ഓണ്‍ലൈന്‍ പെണ്‍വാണിഭം വീണ്ടും സജീവം..! ഇടപാടുകള്‍ വാട്‌സ്ആപ്പ് വഴി..!! പുരുഷ വാണിഭവും.. !!
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘങ്ങള്‍ വീണ്ടും സജീവമാകുന്നതായി റിപ്പോര്‍ട്ടുകള്‍. ഡേറ്റിംഗ് വെബ്‌സൈറ്റായ ലൊക്കാന്റോ വഴിയാണ് ഇടപാടുകള്‍. ആ സൈറ്റില്‍ നല്‍കിയിരിക്കുന്ന വാട്‌സ്ആപ്പ് നമ്പറിലോ ഇമെയില്‍ ഐഡിയിലോ ബന്ധപ്പെടുന്നവര്‍ക്കാണ് പെണ്‍കുട്ടികളെ മാഫിയാ സംഘം എത്തിച്ചുനല്‍കുന്നത്. ഫോണില്‍ ബന്ധപ്പെടുമ്പോള്‍ പെണ്‍കുട്ടികളേയോ നിരക്കിനെയോ കുറിച്ച് സംസാരിക്കില്ല. നേരി്ട്ട് മാത്രമാണ് ഇത്തരം കാര്യങ്ങള്‍ വിശദീകരിക്കുക.

ഇത്തരം പെണ്‍വാണിഭ സംഘങ്ങളുടെ പ്രവര്‍ത്തനം എസ്‌കോര്‍ട്ട് സര്‍വീസ് എന്ന പേരിലാണ്. കാര്‍ത്തിക എസ്‌കോര്‍ട്‌സ്, നിലിമ എസ്‌കോര്‍ട്ട്‌സ് അങ്ങനെ പോകുന്നു പേരുകള്‍. ആയിരത്തിലേറെ പരസ്യങ്ങള്‍ ഈ സൈറ്റില്‍ കാണാം. വഴുതക്കാട്, കഴക്കൂട്ടം, പട്ടം, കവടിയാര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് പരസ്യങ്ങള്‍. പെണ്‍വാണിഭവും പുരുഷ വാണിഭവും ഈ സംഘങ്ങള്‍ വഴി നടക്കുന്നുണ്ടെന്നാണ് വിവരം.












Click it and Unblock the Notifications