കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹാപ്പി ബര്‍ത്ത്‌ഡേ, 73 ാം നിറവില്‍ ഉമ്മന്‍ചാണ്ടി

  • By Siniya
Google Oneindia Malayalam News

തിരുവനന്തപുരം : മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ശനിയാഴ്ച 73ാം പിറന്നാള്‍. 1943 ഒക്ടോബര്‍ 31 അനിഴം നക്ഷത്രത്തിലാണ് ഉമ്മന്‍ ചാണ്ടി ജനിച്ചത്. അനിഴം നക്ഷത്രക്കാരന്‍ അലയും എന്നാണ് പഴമൊഴി. മുഖ്യമന്ത്രിയുടെ കാര്യത്തിലും ഇത് തെല്ലും തെറ്റിയിട്ടില്ല. ഇത്തവണ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലാണ് മുഖ്യമന്ത്രി. അവസാന ഘട്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോട്ടയത്തായിരിക്കും. എന്നാല്‍ ആഘോഷങ്ങളൊന്നും ഉണ്ടാകില്ലെങ്കിലും കുടുംബാംഗങ്ങളോടപ്പം പള്ളിയില്‍ എത്തി പ്രാര്‍ഥിക്കുകയെന്ന പതിവില്‍ മാറ്റമുണ്ടാവില്ല.

വാര്‍ദ്ധക്യ സഹജമായ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും ദിവസേന പത്ത് യോഗങ്ങളിലെങ്കിലും മുഖ്യമന്ത്രി പ്രസംഗിക്കും. ഈ അലച്ചില്‍ കെ എസ് യു കാലത്ത് തുടങ്ങി വച്ചതാണ്. ഉയര്‍ന്ന സ്ഥാനങ്ങള്‍ ലഭിച്ചപ്പോഴും അലച്ചില് ഒരു കുറവും ഉണ്ടായില്ല എന്നതാണ്.

രാഷ്ട്രീയത്തിലേക്ക്,മുഖ്യന്ത്രി

രാഷ്ട്രീയത്തിലേക്ക്,മുഖ്യന്ത്രി

കെ എസ് യു വഴി രാഷ്ട്രീയത്തിലേക്ക് കടന്നെങ്കിലും 2004 ല്‍ 19 ാം കേരളാ മുഖ്യമന്ത്രിയായി സ്ഥാനമേറ്റു. 2006 ആകുമ്പോഴേക്കും സ്ഥാനമൊഴിയേണ്ടി വന്നു. 21 ാം മുഖ്യമന്ത്രിയായി 2001 മെയ് 18 നി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.

അഞ്ച് വര്‍ഷത്തെ ഭരണം

അഞ്ച് വര്‍ഷത്തെ ഭരണം

1982 -87 കെ കരുണാകരന്റെ മന്ത്രിസഭ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം ഒരു കോണ്‍ഗ്രസ്സ് മുഖ്യമന്ത്രികൂടി കാലാവധി പൂര്‍ത്തിയാക്കാന്‍ പോകുന്നുവെന്ന പ്രത്യകത ഉമ്മന്‍ ചാണ്ടിക്കുണ്ട്. 72 പേരുടെ പിന്തുണ ഉമ്മന്‍ ചാണ്ടിക്കുണ്ട്.

തിരഞ്ഞെടുപ്പ് വിജയം

തിരഞ്ഞെടുപ്പ് വിജയം

മൂന്നു നിയമസഭാ തിരഞ്ഞെടുപ്പും ഒരു ലോക്‌സഭാ തിരഞ്ഞെടുപ്പും വിജയി്ച്ചു. അടുത്ത തിരഞ്ഞെടുപ്പില്‍ ആര് നയിക്കും എന്നതിലും ചര്‍ച്ച ഉയര്‍ന്നിരുന്നു.

പ്രതിസന്ധികള്‍

പ്രതിസന്ധികള്‍

പ്രതിസന്ധികള്‍ ഉണ്ടെങ്കിലും പരിഹാരം കണ്ടെത്തുന്നതിലും മുഖ്യമന്ത്രി മോശക്കരനല്ല. ഇത്തവണ സോളാര്‍ കേസും സി പി എമ്മിന്റെ ഭാഗത്ത നിന്നു വന്നല പ്രക്ഷോഭവുമായിരുന്നു ഏറ്റവും വലിയ പരീക്ഷണം.

ജനങ്ങളെ കൈയിലെടുത്തത്

ജനങ്ങളെ കൈയിലെടുത്തത്

എല്ലാ ജില്ലകളിലും ജനസമ്പര്‍ക്ക പരിപാടി നടത്തി. ജനങ്ങളെല്ലാം മുഖ്യമന്ത്രിയെ അനുകൂലിക്കുന്ന തരത്തിലാക്കി മാറ്റി.

ബാര്‍ ലൈസന്‍സ്

ബാര്‍ ലൈസന്‍സ്

ബാര്‍ ലൈസന്‍സുമായി ബന്ധപ്പെട്ട് 480 ബാര്‍ പൂട്ടുന്നത് വിവാദമായപ്പോള്‍ കേരളത്തിലെ മുഴുവന്‍ ബാറുകളും പൂട്ടണമെന്ന തീരുമാനത്തിലെത്തേണ്ടി വന്നു. ബാര്‍ക്കോഴ കേസില്‍ കെ എം മാണി രാജി വെക്കാത്തതിന്റെ കാരണമായി പാമോയില്‍ കേസില്‍ താനും രാജിവച്ചില്ലയെന്ന് ചൂണ്ടിക്കാട്ടി.

വികസന പദ്ധതികള്‍

വികസന പദ്ധതികള്‍

ഒട്ടേറെ വികസന പദ്ധതികള്‍ കേരളത്തില്‍ ഉമ്മന്‍ ചാണ്ടി കൊണ്ടു വന്നു. ക്ഷേമ പദ്ധതികളും നടപ്പിലാക്കി.

English summary
kerala chief minister oomen chandy get 73 old today, his birth day 31 october 1943.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X