India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊളിച്ചെഴുതി സിപിഎം, പിണറായിയ്ക്ക് മാത്രം പ്രായപരിധി ഇളവ്; സുധാകരനും മണിയുമടക്കമുള്ളവരെ ഒഴിവാക്കി

Google Oneindia Malayalam News

കൊച്ചി: മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരനെ സി പി ഐ എം സംസ്ഥാന സമിതിയില്‍ നിന്നൊഴിവാക്കി. സംസ്ഥാന സമിതിയില്‍ നിന്നൊഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ജി സുഝാകരന്‍ നേതൃത്വത്തിന് കത്തയച്ചിരുന്നു. പ്രായപരിധി മാനദണ്ഡം കമ്മിറ്റികളില്‍ കര്‍ശനമാക്കാനാണ് തീരുമാനം. ഇത് പ്രകാരം 75 വയസ് പിന്നിട്ടവരെ ഒഴിവാക്കും. മുഖ്യമന്ത്രി പിണറായി വിജയന് മാത്രമായിരിക്കും ഇളവ്.

വൈക്കം വിശ്വന്‍, ആനത്തലവട്ടം ആനന്ദന്‍, ജി സുധാകരന്‍, കെ ജെ തോമസ്, പി കരുണാകരന്‍, കോലിയക്കോട് കൃഷ്ണന്‍ നായര്‍, ആര്‍ ഉണ്ണികൃഷ്ണപിള്ള, കെ വി രാമകൃഷ്ണന്‍, കെ പി സഹദേവന്‍, സി പി നാരായണന്‍, പിപി വാസുദേവന്‍, എം ചന്ദ്രന്‍, എം എം മണി എന്നിവരെ സംസ്ഥാന സമിതിയില്‍ നിന്നൊഴിവാക്കും. സംസ്ഥാന സെക്രട്ടറിയേറ്റില്‍ നിന്ന് നാല് പേരെയാണ് ഒഴിവാക്കുന്നത്. ആനത്തലവട്ടം ആനന്ദന്‍, പി കരുണാകരന്‍, എം എം മണി, വൈക്കം വിശ്വന്‍ എന്നിവരാണ് സെക്രട്ടറിയേറ്റില്‍ നിന്ന് മാറുന്നത്.

മുരളീധരനും ചെന്നിത്തലയും തമ്മില്‍ ഇത്ര വലിയ പ്രശ്‌നമുണ്ടായിരുന്നു എന്ന് ഇപ്പോഴാണ് അറിഞ്ഞത്: വിഡി സതീശന്‍മുരളീധരനും ചെന്നിത്തലയും തമ്മില്‍ ഇത്ര വലിയ പ്രശ്‌നമുണ്ടായിരുന്നു എന്ന് ഇപ്പോഴാണ് അറിഞ്ഞത്: വിഡി സതീശന്‍

1

സംസ്ഥാന സെക്രട്ടറിയേറ്റിലും സംസ്ഥാന സമിതിയിലും ഇതോടെ പുതുമുഖങ്ങള്‍ എത്തുമെന്നുറപ്പായി. ഡി വൈ എഫ് ഐ, എസ് എഫ് ഐ, ജനാധിപത്യ മഹിളാ അസോസിയേഷന്‍ എന്നീ പോഷക സംഘടനകളില്‍ നിന്നുള്ളവര്‍ സംസ്ഥാന സമിതിയിലെത്തും. ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹിം, സംസ്ഥാന പ്രസിഡന്റ് എസ് സതീഷ്, സെക്രട്ടറി വി കെ സനോജ്, എസ് എഫ് ഐ ദേശീയ പ്രസിഡന്റ് വി പി സാനു, സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം എന്‍ സുകന്യ തുടങ്ങിയവര്‍ സംസ്ഥാന സമിതിയില്‍ എത്തിയേക്കും.

