കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാര്‍ ബിജെപിയുമായി കൂട്ടുകൂടുന്നു, മുഖ്യമന്ത്രി മറുപടി പറയേണ്ടി വരുമെന്ന് ഉമ്മന്‍ ചാണ്ടി!!

Google Oneindia Malayalam News

തിരുവനന്തപുരം: സോളാര്‍ പീഡന കേസില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്ന് ഉമ്മന്‍ ചാണ്ടി. രണ്ട് വര്‍ഷം ഒന്നും ചെയ്യാതിരുന്ന സര്‍ക്കാര്‍, ഇപ്പോള്‍ അധികാരമൊഴിയാനിരിക്കുമ്പോള്‍ കേസ് വിടുന്നതിന് പിന്നില്‍ പല ലക്ഷ്യങ്ങളുണ്ട്. കേന്ദ്രം ഭരിക്കുന്ന കക്ഷിയുമായുള്ള ചങ്ങാത്തം കൂടുതലാണ് ഇതെന്നും ഉമ്മന്‍ ചാണ്ടി ആരോപിച്ചു. അതേസമയം കേസ് തന്നെ കെട്ടിച്ചമച്ചതാണെന്ന് പറയുന്നെങ്കിലും, ജോസ് കെ മാണി മാത്രം കുറ്റക്കാരനാണെന്ന് പറയുന്നില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

1

ഏത് അന്വേഷണവും വരട്ടെ. താന്‍ അത് നേരിടാന്‍ തയ്യാറാണ്. അഞ്ച് വര്‍ഷം ഭരിച്ചിട്ടും ഈ സര്‍ക്കാരിന് ആരോപണങ്ങളൊന്നും തെളിയിക്കാനായിട്ടില്ല. ജാള്യത മറയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മുഖ്യമന്ത്രി തന്നെ ഇതിന് മറുപടി പറയേണ്ടി വരും. ഇപ്പോഴത്തെ നടപടി ഈ സര്‍ക്കാരിന് തന്നെ തിരിച്ചടിയാവും. ജനാധിപത്യ മൂല്യങ്ങളെ ഈ സര്‍ക്കാര്‍ അട്ടിമറിക്കുകയാണ്. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ഇവര്‍ക്ക് സാധിക്കില്ല. കേരളത്തിലെ ജനം എല്ലാം കാണുന്നുണ്ടെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

സര്‍ക്കാരിന്റെ അടവുകളെല്ലാം പരാജയപ്പെട്ടപ്പോഴാണ് പുതിയ നീക്കം. ജാമ്യമില്ലാ കുറ്റം ചേര്‍ത്ത് കേസെടുത്തിട്ട് ഇപ്പോള്‍ രണ്ട് വര്‍ഷമായി. ഞങ്ങളാരും മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയിലോ മറ്റേതെങ്കിലും കോടതിയിലോ പോയിട്ടില്ല. ചെയ്യാത്ത തെറ്റുകളെ എന്തിനാണ് ഞങ്ങള്‍ ഭയപ്പെടുന്നത്. ഞങ്ങള്‍ നിര്‍ഭയരായിരുന്നു. എന്നാല്‍ ഒന്നും സംഭവിച്ചില്ല. കുറ്റം ചെയ്യാത്തത് കൊണ്ടാണ് ഞങ്ങള്‍ക്ക് ഒന്നിനെയും ഭയമില്ലാതിരുന്നത്. സിബിഐ അന്വേഷണത്തെ താന്‍ ഭയപ്പെടുന്നില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

കോണ്‍ഗ്രസ് ഒരിക്കലും അന്വേഷണത്തിന് എതിരല്ല. വേങ്ങര തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ മന്ത്രിസഭ തിരക്കിട്ട് ചേര്‍ന്ന് കമ്മീഷന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കുമെന്ന് പറഞ്ഞു. ഒന്നും സംഭവിച്ചില്ല. കമ്മീഷന്റെ നിലപാടിനെതിരെ ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജി അംഗീകരിക്കുകയും, ഞങ്ങളുടെ വാദം ശരിയാണെന്ന് കോടതി വരെ സമ്മതിച്ചു. എന്തുകൊണ്ടാണ് സര്‍ക്കാര്‍ ആ വിധിക്കെതിരെ അപ്പീല്‍ പോവാതിരുന്നത്. ആദ്യം അന്വേഷണ കമ്മീഷനെ ഉപയോഗിച്ചു, അത് സുപ്രീം കോടതി തടഞ്ഞു. പിന്നീട് പരാതിക്കാരിയുടെ മൊഴിയുമായി മുന്നോട്ട് പോയി. എന്നിട്ടും ഫലമുണ്ടായില്ല. ഈ കേസ് എല്ലാം പഴയതാണൈന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

English summary
oommen chandi against ldf goverment on solar case transfer to cbi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X