കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാടക സംഘത്തില്‍ നിന്നും പിഴയായി ഈടാക്കിയത് 500 രൂപ മാത്രം; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

Google Oneindia Malayalam News

തിരുവനന്തപുരം: വാഹനത്തിന് മുകളില്‍ ബോര്‍ഡ് സ്ഥാപിച്ചതിന് നാടക സംഘത്തില്‍ നിന്നും അമിത പിഴയീടാക്കിയെന്ന വാര്‍ത്ത വലിയ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. ഇതില്‍ സര്‍ക്കാരിനും മോട്ടോര്‍ വാഹനവകുപ്പിനുമെതിരെ വലിയ വിമര്‍ശനങ്ങളായിരുന്നു ഉയര്‍ന്നത്.

നാടക സംഘത്തിന്റെ വാഹനത്തിന് മുകളില്‍ പരസ്യം പ്രദര്‍ശിപ്പിച്ചതിന് ആലുവ അശ്വതി തിയേറ്റേഴ്‌സിന് മോട്ടോര്‍ വാഹന വകുപ്പ് 24000 രൂപ പിഴയീടാക്കിയെന്നായിരുന്നു ആരോപണം. വിഷയത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍. വാഹനത്തിന് വെറും 500 രൂപ മാത്രമാണ് പിഴയീടാക്കിയത് ഇതുമായി ബന്ധപ്പെട്ട പ്രചരിച്ച വാര്‍ത്തകള്‍ തെറ്റാണെന്നും മന്ത്രി വ്യക്തമാക്കി.

മന്ത്രി

മന്ത്രി

നാടക കമ്പനിയുടെ വാഹനത്തിന് വെറും 500 രൂപമാത്രമാണ് പിഴയീടാക്കിയത്. ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകളെല്ലാം തെറ്റാണ്. പിഴ ചുമത്തിയത് വാഹനത്തിന്റെ ഡ്രൈവര്‍ യൂണിഫോം ധരിക്കാത്തതിനാണെന്നും മന്ത്രി വ്യക്തമാക്കി. വണ്ടിയിലെ പരസ്യ ബോര്‍ഡിന്റെ വലുപ്പം 24000 ചതുരശ്ര സെന്റീമീറ്റര്‍ എന്നെഴുതിയതാണ് പിഴയെന്ന് തെറ്റായി പ്രചരിച്ചത്. തെറ്റായ വാര്‍ത്ത പ്രചരിച്ചിട്ടും അതില്‍ തിരുത്തല്‍ വരുത്താത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. നിയമസഭയിലാണ് മന്ത്രി മറുപടി നല്‍കിയത്.

മോട്ടോര്‍ വാഹനവകുപ്പ്

മോട്ടോര്‍ വാഹനവകുപ്പ്

വാഹനത്തില്‍ ബോര്‍ഡ് വെച്ചതിന് നാടക സംഘത്തില്‍ നിന്നും 24000 രൂപ പിഴ ഈടാക്കിയെന്ന പ്രചരണത്തിന് പിന്നാലെ മോട്ടോര്‍ വാഹന വകുപ്പ് വിശദീകരണം നല്‍കിയിരുന്നു. വാഹനത്തില്‍ ബോര്‍ഡ് വെക്കാന്‍ ഒരു വര്‍ഷത്തേക്ക് 4800 രൂപ ഫീസായി ഈടാക്കിയതാണ് തെറ്റായി പ്രചരിച്ചതെന്നും 24000 എന്ന് ഫീസോ ഫിഴയോ അല്ലെന്നും ബോര്‍ഡിന്റെ ചതുരശ്ര സെന്റീമിറ്ററിലുള്ള അളവാണെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

പരിശോധന

പരിശോധന

ചാവക്കാടുള്ള കല്ലുങ്കല്‍ ഭഗവതി ക്ഷേത്രത്തില്‍ കുഞ്ഞനന്തന്‍ എന്ന നാടകം അവതരിപ്പിക്കാന്‍ പോയതായിരുന്നു സംഘം. വഴിയില്‍ വെച്ച് വാഹന പരിശോധനക്കിടെ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനാല്‍ അസിസ്റ്റന്റ് വെഹിക്കിള്‍ മോട്ടോര്‍ ഇന്‍സ്‌പെക്ടര്‍ ഷീബ വാഹനത്തില്‍ നിന്നും 500 രൂപ പിഴയീടാക്കുകയായിരുന്നു. വാഹനത്തിന് മുകളില്‍ ഇത്തരം ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ പ്രത്യേക അനുമതി വേണമെന്നും അത് ബോര്‍ഡുകള്‍ അപകട സാധ്യതയുള്ളതിനാല്‍ അഴിച്ചുമാറ്റണമെന്നും ആവശ്യപ്പെട്ടിരുന്നു.

 എതിര്‍പ്പ്

എതിര്‍പ്പ്

ബോര്‍ഡ് അഴിച്ചുമാറ്റണമെന്ന ആവശ്യം നാടക സംഘം തള്ളിയതോടെ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ ബോര്‍ഡ് അളന്നു നോക്കി. ബോര്‍ഡ് 24000 സ്‌ക്വയര്‍ സെന്റീമീറ്റര്‍ ഉണ്ടെന്നും 4800 രൂപ പിഴയൊടുക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരിന്നു. നാടക സംഘത്തെകൊണ്ട് മോട്ടോര്‍ വാഹന വകുപ്പ് 24000 രൂപ ഫൈന്‍ ഈടാക്കിയെന്ന തരത്തിലായിരുന്നു പ്രചാരണം. ഒരു സ്റ്റേജിന് 26000 രൂപ മാത്രം പ്രതിഫലം വാങ്ങുന്ന നാടക സംഘത്തെക്കൊണ്ട് 24000 രൂപ പിഴ അടപ്പിച്ചത് ശരിയല്ലെന്നായിരുന്നു പ്രമുഖരായ കലാപ്രവര്‍ത്തകര്‍ ഉള്‍പ്പടെ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചത്.

English summary
Only 500 Rupees Fine taken from Drama Troupe Clarifies Minister AK Saseendran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X