കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാരിന്റെ പ്രഥമ പരിഗണന പ്രളയ ദുരന്തബാധിതരുടെ പരിപൂര്‍ണ സുരക്ഷ മാത്രം: മന്ത്രി കെ രാജന്‍

Google Oneindia Malayalam News

തിരുവനന്തപുരം : പ്രളയ ദുരന്ത ബാധിതരുടെ പരിപൂര്‍ണ സുരക്ഷ മാത്രമാണ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രഥമ പരിഗണനയിലുള്ളതെന്നും മറ്റ് വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള സമയമല്ല ഇതെന്നും റവന്യു വകുപ്പ് മന്ത്രി കെ.രാജന്‍. ഈ ഘട്ടത്തില്‍ അഭിപ്രായ വ്യത്യാസങ്ങളൊക്കെ മറന്ന് എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും മന്ത്രി പറഞ്ഞു. കല്ലിയൂര്‍ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ സംസ്ഥാനത്ത് 428 ദുരിതാശ്വാസ ക്യാമ്പുകളിലായി 30,000 പേരെ സുരക്ഷിതരായി പാര്‍പ്പിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ എത്ര ക്യാമ്പുകള്‍ വേണമെങ്കിലും ആരംഭിക്കാനുള്ള സംവിധാനം സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

kerala

ഓറഞ്ച് ബുക്ക് - 2021 ല്‍ പറയുന്ന ഉയര്‍ന്ന പ്രശ്നബാധിത പ്രദേശങ്ങല്‍ നിന്ന് ആളുകളെ മാറ്റി പാര്‍പ്പിക്കുന്നത് തുടരുകയാണ്. മലയോരപ്രദേശങ്ങള്‍ ഉള്‍പ്പെടെയുള്ള ദുരന്ത സാധ്യതാ മേഖലകളില്‍ ആളുകള്‍ ഇപ്പോഴും ഉണ്ടെങ്കില്‍ ഇന്ന് രാത്രിയോടെ പൂര്‍ണമായും അവരെയും മാറ്റി പാര്‍പ്പിക്കും. ഇതിനായി എന്‍ ഡി ആര്‍ എഫിന്റെ 12 ടീമുകളെ വിന്യസിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനായി ആര്‍മി, നേവി, എയര്‍ ഫോഴ്സ് ഉള്‍പ്പെടെയുള്ള സേനകളും മത്സ്യത്തൊഴിലാളികളും മലയോരപ്രദേശങ്ങളില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളില്‍ പോലീസ്, റവന്യു, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ അടങ്ങിയ സംഘങ്ങള്‍ മുഴുവന്‍ സമയവും ക്യാമ്പ് ചെയ്യണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

പ്രളയ ബാധിതര്‍ക്കുള്ള നഷ്ട പരിഹാരം നിയമ വ്യവസ്ഥകള്‍ക്കനുസരിച്ച് വേഗത്തില്‍ നല്‍കാന്‍ ബന്ധപ്പെട്ട റവന്യു അധികാരികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നാശനഷ്ടങ്ങള്‍ വിലയിരുത്തി ആവശ്യമായ സഹായങ്ങള്‍ എത്രയും പെട്ടെന്ന് ലഭ്യമാക്കും. ദുരന്ത സ്ഥലങ്ങളില്‍ ആളുകള്‍ അനാവശ്യ സന്ദര്‍ശനം നടത്തരുതെന്നും നവ മാധ്യമങ്ങള്‍ വഴി ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും മന്ത്രി പറഞ്ഞു.

അതേ സമയം, മഴക്കെടുതുമായി ബന്ധപ്പെട്ട് നേരത്തെ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് കെ സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെട്ടെന്നാണ് സുരേന്ദ്രന്‍ പറയുന്നത്. മഴക്കെടുതി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പൂര്‍ണമായും പരാജയപ്പെട്ടതായി കെ.സുരേന്ദ്രന്‍ പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍ ദുരന്തമേഖലയില്‍ പോയോ എന്ന് തനിക്കറിയില്ലെന്നും താന്‍ കോട്ടയത്തെയും പത്തനംത്തിട്ടയിലേയും ദുരന്തമേഖലയില്‍ സന്ദര്‍ശനം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അനിഖ.... ഇത് എന്തൊരു മാറ്റം; ജൂനിയര്‍ നയന്‍താരയെന്ന് ആരാധകര്‍; കിടിലന്‍ ഫോട്ടോഷൂട്ട് വൈറല്‍

സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒന്നും ദുരന്ത മേഖലയില്‍ കാണാനില്ല. സേവാഭാരതി പ്രവര്‍ത്തകരും മറ്റു സന്നദ്ധസംഘടനാ പ്രവര്‍ത്തകരുമാണ് ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തുന്നത്. മന്ത്രിമാര്‍ സന്ദര്‍ശനം നടത്തി തിരിച്ചുപോവുകയല്ലാതെ പണം ഇതുവരെ ചിലവഴിക്കുന്നില്ല. തദ്ദേശസ്ഥാപനങ്ങളോ എംഎല്‍എമാരോ തിരിഞ്ഞു നോക്കാത്ത ക്യാമ്പുകളുണ്ട്. നാലേമുക്കാല്‍ കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടും ഒരു തുക പോലും ചിലവഴിച്ചിട്ടില്ല. പ്രളയക്കെടുതി അനുഭിക്കുന്ന നാലു ജില്ലകളിലേക്കും ബിജെപി പ്രവര്‍ത്തകര്‍ അവശ്യസാധനങ്ങള്‍ എത്തിക്കും. കേന്ദ്രം നല്‍കിയ 3000ല്‍ അധികം കോടിയുടെ കണക്ക് എവിടെ ? പ്രളയസെസ് പിരിച്ച പണം എവിടെ ചിലവഴിച്ചു. 10,000 കോടി രൂപ പിരിച്ചിട്ടും ആര്‍ക്കെങ്കിലും നഷ്ടപരിഹാര തുക നല്‍കിയോ ? ഇതിനൊന്നും മറുപടി പറയാത്ത വിജയ രാഘവന്‍ പ്രതിപക്ഷത്തെ കുറ്റപ്പെടുത്തിയതു കൊണ്ട് കാര്യമില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Recommended Video

cmsvideo
കേരളത്തിൽ ഇന്നും ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യത ..റിപ്പോർട്ട് ഇങ്ങനെ

English summary
only priority of the government is the complete safety of the flood victims Says Minister K Rajan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X