കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുവതികളുടെ അഴിഞ്ഞാട്ടം... ടാക്‌സി ഡ്രൈവര്‍മാരുടെ പ്രതിഷേധം, കൊച്ചിയില്‍ പണിമുടക്ക് തുടങ്ങി

വൈകീട്ട് ആറു മണി വരെയാണ് പണിമുടക്ക്

  • By Sooraj
Google Oneindia Malayalam News

കൊച്ചി: കൊച്ചിയില്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ പണിമുടക്ക് തുടങ്ങി. ടാക്‌സി ഡ്രൈവര്‍മാര്‍ക്കെതിരായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് സമരം. ഞായറാഴ്ച അര്‍ധരാത്രി 12 മുതല്‍ ഡ്രൈവര്‍മാര്‍ പണിമുടക്കിലാണ്. ഇന്നു വൈകീട്ട് ആറു മണി വരെയാണ് പണിമുടക്കെന്നാണ് സമരസമിതി അറിയിച്ചിരിക്കുന്നത്.

1

കഴിഞ്ഞ ബുധനാഴ്ച കൊച്ചിയില്‍ വച്ച് ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവറായ ഷെഫീഖിനെ മൂന്നു യുവതികള്‍ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. സാരമായി പരിക്കേറ്റ ഇയാള്‍ ആശുപത്രിയിലാണ്. ആക്രമിച്ച യുവതികള്‍ക്കെതിരേ നിസാരമായ വകുപ്പുകളാണ് പോലീസ് ചുമത്തിയിരുന്നത്. ഇവര്‍ക്കെതിരേ ശക്തമായി നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ടാക്‌സി ഡ്രൈവര്‍മാര്‍ സമരം പ്രഖ്യാപിച്ചത്.

2

ഏഴ് ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാരുടെ സംഘടനയുള്‍പ്പെടുന്ന സമര സമിതിയാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്. കൊച്ചി നഗരത്തിലെ ടാക്‌സികളാണ് പണിമുടക്കുന്നത്. നഗരത്തില്‍ നിന്നും മാറിയുള്ള ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ പണിമുടക്കില്‍ പങ്കെടുക്കില്ലെന്നാണ് വിവരം.

English summary
Online taxi drivers strike in Kochi]
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X