Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയിൽ ഹിന്ദി മാതൃഭാഷയായി ഉപയോഗിക്കുന്നത് വെറും 26% പേർ മാത്രം

ദില്ലി; വ്യത്യസ്ത സംസ്ഥാനക്കാര്‍ പരസ്പരം സംസാരിക്കുമ്പോള്‍ ഇംഗ്ലീഷിലല്ല ഹിന്ദിയില്‍ സംസാരിക്കണമെന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരാമർശം വലിയ പ്രതിഷേധങ്ങൾക്കായിരുന്നു കാരണമായത്. പ്രാദേശിക ഭാഷകള്‍ക്ക് പകരമായല്ല, മറിച്ച് ഇംഗ്ലീഷിന് പകരമായി തന്നെ ഹിന്ദിയെ ഉപയോഗിക്കണമെന്നായിരുന്നു അമിത് ഷായുടെ വാക്കുകൾ. എന്നാൽ കുടിയേറ്റത്തിന്റെയും വികസന സൂചികകളുടെയും ഡാറ്റ പരിശോധിക്കുമ്പോൾ ഹിന്ദിയേക്കാൾ ഇംഗ്ലീഷ് തന്നെയാണ് പരസ്പരം ആശയ വിനിമയത്തിനുള്ള ഭാഷയായി വരാൻ സാധ്യത ഏറെയുള്ളതെന്ന് 'ദി ഹിന്ദു' റിപ്പോർട്ടിൽ പറയുന്നു.

hindi-language-784x4412-156846857

ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമായി വെറും 12 സ്ഥലത്ത് മാത്രമാണ് ഹിന്ദി മാതൃഭാഷയായിട്ടുള്ളത്. ഭോജ്പുരി, രാജസ്ഥാനി, ഹിന്ദി, ഛത്തീസ്ഗഢി എന്നിവയുൾപ്പെടെ 56 ഭാഷകൾ (മാതൃഭാഷകൾ) ഉൾക്കൊള്ളുന്നതാണ് ഹിന്ദി എന്നിരിക്കെ വെറും 26 ശതമാനം പേർ മാത്രമാണ് യഥാർത്ഥ ഹിന്ദി ഭാഷ മാതൃഭാഷയായി ഉപയോഗിക്കുന്നതെന്ന് ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാനങ്ങളുടേയും കേന്ദ്രഭരണ പ്രദേശങ്ങളുടേയും ഹ്യൂമൻ ഡെവലപ്‌മെന്റ് ഇൻഡക്‌സിന്റെ (എച്ച്‌ഡിഐ) താരതമ്യം പഠനം കാണിക്കുന്നത് ഇംഗ്ലീഷ് സംസാരിക്കുന്നവർ കൂടുതലുള്ള പ്രദേശങ്ങളിലും ഉയർന്ന എച്ച്‌ഡിഐ സ്‌കോറുകൾ ഉണ്ടെന്നാണ്. ഹിന്ദി സംസാരിക്കുന്നവർ കൂടുതലുള്ള സംസ്ഥാനങ്ങളിൽ എച്ച്‌ഡിഐ സ്‌കോറുകൾ താരതമ്യേന കുറവാണ്. അതായത് ഇംഗ്ലീഷ് ഭാഷയും ഉയർന്ന ജീവിത നിലവാരവും തമ്മിൽ ബന്ധമുണ്ടെന്നാണ് കണക്കുകൾ കാണിക്കുന്നതെന്നും ലേഖനത്തിൽ പറയുന്നു. കുടിയേറ്റവുമായ ബന്ധപ്പെട്ട രേഖകളും ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നുണ്ടെന്നും ലേഖനത്തിൽ പറയുന്നുണ്ട്..

ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ ആളുകൾ മെച്ചപ്പെട്ട ഉപജീവനമാർഗം തേടി ഹിന്ദി ഇതര പ്രദേശങ്ങളിലേക്ക് കുടിയേറുകയാണെന്നും ലേഖനത്തിൽ വ്യക്തമാക്കുന്നു. തമിഴ്നാട്, മഹാരാഷ്ട്ര, ഗുജറാത്ത്, പശ്ചിമ ബംഗാൾ, ആന്ധ്രാപ്രദേശ്, കർണാടക, പഞ്ചാബ്, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിലേക്കാണ് പ്രധാനമായും കുടിയേങ്ങൾ നടക്കുന്നത്. ഈ സംസ്ഥാനങ്ങളിലേക്ക് കുടിയേറിയവരുടെ എണ്ണം മറ്റ് സംസ്ഥാനങ്ങളിലേക്ക് കുടിയേറിയവരേക്കാൾ കൂടുതലാണ്. ഉത്തർപ്രദേശ്, ബിഹാർ, ജാർഖണ്ഡ്, മധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തരാഖണ്ഡ്, ഹരിയാന, ഹിമാചൽ പ്രദേശ്, ഛത്തീസ്ഗഢ് എന്നിവിടങ്ങളിൽ പക്ഷേ കുടിയേറ്റങ്ങൾ കുറവാണ്.

Recommended Video

cmsvideo
    ‘Pakistan desires peaceful ties,’ says Shehbaz Sharif in response to PM Modi

    കുടിയേറ്റങ്ങൾ കുറവ് രേഖപ്പെടുത്തിയ സംസ്ഥാനങ്ങളിൽ ഹിന്ദി സംസാരിക്കുന്നവരുടെ എണ്ണം വളരെ കുറവാണ്. അതേസമയം കുടിയേറ്റങ്ങൾ കുറഞ്ഞ സ്ഥലങ്ങളിലാകട്ടെ ഹിന്ദിയാണ് കൂടുതലായും സംസാരിക്കുന്നത്. 2011-ലെ സെൻസസ് ഡാറ്റ പ്രകാരം ജനസംഖ്യയുടെ 50% എങ്കിലും ഹിന്ദി സംസാരിക്കുന്ന പ്രദേശങ്ങളിൽ ജോലിക്കായും പഠനത്തിനായുമെല്ലാം എത്തുന്നവരുടെ എണ്ണം വളരെ കുറവാണെന്നാണ്. മറിച്ച് ഹിന്ദി ഇതര സംസ്ഥാനങ്ങളിൽ പോസറ്റീവ് ട്രെന്റ് ആണ് പ്രകടമാകുന്നതെന്നും ലേഖനത്തിൽ പറയുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+