2

പുതിയ ജില്ലാ സെക്രട്ടറിമാരായ എം എം വര്‍ഗീസ് (തൃശ്ശൂര്‍), ഇ എന്‍ സുരേഷ് ബാബു (പാലക്കാട്), എം വി റസല്‍ (കോട്ടയം), സി വി വര്‍ഗീസ് (ഇടുക്കി) എന്നിവരെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയേക്കും. ആര്‍ ബിന്ദു, കെ കെ ലതിക, കാനത്തില്‍ ജമീല, എന്‍ ചന്ദ്രന്‍, വത്സന്‍ പനോളി, പി പി ചിത്തരഞ്ജന്‍, യു പി ജോസഫ്, എ എം ആരിഫ്, ഒ ആര്‍ കേളു, വി കെ സനോജ്, പി ആര്‍ മുരളീധരന്‍, സി ജയന്‍ ബാബു, എസ് സതീഷ്, കെ എസ് സുനില്‍കുമാര്‍, കെ എന്‍ ഗോപിനാഥ് തുടങ്ങിയവരും സാധ്യതാ പട്ടികയിലുണ്ട്.

3

സംസ്ഥാനസമിതിയില്‍ 10 ശതമാനം വനിതകള്‍ വേണമെന്ന് കേന്ദ്രകമ്മിറ്റി നിര്‍ദേശിച്ചിട്ടുണ്ട്. 21 അംഗ സംസ്ഥാന സെക്രട്ടേറിയറ്റില്‍ പി കെ ശ്രീമതി, കെ കെ ശൈലജ, എം സി ജോസഫൈന്‍ എന്നിവരാണ് വനിതാ അംഗങ്ങളായിട്ടുള്ളത്. സംസ്ഥാന സമിതിയില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും പുതിയ ആളുകള്‍ വരട്ടെയെന്നുമായിരുന്നു ജി സുധാകരന്റെ നേരത്തെയുള്ള നിലപാട്. ജില്ലാ ഘടകത്തില്‍ തുടരാമെന്നും പാര്‍ട്ടി ഇക്കാര്യത്തില്‍ നിലപാടെടുക്കട്ടെയെന്നും അദ്ദേഹം പറഞ്ഞിരുന്നു. 75 വയസാണ് സുധാകരന്റെ പ്രായം.

cmsvideo
  എറണാകുളം; ജി സുധാകരനടക്കം 13 പേരെ സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി
  4

  കേരളത്തില്‍ നിന്നുള്ള പൊളിറ്റ് ബ്യൂറോ അംഗങ്ങളില്‍ പിണറായി വിജയനും എസ് രാമചന്ദ്രന്‍ പിള്ളയുമാണ് 75 എന്ന പ്രായപരിധിക്കു പുറത്തുള്ളവര്‍. മുഖ്യമന്ത്രി കൂടിയായ പിണറായിക്ക് കേന്ദ്ര നേതൃത്വം ഇളവ് നല്‍കുമെന്നുറപ്പാണ്. 83 വയസ്സ് പിന്നിട്ട എസ് ആര്‍ പിയെ കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസ് പ്രത്യേക പരിഗണന നല്‍കിയാണ് പൊളിറ്റ് ബ്യൂറോയില്‍ തുടരാന്‍ അനുവദിച്ചത്. നേരത്തെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും സി പി ഐ എം മൂന്ന് ടേം മത്സരിപ്പിച്ചവരെ ഒഴിവാക്കിയിരുന്നു. മന്ത്രിസഭ രൂപീകരിച്ചപ്പോള്‍ പിണറായി വിജയന്‍ ഒഴികെയുള്ള മുന്‍ സര്‍ക്കാരിലെ ആരേയും ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതേ തീരുമാനമാണ് സി പി ഐ എം പാര്‍ട്ടി തലത്തിലേക്കും നടപ്പാക്കുന്നത്.

  English summary
  only Pinarayi vijayan have age limit relaxation in cpm, G Sudhakaran and MM Mani were out
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X