീരിയലിലും അഭിനയിക്കാന്‍ അവസരം നല്‍കാം എന്ന് വാഗ്ദാനം നല്‍കിയാണ് പലരേയും ചതിയില്‍ പെടുത്തിയിട്ടുള്ളത്.

സിനിമാക്കാരേയും
സിനിമയിലും സീരിയലിലും ചെറിയ വേഷങ്ങള്‍ ചെയ്യുന്ന നടിമാരേയും ഇയാള്‍ ചതിയില്‍ പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ബ്യൂട്ടീഷ്യന്‍ കോഴ്‌സ് കഴിഞ്ഞ ഒട്ടേറെ യുവതികളേയും ഇയാള്‍ കുടുക്കിയിട്ടുണ്ട്.

ഓണ്‍ലൈന്‍
അടുത്തിടെയായി നെടുമ്പാശേരിയ്ക്കടുത്ത് വീട് വാടകയ്‌ക്കെടുത്തായിരുന്നു ജോണിന്റെ നീക്കങ്ങള്‍. എന്നാല്‍ ഇടപാടുകാരെ കണ്ടെത്തിയിരുന്നതും സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരുന്നതും ഓണ്‍ലൈന്‍ വഴി ആയിരുന്നു.

ഭീഷണി
തനിക്ക് വഴങ്ങാത്തവരാണെന്ന് തോന്നുന്ന സ്ത്രീകളുടെ വീഡിയോകളും ഇയാള്‍ പകര്‍ത്തിയിരുന്നു എന്നാണ് വിവരം. വര്‍ വിവരം പുറത്ത് പറയാതിരിക്കാന്‍ വേണ്ടി ഈ വീഡിയോ കാണിച്ചാണത്രെ ഭീഷണിപ്പെടുത്തിയിരുന്നത്.

സ്വാധീനം
ഉന്നതങ്ങളില്‍ വലിയ സ്വാധീനമുള്ള ആളാണ് കാള ജോണ്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. അതുകൊണ്ട് തന്നെയാണ് ഇയാള്‍ ഇതുവരെ പിടിക്കപ്പെടാതിരുന്നതും.

അതീവ രഹസ്യം
അതീവ രഹസ്യമായാണ് പോലീസ് കാള ജോണിനെ പിടികൂടിയത്. ഇക്കാര്യം മാധ്യമങ്ങളെ അറിയിക്കാന്‍ പോലീസിനും വലിയ താത്പര്യം ഉണ്ടായിരുന്നില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ആഗോള തലത്തില്‍
കൊച്ചി കേന്ദ്രീകരിച്ച് ഒരു ആഗോള പെണ്‍വാണിഭ കേന്ദം ഒരുക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ജോണ്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനായി ഒരു ഫ്‌ലാറ്റും തയ്യാറാക്കി വരികയായിരുന്നു എന്നാണ് സൂചന.

ഒതുങ്ങില്ല
വലിയ കോളിളക്കം സൃഷ്ടിച്ചുകൊണ്ടാണ് പണ്ട് രശ്മി നായരേയും രാഹുല്‍ പശുപാലനേയും ഓണ്‍ലൈന്‍ സെക്‌സ് റാക്കറ്റിന്റെ പേരില്‍ അറസ്റ്റ് ചെയ്തത്. എന്നാല്‍ ഇപ്പോള്‍ ആ കേസിന്റെ ഗതി എന്താണെന്ന് പോലും ആര്‍ക്കും അറിയില്ല.












Click it and Unblock the Notifications