Englishবাংলাગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
Filmibeat Telugu

രാഹുലിന്റെ പണി സ്ത്രീകളെ കസ്റ്റമേഴ്‌സിനടുത്തെത്തിയ്ക്കല്‍; രശ്മിയുടെ റേറ്റ് ഉറപ്പിച്ച് പോലീസ് നീക്കം

Posted by:
Published: Wednesday, November 18, 2015, 17:10 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

തിരുവനന്തപുരം: ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസില്‍ രാഹുല്‍ പശുപാലനും രശ്മി നായരും അറസ്റ്റിലായതിന്റെ വഴികള്‍ ഒടുവില്‍ പോലീസ് തന്നെ വ്യക്തമാക്കി. ട്രാഫിക് ചെയ്തുകൊണ്ടുവരുന്ന പെണ്‍കുട്ടികളേയും സ്ത്രീകളേയും ഇടപാടുകാരുടെ അടുത്തെത്തിയ്ക്കലാണ് രാഹുല്‍ പശുപാലന്‍ ചെയ്യുന്നതെന്നാണ് ക്രൈം ബ്രാഞ്ച് ഐജി ശ്രീജിത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.

ഇടപാടുകാര്‍ ചമഞ്ഞ് പോലീസ് തന്നെയാണ് ഈ പെണ്‍വാണിഭ സംഘത്തെ കുടുക്കിയത്. രശ്മി ആര്‍ നായരുടെ 'റേറ്റ്' പറഞ്ഞുറപ്പിച്ചിരുന്നതായും ഐജി വ്യക്തമാക്കി.

കുട്ടികളെ ലൈംഗികാവശ്യങ്ങള്‍ക്ക് ഉപയോഗിയ്ക്കുന്നത് സംബന്ധിച്ചും ഓണ്‍ലൈന്‍ വഴി ലൈംഗികമായി ആളുകളെ വശീകരിയ്ക്കുന്നത് സംബന്ധിച്ചും നടത്തിയ അന്വേഷണങ്ങള്‍ക്കൊടുവില്‍ പിടിയിലായത് 12 പേരാണ്. പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളും, രശ്മി-രാഹുല്‍ ദമ്പതിമാരുടെ മകനും റെയ്ഡിനിടെ പോലീസിന്റെ കൈയ്യിലെത്തി.

12 പേര്‍

ആകെ പന്ത്രണ്ട് പേരാണ് കഴിഞ്ഞ ദിവസത്തെ റെയ്ഡില്‍ അറസ്റ്റിലായിട്ടുള്ളത്. കൊച്ചു സുന്ദരികള്‍ എന്ന് ഫേസ്ബുക്ക് പേജ് വഴി ചെറിയ പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്ത കേസിലാണ് ആറ് പേര്‍ അറസ്റ്റിലായത്.

രാഹുലും കൂട്ടരും

Image Courtesy: Resmi R Nair Facebook

ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിന് തന്നെയാണ് രാഹുല്‍ പശുപാലനും രശ്മിയും അടക്കമുള്ള ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തത്.

ആരാണ് ഒന്നാം പ്രതി

കാസര്‍കോട് സ്വദേശിയായ അബ്ദുള്‍ ഖാദര്‍ ആണ് കേസിലെ ഒന്നാം പ്രതി. ഇയാളുമായാണ് ഇടപാടുകാരെന്ന പേരില്‍ പോലീസ് ആദ്യം ബന്ധപ്പെടുന്നത്.

ആരൊക്കെയാണ് അവര്‍

Image Courtesy: Resmi R Nair Facebook

അബ്ദുള്‍ ഖാദര്‍, ലിനീഷ് മാത്യു( ബെംഗളുരു ലിംഗരാജപുരം സ്വദേശിനി), രാഹുല്‍ പശുപാലന്‍, അജീഷ്, ആഷിക്, രശ്മി ആര്‍ നായര്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

രശ്മിയുടെ റേറ്റ് ഉറപ്പിച്ചു

Image Courtesy: Resmi R Nair Facebook

രശ്മിയുടെ ഫോട്ടോയാണ് അബ്ദുള്‍ ഖാദര്‍ ഇടപാടുകാരെ(പോലീസുകാരെ) ആദ്യം കാണിച്ചത്. രശ്മിയുടെ 'റേറ്റ്' വരെ ഉറപ്പിച്ചായിരുന്നു അടുത്ത നീക്കം.

