കോണ്‍ഗ്രസ്സിനു മാത്രമേ ഭാരതത്തിന്റെ ക്ഷേമം ഉറപ്പുവരുത്താന്‍ സാധിക്കുകയുള്ളൂവെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ എം പി
വടകര; കോണ്‍ഗ്രസ്സിനു മാത്രമേ ഭാരതത്തിന്റെ ക്ഷേമം ഉറപ്പുവരുത്താന്‍ സാധിക്കുകയുള്ളൂവെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ എം പി പറഞ്ഞു. മേമുണ്ട കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച സ്വാതന്ത്ര്യ സമരസേനാനി എം കെ കൃഷ്ണന്റെ നൂറാം ജന്മദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സ്നേഹാദരം പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്ര പുരോഗതിക്ക് കോണ്ഗ്രസ് തിരിച്ചുവരേണ്ടത് കാലഘത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ടി എം രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. അമ്മാരപ്പള്ളി കുഞ്ഞിശങ്കരന്‍, കാവില്‍ രാധാകൃഷ്ണന്‍, ടി ഭാസ്കരന്‍, എന്‍ വി പ്രകാശ്കുമാര്‍, പോന്നാറത്ത് മുരളീധരന്‍, ടി ടി മോഹനന്‍, മല്ലിശ്ശേരി നാണ്, അജ്മല്‍ മേമുണ്ട, പടിയുള്ളതില്‍ സുരേഷ്, വി ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ഗ്രാമീണ മേഖലകളുടെ അടിസ്ഥാന വികസനത്തിന് മുഴുവൻ ഭരണഘടനാ സ്ഥാപനങ്ങളും ഒറ്റ ലക്ഷ്യത്തോടെ മുന്നോട്ട് പോകണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ എം.പി പറഞ്ഞു. പരിപൂർണ്ണമായ വികസനലക്ഷ്യത്തിലേക്ക് നാടിനെ എത്തിക്കുന്നതിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളടക്കം കൂട്ടിയോജിച്ചുള്ള പ്രവർത്തനത്തിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എം.പി.യുടെ പ്രാദേശിക വികസന ഫണ്ട് മുഖേന നിർമ്മിച്ച പെരുവത്താഴ കോട്ടപ്പള്ളി എൽ പി സ്കൂൾ റോഡിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി വി സഫീറ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ബവിത്ത് മലോൽ, ഗ്രാമ പഞ്ചായത്ത് അംഗം പി ഇബ്രാഹിം ഹാജി, അമ്മാരപ്പള്ളി കുഞ്ഞിശങ്കരൻ, ഹംസ മാവിലാട്ട്, കെ കെ ഷരീഫ്, സി എച്ച് അമ്മത്, മലപ്പാടി കുഞ്ഞബ്ദുള്ള,എന്നിവർ സംസാരിച്ചു. പടം. സ്വാതന്ത്ര്യ സമരസേനാനി എം കെ കൃഷ്ണനെ മുല്ലപ്പള്ളി രാമചന്ദ്രന്‍ എം പി ആദരിക്കുന്നു.












Click it and Unblock the Notifications