ശബരിമലയില്‍ ദര്‍ശനം നടത്തിയത് രണ്ടു യുവതികള്‍ മാത്രം; പഴയ കണക്കുകള്‍ തിരുത്തി സര്‍ക്കാര്‍
തിരുവനന്തപുരം: ശബരിമലയില്‍ സുപ്രീംകോടതി അനുമതി ലഭിച്ച ശേഷം എത്ര യുവതികള്‍ ദര്‍ശനത്തിന് എത്തി. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനും കൃത്യമായ കണക്കില്ലെന്ന് വിശദീകരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നു. സുപ്രീംകോടതിയെ സര്‍ക്കാര്‍ അറിയിച്ചത് 51 യുവതികള്‍ ദര്‍ശനം നടത്തി എന്നാണ്. പിന്നീട് ഇത് 17 ആയി തിരുത്തിയിരുന്നു.

ഇപ്പോള്‍ പുതിയ കണക്കാണ് പുറത്തുവിട്ടിരിക്കുന്നത്. വെറും രണ്ടു യുവതികളാണ് ദര്‍ശനം നടത്തിയതെന്ന് സര്‍ക്കാര്‍ പറയുന്നു. ശബരിമല എക്സിക്യുട്ടീവ് ഓഫീസറുടെ റിപ്പോര്‍ട്ട് പ്രകാരം രണ്ടു യുവതികളാണ് ദര്‍ശനം നടത്തിയതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് നിയമസഭയെ അറിയിച്ചു.
ശ്രീലങ്കന്‍ യുവതി ശശികല ദര്‍ശനം നടത്തിയ കാര്യത്തില്‍ സ്ഥിരീകരണമില്ലെന്ന് മന്ത്രി വിശദീകരിച്ചു. യുവതികള്‍ക്ക് പ്രത്യേക സുരക്ഷ ഒരുക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചിട്ടില്ല. ആചാരങ്ങള്‍ ലംഘിക്കപ്പെട്ടാല്‍ നടയടച്ച് പരിഹാരക്രിയ ചെയ്യണമെന്ന് ദേവസ്വം മാന്വല്‍ വ്യവസ്ഥ ചെയ്യുന്നില്ല. ദേവസ്വം ഉദ്യോഗസ്ഥരാണ് ശുദ്ധിക്രിയ നടപടികള്‍ സ്വീകരിക്കേണ്ടത്. തന്ത്രി ദേവസ്വം ബോര്‍ഡ് ജീവനക്കാരന് അല്ല. എങ്കിലും മാന്വല്‍ പ്രകാരം പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥനാണമെന്നും മന്ത്രി നിയസഭയെ അറിയിച്ചു.
51 യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയെന്നാണ് ആദ്യം സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചത്. എന്നാല്‍ ഈ പട്ടികയിലുള്ളവരില്‍ പുരുഷന്മാരും 50 വയസ് കഴിഞ്ഞവരും ഉള്‍പ്പെട്ടതോടെ വിവാദമായി. തുടര്‍ന്നാണ് പരിഷ്കരിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതുപ്രകാരം 17 യുവതികള്‍ കയറി എന്നാണ് പറഞ്ഞത്. ഇപ്പോള്‍ പറയുന്നത് രണ്ടു യുവതികള്‍ മാത്രമാണ് ദര്‍ശനം നടത്തിയത് എന്നാണ്.
-
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം -
കൊയിലാണ്ടി, ബാലുശ്ശേരി നിലനിർത്തുക സിപിഎമ്മിന് വെല്ലുവിളി; തിരുവമ്പാടിയിലും കനത്ത പോരാട്ടം ഉറപ്പ് -
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു












Click it and Unblock the Notifications