ജയിലിലെ എല്ലാവരെയും വിട്ടയക്കില്ല!! അവരെ മാത്രമെന്ന്...സര്‍ക്കാര്‍ എല്ലാം വ്യക്തമാക്കി!!
ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ ഇക്കാര്യമറിയിച്ചത്
തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളില്‍ കഴിയുന്ന തടവുകാരെ കൂട്ടത്തോടെ വിട്ടയക്കുന്നുവെന്ന ആരോപണങ്ങള്‍ തള്ളി സംസ്ഥാന സര്‍ക്കാര്‍. ജയിലിലെ നല്ല നടപ്പ് പരിഗണിച്ചു സാധാരണ നടപടിക്രമമെന്ന നിലയില്‍ ശിക്ഷാ കാലാവധി തീരാത്ത 39 തടവുകാരെ മാത്രമാണ് വിട്ടയക്കുന്നതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. ജയില്‍ ഉപദേശക ബോര്‍ഡിന്റെ ശുപാര്‍ശ ലഭിച്ചവരെയാണ് പുറത്തുവിടുന്നതെന്നും സര്‍ക്കാര്‍ വിശദീകരിച്ചു.

ജയിലിലെ മറ്റു തടവുകാര്‍ക്കു തടവുകാലാവധിയില്‍ നിന്നു മുന്‍കൂറായി കുറെ കാലയളവ് ഇളവ് ചെയ്യുന്ന പ്രത്യേക രീതി നടപ്പിലാക്കാന്‍ മാത്രമാണ് ശുപാര്‍ശ ചെയ്തിരിക്കുന്നതെന്നും ആഭ്യന്തര അണ്ടര്‍ സെക്രട്ടറി ആര്‍ സുഭാഷ് സത്യവാങ്മൂലത്തില്‍ അറിയിച്ചു.

കേരളപ്പിറവി ദിനാഘോഷത്തിന്റെ പേരില്‍ പ്രത്യേക ശിക്ഷായിളവ് നല്‍കി തടവുകാരെ മോചിപ്പിക്കിനുള്ള സര്‍ക്കാരിന്റെ നീക്കത്തിനെതിരേ തൃശൂരിലെ പൊതുപ്രവര്‍ത്തകന്‍ പിഡി ജോസഫ് നല്‍കിയ ഹരജിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.












Click it and Unblock the Notifications