Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓണ്‍ലൈന്‍ ടാക്സി നിരക്ക് സര്‍ക്കാര്‍ തീരുമാനിക്കും, ക്രമക്കേട് നടത്തിയാല്‍ ലൈസന്‍സ് തെറിക്കും

തിരുവനന്തപുരം: ടാക്‌സിവാഹനങ്ങൾ ഓൺലൈനായി ബുക്കു ചെയ്യുമ്പോൾ സർക്കാർ നിശ്ചയിക്കുന്ന നിരക്കിൽ കൂടുതൽ ഈടാക്കാൻ പാടില്ല എന്ന ശുപാർശയുമായി മോട്ടോർ വാഹനവകുപ്പ് രംഗത്തെത്തിയതായി റിപ്പോർട്ട്

ഓൺലൈൻ ടാക്‌സി സർവീസുകൾ നിയന്ത്രിക്കാനായി തയ്യാറാക്കിയ കരട് റിപ്പോർട്ട് സർക്കാരിനു നൽകി. ടിക്കറ്റ് റിസർവേഷനിലുൾപ്പെടെയാണ് പ്രധാനമായും നിയന്ത്രണങ്ങൾ കൊണ്ടുവരുക. ബുക്കിങ് ഏജൻസിയുടെ പ്രവർത്തനം, അടിസ്ഥാനസൗകര്യങ്ങൾ, യാത്രക്കാർക്ക് ഒരുക്കേണ്ട സേവനങ്ങൾ എന്നിവയ്‌ക്കെല്ലാം മാനദണ്ഡം നിശ്ചയിച്ചിട്ടുണ്ട്.

news

ബുക്കിങ് സ്വീകരിക്കുന്നതിനും റദ്ദാക്കുന്നതിനും സർക്കാർ വ്യവസ്ഥകൾ പാലിക്കേണ്ടിവരും. ഏജൻസിയുടെ പ്രവർത്തനം തൃപ്തികരം അല്ലെങ്കിൽ യാത്രക്കാരന് പരാതിപ്പെടാം.

ക്രമക്കേട് കാട്ടിയാൽ ഏജൻസിയുടെ ലൈസൻസ് നഷ്ടമാകും. കേന്ദ്ര ഉപരിതലഗതാഗതമന്ത്രാലയം ഓൺലൈൻ സൈറ്റുകളെ നിയന്ത്രിക്കാൻ തയ്യാറാക്കിയ നയം അടിസ്ഥാനം ആക്കിയാണ് ഈ കരടു രേഖയും തയ്യാറാക്കിയത്. ശുപാർശകൾ ഇപ്പോൾ നിയമവകുപ്പിന്റെ പരിഗണനയിൽ ആണ് ഉള്ളത്.

കേന്ദ്രനയത്തിൽ നിന്ന് വ്യത്യസ്തമായി കെ.എസ്.ആർ.ടി.സി. ഉൾപ്പെടെയുള്ള പൊതുസംവിധാനങ്ങളെ സംരക്ഷിച്ചാണ് സംസ്ഥാനസർക്കാർ ഓൺലൈൻ അഗ്രഗേറ്റർ നയം തയ്യാറാക്കുക. സംസ്ഥാനത്തുനിന്ന് ബുക്കിങ് എടുക്കുന്ന ഏജൻസികളെല്ലാം ലൈസൻസ് എടുക്കണം.

ഒന്നിലധികം സംസ്ഥാനങ്ങളിൽ സർവീസ് നടത്താൻ അനുമതി നേടുന്ന ഓൺലൈൻ ഏജൻസികൾ കെ.എസ്.ആർ.ടി.സി.ക്ക് ഭീഷണിയാകുമെന്ന ആശങ്ക നിലവിലുണ്ട്.

കരാർവാഹനങ്ങളിൽ (കോൺട്രാക്ട് ക്യാരേജ്) കൂട്ടംചേർന്ന് ബുക്ക് ചെയ്യുന്ന യാത്രക്കാരെ കൊണ്ടുപോകാൻ മാത്രം ആണ് ഇവർക്ക് അനുമതി നൽകിയുള്ളത്. കേന്ദ്രനയമനുസരിച്ച് ഓൺലൈൻ ടിക്കറ്റ് വിൽപ്പനയ്ക്ക് അനുമതി കിട്ടുന്നതോടെ ഈ വ്യവസ്ഥ മറികടക്കാനാകും. കരാർ ബസുകൾ റൂട്ടു ബസുകൾ പോലെ ഓടിക്കാനാകും. യാത്രക്കാർക്ക് പ്രത്യേകം ടിക്കറ്റ് വിൽക്കാനാകും.

സംസ്ഥാനത്തെ ദേശസാത്കൃതപാതകളിൽ ബസ്സോടിക്കാൻ ഇവർക്ക് അനുമതി നൽകിയിട്ടില്ലെങ്കിലും മറ്റുസംസ്ഥാനങ്ങളിൽനിന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും തിരിച്ചും ബസ്സോടിക്കുന്നതിന് തടസ്സമില്ല. ഇവയെപ്പോലെ കെ.എസ്.ആർ.ടി.സി.യും യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങളൊരുക്കി ബസ്സോടിക്കുക മാത്രമാണ് മുന്നിലുള്ള വഴി. 'സ്വിഫ്റ്റി'ലൂടെ ഇതിനുകഴിയുമെന്ന പ്രതീക്ഷയിലാണ് കെ.എസ്.ആർ.ടി.സി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+