കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോടിയേരിക്ക് മറുപടിയുമായി ഉമ്മന്‍ചാണ്ടി: യുഡിഎഫിന് പരാജയ ഭീതിയില്ല, 23 ന് ഫലം വരുമ്പോള്‍ കാണാം

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിലെ വോട്ടര്‍പട്ടികയില്‍ നിന്നും 10 ലക്ഷം യുഡിഎഫ് വോട്ടര്‍മാരുടെ പേരുകള്‍ വെട്ടിമാറ്റിയെന്ന് പറഞ്ഞത് പരാജായ ഭീതിയുള്ളതിനാലല്ലെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യുഡ‍ിഎഫ് വോട്ടുകള്‍ വെട്ടിമാറ്റിയത് സിപിഎമ്മിന്‍റെ താൽപ്പര്യപ്രകാരമാണെന്നും ഇത് സംബന്ധിച്ച പരാതി കിട്ടിയാൽ അന്വേഷിക്കുമെന്ന ടിക്കാറാം മിണയുടെ പ്രതികരണത്തെ സ്വാഗതം ചെയ്യുന്നെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

<strong> ഉണ്ടായിരുന്ന ബൈക്കും കിട്ടുമായിരുന്ന ജോലിയും പോയി, കേസും, 'ശബരിമലയില്‍' സൈബര്‍ പോര് രൂക്ഷമാവുന്നു</strong> ഉണ്ടായിരുന്ന ബൈക്കും കിട്ടുമായിരുന്ന ജോലിയും പോയി, കേസും, 'ശബരിമലയില്‍' സൈബര്‍ പോര് രൂക്ഷമാവുന്നു

വോട്ടര്‍പട്ടികയില്‍ വെട്ടിനിരത്തല്‍ നടന്നുവെന്ന ഉമ്മന്‍ചാണ്ടിയുടെ ആരോപണം പരാജയ ഭീതികൊണ്ടാണെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണണന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാല്‍ ഈ ആരോപണം തളളിക്കളയുന്നുവെന്നും 23 ഫലം വരുമ്പോള്‍ ആര് വിജയിക്കുമെന്ന് കാണാമെന്നും ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്ത് പറഞ്ഞു.

oommen-chandy

സിപിഎം അനുകൂലികളായ ഉദ്യോഗസ്ഥരുടെ സഹായത്തോടെ വോട്ടർമാരെ വെട്ടിനിരത്തിയത് സംബന്ധിച്ച എല്ലാ മണ്ഡലങ്ങളിലേയും കണക്ക് യു‍‍ഡിഎഫ് ശേഖരിച്ചിട്ടുണ്ടെന്നും അത് ഉടന്‍തന്നെ കമ്മീഷന് കൈമാറുമെന്നും ഉമ്മൻചാണ്ടി കൂട്ടിച്ചേര്‍ത്തു.

ഇടതുസംഘടനയിലുള്ള ഡെപ്യൂട്ടി തഹസില്‍ദാര്‍മാരെ നിയമിച്ചാണ് സിപിഎം വോട്ടര്‍ പട്ടികയില്‍ തിരിമറി നടത്തിയതെന്നായിരുന്നു ഉമ്മന്‍ചാണ്ടി കഴിഞ്ഞ ദിവസം ആരോപിച്ചത്.2011 ല്‍ 12.88 ലക്ഷവും 2014 ല്‍ 11.04 ലക്ഷവും വോട്ടര്‍മാരുടെ വര്‍ധനവ് ഉണ്ടായപ്പോള്‍ 2019 ല്‍ അത് കേവലം 1.32 ലക്ഷമായി ചുരുങ്ങി. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ 2.60 കോടി വോട്ടര്‍മാരാണ് പട്ടികയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ 2019 ല്‍ അത് 2.61 കോടി മാത്രമാണ്.

<strong>സമ്മര്‍ദ്ദത്തിന് വഴങ്ങി രാഹുല്‍ ഗാന്ധി, ഒടുവില്‍ ഉറ്റ തോഴനെ തള്ളിപ്പറഞ്ഞു; സാം പിത്രോദ മാപ്പ് പറയണം</strong>സമ്മര്‍ദ്ദത്തിന് വഴങ്ങി രാഹുല്‍ ഗാന്ധി, ഒടുവില്‍ ഉറ്റ തോഴനെ തള്ളിപ്പറഞ്ഞു; സാം പിത്രോദ മാപ്പ് പറയണം

ഈ വര്‍ഷങ്ങള്‍ക്കിടയില്‍ സംസ്ഥാനത്തെ കന്നിവോട്ടര്‍മാര്‍ മാത്രം 10.5 ലക്ഷം കൂടിയെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ തന്നെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ വോട്ടര്‍ പട്ടികയിലുണ്ടായ വര്‍ധനവ് 1.32 ലക്ഷം മാത്രമാണ്. പട്ടികയില്‍ നിന്നും പത്തുലക്ഷത്തോളം ആളുകളെ വെട്ടിനീക്കിയതിനാലാണിങ്ങനെ സംഭവിച്ചതെന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചു.

English summary
oommen chandi against cpm
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X