Get Updates
Get notified of breaking news, exclusive insights, and must-see stories!

കെപിസിസി: 44 പുതുമുഖങ്ങള്‍ മാത്രം, വനിതകളില്‍ ബിന്ദുകൃഷ്ണയും ദീപ്തി മേരി വര്‍ഗീസും ഉള്‍പ്പടെ 3 പേർ

കൊല്ലം: ഒരിടവേളക്ക് ശേഷം കെ പി സി സിയില്‍ വീണ്ടും പുനഃസംഘടന സജീവ ചർച്ചാ വിഷയമാവുന്നും. കെ പി സി സി അംഗങ്ങളെയാണ് നിലവില്‍ തീരുമാനിക്കുന്നത്. പുനസംഘടനയുണ്ടാവുമ്പോള്‍ കെ പി സി സിയില്‍ യുവാക്കള്‍ക്ക് അർഹിച്ച പ്രധാന്യം ഉണ്ടാവുമെന്ന് നേരത്തെ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ മുതിർന്ന നേതാക്കളുടെ തീരുമാനവും ഗ്രൂപ്പ് വീതം വെപ്പും അനുസരിച്ച് കെ പി സി സി അംഗങ്ങളെ തീരുമാനിച്ചത് അനുസരിച്ച് 15 ശതമാനം പുതുമുഖങ്ങള്‍ക്ക് മാത്രേമേ അവസരം ലഭിക്കു.

ഇതിനെതിരെ വലിയ വിമർശനമാണ് പാർട്ടിക്കുള്ളില്‍ നിന്ന് തന്നെ ഉയർന്ന് വരുന്നത്. പാർട്ടി പദവികളില്‍ 50 ശതമാനം പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കണമെന്ന ചിന്തന്‍ ശിബിര തീരുമാനത്തിന്റെ ലംഘനമാണ് നടപടിയെന്നാണ് വിമർശനം.

ആകെ 293 കെ പി സി സി അംഗങ്ങളാണുള്ളത് 280 ബ്ലോക്കുകളില്‍

ആകെ 293 കെ പി സി സി അംഗങ്ങളാണുള്ളത് 280 ബ്ലോക്കുകളില്‍ നിന്നായി ഒരോ അംഗവും എട്ട് കെ പി സി സി മുന്‍പ്രസിഡന്റുമാരും എ ഐ സി സി സി ക്വാട്ടയിലെ അഞ്ചുപേരും ചേർന്നാണ് 293. വീതം വെയ്പ് കഴിഞ്ഞതോടെയാണ് ഇതില്‍ 44 പുതുമുഖങ്ങള്‍ മാത്രമേ ഉണ്ടാവുള്ളു എന്ന സ്ഥിതി വന്നത്.

റിതു മന്ത്ര രണ്ടും കല്‍പ്പിച്ച് തന്നെ: മോഡേണ്‍ ലുക്കില്‍ ഗ്ലാമറായി താരം, ചിത്രം വൈറല്‍

എ ഐ സി സിക്ക് ഒട്ടേറെ പരാതികള്‍ പോയിട്ടുണ്ട്

അർഹിക്കുന്നവർക്ക് അവസരം നല്‍കാതെ സമവായ നീക്കം നടത്തിയതിനെതിരെ എ ഐ സി സിക്ക് ഒട്ടേറെ പരാതികള്‍ പോയിട്ടുണ്ട്. സംഘടനാ തിരഞ്ഞെടുപ്പിന്റെ പേരില്‍ പാർട്ടിയിലുണ്ടായേക്കാവുന്ന ചേരിപ്പോരും അസ്വാരസ്യങ്ങളും ഒഴിവാക്കാനാണ് സമവായത്തിലൂടെ കെ പി സി സി അംഗങ്ങളെ നിലനിര്‍ത്തിയതെന്നാണ് മറുവാദം. ഇവരെല്ലാം 2017 ല്‍ തീരുമാനിക്കപ്പെട്ട കെ പി സി സി അംഗങ്ങളുമാണ്.

എ, ഐ ഗ്രൂപ്പുകളിലെ ഒട്ടുമിക്ക നേതാക്കളും കെ പി സി സി

അതൃപ്തികള്‍ ഒഴിവാക്കുന്നതിനായി പഴയ മുഖങ്ങളെ ഉള്‍പ്പെടുത്തിയതോടെ എ, ഐ ഗ്രൂപ്പുകളിലെ ഒട്ടുമിക്ക നേതാക്കളും കെ പി സി സി പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ നിലവിലെ പട്ടികയ്ക്കെതിരായി അവരുടെ ഭാഗത്ത് നിന്നും എതിർപ്പുകളൊന്നും ഉയർന്ന് വന്നിട്ടില്ല. പ്രശ്നങ്ങളുണ്ടാക്കാതിരിക്കാന്‍ ഗ്രൂപ്പ് നേതാക്കളുമായി ഒരുമിച്ച് പോവാനായി കെ പി സി സി പ്രസിന്ഡറ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും തീരുമാനിക്കുകയായിരുന്നു. നേതാക്കളുടെ ഈ നിലപാടിനെതിരേയും വിമർശനം ശക്തമാണ്.

44 പുതുമുഖങ്ങള്‍ക്ക് അവസരം കിട്ടിയത് തന്നെ മരിച്ചവർ, പാർട്ടി വിട്ടവർ

44 പുതുമുഖങ്ങള്‍ക്ക് അവസരം കിട്ടിയത് തന്നെ മരിച്ചവർ, പാർട്ടി വിട്ടവർ എന്നിവരെ ഒഴിവാക്കിയത് മൂലമാണ്. ഈ 44 പേർക്ക് വേണ്ടിയും ഗ്രൂപ്പുകള്‍ പട്ടിക നല്‍കി എന്നുള്ള ശ്രദ്ധേയം. പട്ടികജാതി, വനിതാ സംവരണം വേണമെന്ന ചിന്തിന്‍ ശിബിര തീരുമാനവും അട്ടിമറിക്കപ്പെട്ടുണ്ട്. പുതുതായി വരുന്ന 44 പേരില്‍ വനിതകളായി ബിന്ദുകൃഷ്ണ, ദീപ്തി മേരി വര്‍ഗീസ്, ആലിപ്പറ്റ ജമീല എന്നിങ്ങനെ മൂന്ന് വനിതകള്‍ മാത്രമേയുള്ളുവെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.

എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലാകട്ടെ

ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും കെ സുധാകരനും വിഡി സതീശനും സമവായത്തിന്റെ പേരില്‍ ഒന്നിച്ചപ്പോള്‍ എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലാകട്ടെ പുനഃസംഘടനയില്‍ ഇടപെടാനില്ലെന്ന നിലപാടിലുമാണ്. അതേസമയം സജീവ സംഘടനാ പ്രവര്‍ത്തനത്തിലില്ലാത്ത കിടപ്പു രോഗികളായ നേതാക്കളെ വരെ ഇനിയും കെ പി സി സി അംഗങ്ങളാക്കി നിർത്താത്തെ പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കണമെന്നാണ് വലിയൊരുവിഭാഗം ആളുകളുടേയും ആവശ്യം. രണ്ട് ദിവസത്തിനകം പട്ടിക വരുമെന്നാണ് പ്രതീക്ഷ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+