കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെത്രാന്‍ കായലില്‍ അടിതെറ്റി; നികത്താനുള്ള ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിക്കുന്നു

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിന് തൊട്ടുമുന്‍പ് മെത്രാന്‍ കായല്‍ സ്വകാര്യ ടൂറിസത്തിന് പതിച്ചുകൊടുത്തുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കുന്നു. സംഭവം വന്‍ വിവാദമായ പശ്ചാത്തലത്തിലാണ് ഉത്തരവ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായിരിക്കുന്നത്. അടുത്ത മന്ത്രിസഭാ യോഗത്തില്‍ സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിച്ചേക്കും.

കെപിസിസി പ്രസിഡന്റ് വി എം സുധീരനും, കെപിസിസി ഭാരവാഹി വി ഡി സതീശനും വിഷയത്തില്‍ സര്‍ക്കാരിനെതിരെ പ്രത്യക്ഷമായി പ്രതികരിച്ചിരുന്നു. ഇതോടെ കെപിസിസി പിന്തുണ നഷ്ടപ്പെട്ട ഉമ്മന്‍ ചാണ്ടിയും അടൂര്‍ പ്രകാശും ഉത്തരവ് പിന്‍വലിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് സര്‍ക്കാരിന്റെ വിവാദ തീരുമാനം തിരിച്ചടിയാകുമെന്ന മുന്നറിയിപ്പും ഉത്തരവ് പിന്‍വലിക്കാനുള്ള കാരണമായി.

oommenchandy

വന്‍കിട പദ്ധതിക്കുവേണ്ടിയായിരുന്നു മെത്രാന്‍ കായല്‍ നികത്താന്‍ സര്‍ക്കാര്‍ ധൃതിയില്‍ അനുമതി നല്‍കിയത്. എന്നാല്‍, അതീവ പരിസ്ഥിതി പ്രാധാന്യമുള്ള മെത്രാന്‍ കായലില്‍ വന്‍ അഴിമതിക്ക് കോപ്പുകൂട്ടിയാണ് മന്ത്രി അടൂര്‍ പ്രകാശ് അനുമതി നല്‍കിയതെന്ന ആരോപണം ഉയര്‍ന്നു. അഞ്ച് വകുപ്പുകളുടെ എതിര്‍പ്പ് മറികടന്നുകൊണ്ടായിരുന്നു മന്ത്രിയുടെ അനുമതിയെന്നതും സംശയത്തിന്റെ ആഴം വര്‍ധിപ്പിക്കുന്നു.

അതേസമയം, ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്തുതന്നെ മെത്രാന്‍ കായലില്‍ പദ്ധതിക്ക് തുടക്കമിട്ടിരുന്നതായി മുഖ്യമന്ത്രി പറയുന്നു. വ്യവസായ വകുപ്പ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് 2010ല്‍ മന്ത്രിസഭയ്ക്ക് കൈമാറിയിരുന്നതായാണ് വിവരം. എന്നാല്‍, മെത്രാന്‍ കായല്‍ നികത്തുന്നതു സംബന്ധിച്ച് മന്ത്രിസഭ തീരുമാനമെടുത്തിരുന്നില്ല.

English summary
Oomen Chandy says Will review order on Methran Kayal if there is objection
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X