കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മരട് ഫ്ലാറ്റുകൾ പൊളിക്കാൻ ഇനി 3 ദിവസം; സ്ഫോടക വസ്തുക്കള്‍ നിറയ്ക്കുന്ന ജോലികള്‍ പൂര്‍ത്തിയായി

Google Oneindia Malayalam News

കൊച്ചി: മരടിലെ ഫ്ലാറ്റ് പൊളിക്കാൻ ഇനി മൂന്ന് ദിവസം മാത്രം ബാക്കി. മരടിലെ പൊളിക്കുന്ന നാലു ഫ്ലാറ്റുകളിലും സ്ഫോടക വസ്തുക്കൾ നിറയ്ക്കുന്ന ജോലികൾ പൂർത്തിയായതായി അധികൃതർ അറിയിച്ചു. ലാമത്തെ ഫ്ലാറ്റായ ഗോൾഡൻ കായലോരത്തിൽ അമോണിയം നൈട്രേറ്റ് എമൽഷൻ അടങ്ങിയ 15 കിലോ സ്ഫോടക വസ്തു ഉച്ചയോടെ നിറച്ചു.

17 നിലകളുള്ള ആൽഫ സെറിൻ ഇരട്ടകെട്ടിടത്തിലും സ്ഫോടക വസ്തുക്കൾ നിറയക്കൽ ജോലി പൂർത്തിയായി. ജനുവരി 11ന് 11 മണിക്ക് ആദ്യം തകർക്കുന്ന ഹോളി ഫെയത്ത് ഫ്ലാറ്റിലാണ് ഏറ്റവും ആദ്യം സ്ഫോടക വസ്തുക്കൾ നിറച്ചത്. രണ്ട് കെട്ടിടത്തിലുമായി 400 കിലോ സ്ഫോടക വസ്തുക്കൾ ഇതിനായി ഉപയോഗിക്കുന്നുവെന്ന് അധികൃതർ വ്യക്തമാക്കി.

Maradu flat

ഏറ്റവും കുറവ് സ്ഫോടക വസ്തുക്കൾ ഉപയോഗിക്കുന്നത് ഗോൾഡൻ കായലോരത്തിനാണ്. മുന്നിൽ പത്ത് നിലയിലും പിന്നിൽ 16 നിലയിലുമായി രണ്ട് കെട്ടിടമുണ്ട് ഗോൾഡൻ കായലോരത്തിന് അതുകൊണ്ട് തന്നെ വളരെ ശ്രദ്ധയോടെ പൊളിക്കേണ്ടതും ഈ ഫ്ലാറ്റാണ്. നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഫ്ലാറ്റുകൾ തകർക്കുന്നത്. അതുകൊണ്ട് തന്നെ പരസരവാസികൾക്ക് യാതൊരു ആശങ്കയും വേണ്ടെന്നും പൊളിക്കൽ ചുമതലയുള്ള കമ്പനികൾ വ്യക്തമാക്കി.

English summary
Only 3 days for Maradu flat blast
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X