മീടു ആരോപണം നേരിട്ട വൈരമുത്തുവിന് ഒഎൻവി പുരസ്കാരം ; പ്രതിഷേധിച്ച് റിമയും പാർവ്വതിയും
തിരുവനന്തപുരം; കവി ഒഎൻവി കുറുപ്പിന്റെ സ്മരണാർഥം ഏർപ്പെടുത്തിയ ഒഎൻവി സാഹിത്യ പുരസ്കാരം മി ടു ആരോപണം നേരിടുന്ന തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന് നൽകുന്നതിൽ പ്രതിഷേധം ശക്തം.തിരുമാനത്തിനെതിരെ നടിമാരായ റിമ കല്ലിങ്കൽ, പാർവ്വതി തിരുവോത്ത്, ഗായിക ചിൻമയി ശ്രീപദ എന്നിവർ രംഗത്തെത്തി.

നമ്മുടെ ഏറ്റവും വലിയ സാഹിത്യകാരന്റെ പേരിലുള്ള ഒരു പുരസ്കാരം 17 സ്ത്രീകൾ ലൈംഗിക പീഡനാപോരണം ഉയർത്തിയ ആൾക്ക് നൽകരുതെന്ന് റിമ കല്ലിങ്കൽ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
'ഒഎൻവി കൾച്ചറൽ അക്കാദമി നൽകുന്ന അഞ്ചാമത്തെ ഒഎൻവി സാഹിത്യ പുരസ്താകം വൈരമുത്തുവിന്..വൈരമുത്തുവിന് പുരസ്കാരം നൽകിയതു കണ്ട് അന്തരിച്ച ശ്രീ ഒഎൻവി കുറുപ്പ് അഭിമാനിക്കുന്നുണ്ടാകും', എന്നായിരുന്ന ഗായിക ചിൻമയിയുടെ കുറിപ്പ്.
വൈരമുത്തുവിന് പുരസ്കാരം നൽകുന്നത് അപമാനമാണെന്നായിരുന്നു നടി പാർവ്വതി തിരുവോത്ത് പ്രതികരിച്ചത്. ഒഎൻവി സർ ഞങ്ങളുടെ അഭിമാനമാണ്. കവിയെന്ന നിലയിലും ഗാനരചയിതാവെന്ന നിലയിലും അദ്ദേഹത്തിന്റെ സംഭാവന താരതമ്യപ്പെടുത്താനാവില്ല, പാർവ്വതി പോസ്റ്റിൽ പറഞ്ഞു.7 സ്ത്രീകൾ അവർക്ക് നേരിടേണ്ടി വന്ന അനുഭവങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. എത്രപേർക്ക് അന്യായം സംഭവിച്ചുവെന്ന് നമ്മുക്ക് അറിയില്ല.മാനവികതയേക്കാൾ പ്രാധാന്യമൊന്നുമില്ല.ആർട്ട് vs ആർട്ടിസ്റ്റ് ചര്‍ച്ചയുമായി നിങ്ങൾ എന്നെ സമീപിക്കുകയാണെങ്കിൽ, കലയെ സൃഷ്‍ടിക്കുന്ന വ്യക്തിയുടെ മാനവികത മാത്രമാണ് ഞാൻ തെരഞ്ഞെടുക്കുകയെന്ന് പറയട്ടെയെന്നും പാർവ്വതി പറഞ്ഞു. അടൂർ ഗോപാലകൃഷ്ണൻ ഉൾപ്പെടുന്ന ജ്യൂറി പുരസ്താരം നൽകിയത് എങ്ങനെ ന്യായീകരിക്കുമെന്നും പാർവ്വതി ചോദിച്ചു.
2018ലായിരുന്നു വൈരമുത്തുവിനെതിരെ മീടു ആരോപണം ഉയർന്നത്. പേര് വെളിപ്പെടുത്താത്ത ഒരു യുവതിയായിരുന്നു ആരോപണം ഉയർത്തിയത്. പിന്നീട് ഗായിക ചിൻമയിയും വൈരമുത്തുവിനെതിരെ രംഗത്തെത്തി.തുടർന്ന് നിരവധി സ്ത്രീകൾ ആരോപണം ഉയർത്തിയിരുന്നു.
ശരിക്കും ക്യൂട്ട്.. നടി ആൻഡ്രിയയുടെ സൂപ്പർ ക്യൂട്ട് ചിത്രങ്ങൾ












Click it and Unblock the Notifications