കൂടുതല്‍ പേരെ വേണം

Image Courtesy: Resmi R Nair Facebook

രശ്മി മാത്രം പോര, തങ്ങള്‍ക്ക് കൂടുതല്‍ സ്ത്രീകളെ വേണം എന്നായി പോലീസിന്റെ അടുത്ത ആവശ്യം. മറ്റുള്ളവരോട് ചര്‍ച്ച ചെയ്ത് പറയാം എന്നായിരുന്നത്രെ അബ്ദുള്‍ ഖാദറിന്റെ മറുപടി.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍

ബെംഗളുരുവില്‍ നിന്നാണ് പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ കൊണ്ടുവന്നത്. വിമാനമാര്‍ഗ്ഗമായിരുന്നു ഇവരെ കൊച്ചിയില്‍ എത്തിച്ചത്. ഇവര്‍ക്കൊപ്പം വന്ന സ്ത്രീയാണ് ലിനീഷ് മാത്യു.

കുട്ടികള്‍ക്ക് അറിയില്ല

ബെംഗളുരുവില്‍ നിന്നെത്തിച്ച കുട്ടികള്‍ക്ക് തങ്ങളെ എന്തിനാണ് കൊണ്ടുവന്നത് എന്ന് അറിയില്ലായിരുന്നു എന്നാണ് പോലീസ് കരുതുന്നത്.

എല്ലാവരും ഒരു ഗ്യാങ്

അബ്ദുള്‍ ഖാദറും രാഹുല്‍ പശുപാലനും രശ്മിയും അടക്കം അറസ്റ്റിലായ ആറ് പേരും ഒരു ഗ്യാങ്ങിന്റെ ഭാഗമാണെന്നാണ് പോലീസ് പറയുന്നത്.

രാഹുലിന്റെ പണി

കടത്തിക്കൊണ്ടുവരുന്ന പെണ്‍കുട്ടികളേയും സ്ത്രീകളേയും ഇടപാടുകാര്‍ക്ക് എത്തിച്ചുനല്‍കുകയായിരുന്നു രാഹുല്‍ പശുപാലന്റെ പണിയെന്ന് ഐജി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

രണ്ട് സ്ത്രീകള്‍ രക്ഷപ്പെട്ടു

രശ്മിയേയും ബെംഗളുരുവില്‍ നിന്ന് കൊണ്ടുവന്ന രണ്ട് പെണ്‍കുട്ടികളേയും കൂടാതെ മറ്റ് രണ്ട് സ്ത്രീകളെ കൂടി അബ്ദുള്‍ ഖാദര്‍ ഒരുക്കി നിര്‍ത്തിയിരുന്നു. എന്നാല്‍ അബ്ദുള്‍ ഖാദറില്‍ നിന്ന് സിഗ്നല്‍ ലഭിയ്ക്കാത്തതിനെ തുടര്‍ന്ന് അപകടം മണത്താണ് ഇവര്‍ രക്ഷപ്പെട്ടതെന്നാണ് പോലീസ് കരുതുന്നത്.

പോലീസിന് നേരെ

രക്ഷപ്പെടാനുള്ള ശ്രമത്തിനിടയില്‍ ഇവര്‍ പോലീസ് ഉദ്യോഗസ്ഥരെ കാറുകൊണ്ട് ഇടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്നും ഐജി പറയുന്നു. ഇവരെ കണ്ടെത്താനായിട്ടില്ല.

സമയം രാത്രി പന്ത്രണ്ടര

Image Courtesy: Resmi R Nair Facebook

രാത്രി പന്ത്രണ്ടരയോട് കൂടിയാണ് ഈ സംഭവങ്ങള്‍ നടക്കുന്നത്. രശ്മിയും രാഹുലും പിടിയിലാകുമ്പോള്‍ അവരുടെ കുഞ്ഞും കൂടെ ഉണ്ടായിരുന്നു.

English summary
Online Sexracket: Police version explained. Crime Branch IG Sreejith explained the details in a press meet. Rahul Pasupalan and Reshmi Nair's arrest confirmed.

Please read our comments policy before posting

പ്രതികരണം എഴുതൂ
Subscribe Newsletter
Videos You May Like