കേരളത്തിലെ ജനങ്ങളെ വിഭജിക്കുന്നതാണ് കുമ്മനത്തിന്റെ പ്രസ്ഥാവനയെന്ന് ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: കുമ്മനം രാജശേഖരന്റെ പ്രസ്ഥാവനക്കെതിരെ ആഞ്ഞടിച്ച് ഉമ്മന്‍ചാണ്ടി. ക്ഷേത്രപരിസരത്തെ അന്യമതസ്ഥരുടെ കച്ചവടം ഒഴിപ്പിക്കാന്‍ വേണ്ട നടപടികള്‍ ക്ഷേത്ര കമ്മറ്റികള്‍ക്ക് തീരുമാനിക്കാം എന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ അഭിപ്രായത്തോടാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.
കുമ്മനത്തിന്റെ പ്രസ്ഥാവന കേരളത്തിലെ ജനങ്ങളെ വിഭജിക്കുന്നതാണെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. കേരളത്തിന്റെ ചരിത്രവും പാരമ്പര്യവും മറക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്നാല്‍ അത്തരത്തില്‍ ഒരു പ്രസ്ഥാവന താന്‍ നടത്തിയിട്ടില്ലെന്ന് കുമ്മനം വ്യക്തമാക്കി. കുമ്മനത്തിന്റെ പ്രസ്ഥാവനക്കെതിരെ പിണറായി വിജയനും രംഗത്തെത്തിയിരുന്നു.












Click it and Unblock the Notifications