Englishবাংলাગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
Filmibeat Telugu

രശ്മിയും രാഹുലും ഒന്നുമല്ല... ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിന്റെ ഞെട്ടിയ്ക്കുന്ന കഥകള്‍

Posted by:
Published: Thursday, November 19, 2015, 13:30 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

തിരുവനന്തപുരം: ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസില്‍ രാഹുല്‍ പശുപാലനും രശ്മി നായരും ഒക്കെ ചെറിയ കണ്ണികള്‍ മാത്രമെന്ന് സൂചന. കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നതും പെണ്‍കുട്ടികളെ കടത്തിക്കൊണ്ടുവന്നിരുന്നതും ഒക്കെ മറ്റ് ചിലരാണെന്നാണ് പോലീസ് നല്‍കുന്ന സൂചനകള്‍.

രശ്മി നായര്‍ അബ്ദുള്‍ ഖാദറിന്റെ ലിസ്റ്റിലെ ഏറ്റവും വലിയ സെലിബ്രിറ്റികളില്‍ ഒരാള്‍ രശ്മി നായര്‍ ആയിരുന്നു. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ എത്തിച്ചാണ് അബ്ദുള്‍ ഖാദറും സംഘവും പണം വാരിയിരുന്നത്.

ഇതിനായി വന്‍ ശൃംഘല തന്നെയാണ് ഉണ്ടായിരുന്നത്. ബെംഗളുരുവില്‍ നിന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ എത്തിച്ച ലിനീഷ് മാത്യു കോട്ടയംകാരിയാണ്. ഇവര്‍ പെണ്‍കുട്ടികളെ വലയിലാക്കാന്‍ ഒരു റിക്രൂട്ടിംഗ് ഏജന്‍സി തന്നെ നടത്തിയിരുന്നത്രെ.

പ്രതീക്ഷിച്ചതിലും അപ്പുറം

പ്രായപൂര്‍ത്തിയായ സ്ത്രീകള്‍ സമ്മതത്തോടെ നടത്തുന്ന ഇടപാടുകള്‍ മാത്രമല്ല അബ്ദുള്‍ ഖാദറിന്റെ നേതൃത്വത്തില്‍ നടന്നിരുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഉപയോഗിച്ചായിരുന്നു ഇവരുടെ ബിസിനസ്

രാഹുലും രശ്മിയും

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കടത്തിക്കൊണ്ടുവന്ന സംഭവവുമായി രാഹുലിനോ രശ്മിയ്‌ക്കോ എന്തെങ്കിലും ബന്ധമുണ്ടോ എന്ന കാര്യം ഇപ്പോഴും വ്യക്തമല്ല.

പ്രധാന കണ്ണി ജോഷിയോ?

കൊച്ചി സ്വദേശിയായ ജോഷി എന്ന പേരാണ് പോലീസിന് ഇപ്പോള്‍ അബ്ദുള്‍ ഖാദറില്‍ നിന്ന് ലഭിച്ചിരിയ്ക്കുന്നതെന്നാണ് വിവരം. ഇയാളാണത്രെ പ്രായപൂര്‍ത്തിയാകത്ത പെണ്‍കുട്ടികളെ അബ്ദുള്‍ ഖാദറിന് എത്തിച്ച് നല്‍കിയിരുന്നത്.

ലിനീഷ് മാത്യു

കോട്ടയം സ്വദേശിനിയാണ് ലിനീല് മാത്യു. കഴിഞ്ഞ ദിവസം പോലീസ് പിടിയിലായപ്പോള്‍ ബെംഗളുരു ലിംഗരാജപുരം സ്വദേശിനിയാണ് താനെന്നാണ് പോലീസിനോട് പറഞ്ഞത്.

