ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ പണിമുടക്കുന്നു, ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചതില്‍ പ്രതിഷേധം
കൊച്ചി: ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കുന്നു എന്ന് കാട്ടി ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസുകളിലെ ഡ്രൈവര്‍മാര്‍ പണിമുടക്കുന്നു. യൂബര്‍, ഒലെ എന്നീ ടാക്‌സി സര്‍വീസുകളില്‍ ജോലി ചെയ്യുന്ന ഡ്രൈവര്‍മാരാണ് പണിമുടക്കിന് നോട്ടീസ് നല്‍കിയത്.
ടാക്‌സി സര്‍വ്വീസിന്റെ ആരംഭത്തില്‍ കമ്പനി നല്‍കിയിരുന്ന ആനുകൂല്യങ്ങള്‍ കഴിഞ്ഞ രണ്ട് മാസമായി ലഭിക്കുന്നില്ലെന്ന് ഓള്‍ കേരള ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവേഴ്‌സ് യൂണിയന്‍ ആരോപിച്ചു.

സ്ഥിരമായ സേവന വേതന വ്യവസ്ഥകള്‍ നടപ്പിലാക്കുക, വെട്ടിക്കുറച്ച ആനുകൂല്യങ്ങള്‍ പുനസ്ഥാപിക്കുക, തൊഴില്‍ സുരക്ഷിതത്വം ഉറപ്പ് വരുക്കുക എന്നിവയാണ് ആവശ്യങ്ങള്‍.
ചൊവ്വാഴ്ച മുതലാണ് സമരം ആരംഭിക്കുന്നതെന്നും അത് അനിശ്ചിതകാലത്തേക്ക് തുടരുമെന്നും നേതാക്കള്‍ അറിയിച്ചു. ചെറുകിട ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാരും സമരത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications