കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നന്മയുള്ള നാട്ടുകാരാണ്‌, പക്ഷെ മാംഗോ ക്യാബുകളോട് ചെയ്യുന്നതോ ? അധോലാക രാജാക്കന്‍മാര്‍ നമിക്കും

കഴിഞ്ഞ ദിവസം കോഴിക്കോട് മാംഗോ ക്യാബ് ഡ്രവറോട് സ്വകാര്യ ടാക്‌സി യൂണിയന്‍കാര്‍ ചെയ്തത് കേട്ടാല്‍ ഞെട്ടും. അധോലോകമൊന്നും ഒന്നുമല്ല..

  • By വരുണ്‍
Google Oneindia Malayalam News

കോഴിക്കോട്: ഓണ്‍ലൈന്‍ ടാക്‌സി സേവനങ്ങള്‍ക്ക് സംസ്ഥാനത്ത് വലിയ പ്രചാരം കിട്ടിക്കൊണ്ടിരിക്കുകയാണ്. മികച്ച സേവനമാണ് മാംഗോ ക്യാബും, ഓലയും, യൂബറുമെല്ലാം യാത്രക്കാര്‍ക്ക് നല്‍കുന്നത്. പലപ്പോഴും ഓട്ടോറിക്ഷയേക്കാള്‍ കുറവ് ചാര്‍ജ്ജിന് എസി കാറില്‍ യാത്ര ചെയ്യാനാകും. സ്വാകാര്യ ഓട്ടോ ടാക്‌സി ഡ്രൈവര്‍മാരുടെ തീവ്വെട്ടിക്കൊള്ളയില്‍ നിന്ന് സാധാരണകാര്‍ക്ക് ഏറെ ആശ്വാസമാണ് ഇ്തരം ഓണ്‍ലൈന്‍ സര്‍വ്വീസുകള്‍.

എന്നാല്‍ ഓണ്‍ലൈന്‍ ടാക്‌സി സര്‍വ്വീസുകള്‍ക്ക് ജനപ്രതി ലഭിച്ചതോടെ ഇവര്‍ക്കെതിരെ വ്യാപക അക്രമങ്ങള്‍ നടക്കുകയാണ്. തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോടും ഓണ്‍ ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ നിരന്തരം ആക്രമിക്കപ്പടുകയാണ്. സ്വകാര്യ ഓട്ടോ ടാക്‌സിക്കാരുടെ പകല്‍കൊള്ള നടക്കാതായതോടെയാണ് ഈ അക്രമം. കഴിഞ്ഞ ദിവസം കോഴിക്കോട് മാംഗോ ക്യാബ് ഡ്രവറോട് സ്വകാര്യ ടാക്‌സി യൂണിയന്‍കാര്‍ ചെയ്തത് കേട്ടാല്‍ ഞെട്ടും. അധോലോകമൊന്നും ഒന്നുമല്ല...

യൂണിയന്‍കാര്‍

യൂണിയന്‍കാര്‍

കഴിഞ്ഞ ദിവസം കോഴിക്കോട് മാംഗോ ക്യാബാ ഡ്രൈവറോട് യൂണിയന്‍കാര്‍ ചെയ്ത അക്രമം എല്ലാ അതിരും വിടുന്നതാണ്. യാത്രികരെയും കൊണ്ട് വന്ന കാര്‍ തട്ടിയെടുത്ത് ഡ്രൈവറെ കയ്യേറ്റം ചെയ്തു.

ഇത് ക്രൂരതയാണ്

ഇത് ക്രൂരതയാണ്

കാര്‍ തട്ടിയെടുത്ത് ഡ്രൈവറെ കയ്യേറ്റം ചെയ്യുക മാത്രമല്ല ചെയ്തത്, കാറിന്റെ കാറ്റും അഴിച്ചുവിട്ടു. കോഴിക്കോട് ക്രിസ്ത്യന്‍ കോളേജ് പരിസരത്താണ് സംഭവനം നടന്നത്.

യാത്രക്കാര്‍ പെരുവഴിയില്‍

യാത്രക്കാര്‍ പെരുവഴിയില്‍

മകനെയും കൊണ്ട് ആശുപത്രിയില്‍ പോകാനാണ് കോഴിക്കോട്കാരിയായ പ്രിയങ്ക മാംഗോ ക്യാബ് വിളിച്ചത്. ആശുപത്രിയില്‍ പോയി തിരിച്ച് വരുമ്പോള്‍ വാഹനമില്ല. ഡ്രൈവറുടെ നമ്പറില്‍ വിളിച്ചപ്പോള്‍ മറുപടി ഞെട്ടിപ്പിക്കുന്നതാണ്.

നന്മയുടെ നാടാണ്

നന്മയുടെ നാടാണ്

ഡ്രൈവറെ വിളിച്ചപ്പോള്‍ ഫോണെടുത്തത് യൂണിയന്‍ കാരനാണ്. ഞങ്ങള്‍ ഈ വാഹനം പിടിച്ചെടുത്തിരിക്കുകയാണ്. മറ്റൊരു ടാക്‌സി പിടിച്ചെടുത്ത് മടങ്ങനായിരുന്നു മറുപടി.

യൂണിയന്റെ ഭീഷണി

യൂണിയന്റെ ഭീഷണി

ഓണ്‍ലൈന്‍ ടാക്‌സി സര്‍വ്വീസ് വന്നതോടെ ഞങ്ങള്‍ക്ക് തൊഴില്ല, അതുകൊണ്ട് ഓണ്‍ലൈന്‍ സര്‍വ്വീസുകള്‍ നിര്‍ത്തണമെന്നാണ് ടാക്‌സി സര്‍വ്വീസ് യൂണിയന്റെ ഭീഷണി

യാത്രക്കാരുടെ സപ്പോര്‍ട്ട്

യാത്രക്കാരുടെ സപ്പോര്‍ട്ട്

ഓണ്‍ലൈന്‍ ടാക്‌സി സര്‍വ്വീസിന് യാത്രക്കാരുടെ പിന്തുണയുണ്ട്. സാധാരണ ടാക്‌സി വിളിച്ചാല്‍ അഞ്ഞൂറ് മുതല്‍ അറുനൂറ് വരെ ഈടാകുന്നിടത്തേക്ക് മാംഗോ അടക്കമുള്ള സര്‍വ്വീസുകളില്‍ 150 മുതല്‍ 250 വരെ മാത്രമെ ഈടാക്കുകയൊള്ളൂ.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Online taxi service attacked by taxi union over kerala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X