റിക്രൂട്ടിംഗ് ഏജന്‍സി

റിക്രൂട്ടിംഗ് ഏജന്‍സിയുടെ മറവിലായിരുന്നു ലിനീഷ് മാത്യു അബ്ദുള്‍ ഖാദറിനും സംഘത്തിനും പെണ്‍കുട്ടികളെ എത്തിച്ച് നല്‍കിയിരുന്നത് എന്നാണ് പോലീസ് പറയുന്നത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍

ലിനീഷ് മാത്യുവിനൊപ്പം കൊച്ചിയിലെത്തിയ പെണ്‍കുട്ടികള്‍ രണ്ട് പേരും പ്രായപൂര്‍ത്തിയാകാത്തവരാണ്. വിനോദയാത്രയ്‌ക്കെന്ന് പറഞ്ഞാണത്രെ ഇവരെ കൊണ്ടുവന്നത്.

ആദ്യം ചേച്ചി, പിറകേ അനുജത്തി

ബെംഗളൂരുവില്‍ നിന്ന് കൊണ്ടുവന്ന പെണ്‍കുട്ടികള്‍ സഹോദരങ്ങളാണ്. ഇതില്‍ മുതിര്‍ന്ന കുട്ടി നേരത്തേ ലിനീഷ് മാത്യുവിന്റെ വലയില്‍ വീണതാണെന്നാണ് പോലീസ് പറയുന്നത്. ഈ കുട്ടി വഴിയാണ് ഇളയെ കുട്ടിയേയും കെണിയില്‍ പെടുത്തിയത്.

മയക്കുമരുന്ന് നല്‍കി

മയക്കുമരുന്ന് നല്‍കിയാണ് തന്നെ ആദ്യമായി പീഡിപ്പിച്ചതെന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. 45 വയസ്സുള്ള ഒരാളായിരുന്നത്രെ അന്ന് പീഡിപ്പിച്ചത്.

പലതവണ പീഡിപ്പിയ്ക്കപ്പെട്ടു

ബെംഗളുരുവില്‍ നിന്ന് കൊണ്ടുവന്ന പെണ്‍കുട്ടി പലതവണ ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് വൈദ്യപരിശോധനാഫലം.

ലക്ഷങ്ങള്‍ വില

മൂന്നര ലക്ഷം രൂപയാണത്രെ രണ്ട് പെണ്‍കുട്ടികള്‍ക്കായി അബ്ദുള്‍ ഖാദറും സംഘവും വിലയിട്ടത്. അതില്‍ വലിയൊരു പങ്ക് ലിനീഷ് മാത്യുവിനുള്ളതായിരുന്നത്രെ.

എത്രയെത്ര കുട്ടികള്‍

ബെംഗളുരുവില്‍ നിന്ന് എത്ര പേരെ ഇതുവരെ കേരളത്തിലേയ്ക്ക് ഇത്തരത്തില്‍ കൊണ്ടുവന്നിട്ടുണ്ടെന്ന് ഇപ്പോഴും വ്യക്തമല്ല. എന്തായാലും അത് ഞെട്ടിപ്പിയക്കുന്ന ഒരു കണക്കായിരിയ്ക്കും.

രാഹുലിന്റെ പങ്ക്

ഇത്തരത്തില്‍ എത്തിയ്ക്കുന്ന പെണ്‍കുട്ടികളെ ഇടപാടുകാരുടെ അടുത്ത് എത്തിയ്ക്കലാണ് രാഹുല്‍ പശുപാലന്‍ ചെയ്തിരുന്നതെന്നാണ് കഴിഞ്ഞ ദിവസം ഐജി പറഞ്ഞത്.

രശ്മിയുടെ പ്രലോഭനം?

മോഡലിംഗ് രംഗത്തേയ്ക്ക് എത്തിയ്ക്കാമെന്ന പ്രലോഭനം നല്‍കി രശ്മിയും രാഹുലും പലരേയും സെക്‌സ് റാക്കറ്റിന്റെ ഭാഗമാക്കിയെന്നൊക്കെ ആരോപണങ്ങള്‍ ഉയരുന്നുണ്ട്.

English summary
Online sexracket: Big Fishes behind the Screen

Please read our comments policy before posting

പ്രതികരണം എഴുതൂ
Subscribe Newsletter
Videos You May Like