• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഉമ്മന്‍ചാണ്ടിയെ വീണ്ടും കേരളത്തില്‍ സജീവമാക്കാന്‍ ഹൈക്കമാന്‍ഡ്; എഐസിസി ജനറല്‍ സെക്രട്ടറി പദവി ഒഴിയും

cmsvideo
  Oommen Chandy More Active At Kerala Congress High Command Decision | Oneindia Malayalam

  തിരുവനന്തപുരം: പാലായടക്കം സംസ്ഥാനത്ത് നടന്ന 6 നിമസഭാ ഉപതിരഞ്ഞെടുപ്പുകളില്‍ വലിയ തിരിച്ചടിയായിരുന്നു യുഡിഎഫിന് നേരിടേണ്ടി വന്നത്. ഇടത് കോട്ടയായ അരൂര്‍ പിടിച്ചെടുക്കാന്‍ കഴിഞ്ഞെങ്കിലും വര്‍ഷങ്ങളായി കയ്യില്‍ കരുതിവെച്ചിരുന്ന പാലാ, കോന്നി, വട്ടിയൂര്‍ക്കാവ് സീറ്റുകള്‍ മുന്നണിക്ക് നഷ്ടപ്പെട്ടു.

  അടുത്ത വര്‍ഷം തദ്ദേശ തിരഞ്ഞെടുപ്പും അതിനപ്പുറം നിയമസഭാ തിരഞ്ഞെടുപ്പും നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ ഉപതിരഞ്ഞെടുപ്പിലെ പരാജയം കോണ്‍ഗ്രസില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് ഇടവെച്ചിരിക്കുന്നത്. സംസ്ഥാന കോണ്‍ഗ്രസിലെ പ്രവര്‍ത്തന രീതിയില്‍ സമൂലമായ മാറ്റങ്ങള്‍ക്കാണ് നേതൃത്വം ഒരുങ്ങുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

  കേരളത്തിലേക്ക്

  കേരളത്തിലേക്ക്

  കെപിസിസി പുനഃസംഘടന വേണമെന്ന ആവശ്യം മുതിര്‍ന്ന നേതാക്കളുള്‍പ്പടെ ഉന്നയിച്ചു കഴിഞ്ഞു. ഇതിനിടയിലാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സംസ്ഥാന രാഷ്ട്രീയത്തില്‍ തന്നെ വീണ്ടും സജീവമാക്കാനുള്ള ഒരുക്കള്‍ കോണ്‍ഗ്രസില്‍ നടക്കുന്നത്. ദേശീയ നേതൃത്വം ഇത്തരത്തിലൊരു തീരുമാനം എടുത്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

  പൂര്‍ണ്ണ തൃപ്തയല്ല

  പൂര്‍ണ്ണ തൃപ്തയല്ല

  രാജ്യത്ത് തന്നെ നിലവില്‍ കോണ്‍ഗ്രസ് ഏറ്റവും ശക്തമായ സംസ്ഥാനം കേരളമാണെങ്കിലും പാര്‍ട്ടിയുടെ നിലവിലെ പോക്കില്‍ ദേശീയ ആധ്യക്ഷ സോണിയ ഗാന്ധി പൂര്‍ണ്ണ തൃപ്തയല്ല. ഈ സാഹചര്യത്തിലാണ് ഉമ്മന്‍ ചാണ്ടിയേക്കൂടി കേരളത്തിലേക്ക് തിരികെയെത്തിക്കാന്‍ ദേശീയ നേതൃത്വം തീരുമാനിച്ചത്.

  പരാജയം

  പരാജയം

  ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റൊഴികെ എല്ലാ സീറ്റും യുഡിഎഫിന് ലഭിച്ചെങ്കിലും കഴിഞ്ഞ ഉപതെരഞ്ഞെടുപ്പുകളില്‍ സിറ്റിംഗ് സീറ്റുകളില്‍ പരാജയപ്പെട്ടതാണ് ദേശീയ നേതൃത്വത്തെ ഞെട്ടിപ്പിച്ചിരുന്നു. സംസ്ഥാനാ സര്‍ക്കാറിനെതിരെ കാര്യക്ഷമായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ നിലവില്‍ പാര്‍ട്ടിക്ക് കഴിയുന്നില്ലെന്നാണ് ദേശീയ നേതൃത്വത്തിന്‍റെ നിഗമനം.

  ഈ സ്ഥിതി തുടര്‍ന്നാല്‍

  ഈ സ്ഥിതി തുടര്‍ന്നാല്‍

  ഈ സ്ഥിതി തുടര്‍ന്ന് പോയാല്‍ മുസ്‌ലിം ലീഗ് പോലുള്ള പാര്‍ട്ടികള്‍ക്ക് പിന്നിലാകും കേരളത്തില്‍ കോണ്‍ഗ്രസിന്റെ സ്ഥാനമെന്ന് സംസ്ഥാനത്തുനിന്നുള്ള കെ വി തോമസ് അടക്കമുള്ള ചില മുതിര്‍ന്ന നേതാക്കള്‍ നല്‍കിയ വിവരവും സോണിയാ ഗാന്ധി ഗൗരമായി തന്നെ കാണുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

  സോണിയാ ഗാന്ധിയുടെ നയം

  സോണിയാ ഗാന്ധിയുടെ നയം

  പരിചയ സമ്പന്നരും ജനകീയരുമായ നേതാക്കളെ അതത് സംസ്ഥാനങ്ങളില്‍ തന്നെ മുഴുവന്‍ സമയ പ്രവര്‍ത്തനത്തിനായി നേതൃത്വമേല്‍പ്പിക്കുകയെന്ന സോണിയാ ഗാന്ധിയുടെ നയവും ഉമ്മന്‍ചാണ്ടിയെ കേരളത്തില്‍ സജീവമാക്കാനുള്ള കാരണത്തില്‍ പ്രധാനമായി.

  നിലവില്‍

  നിലവില്‍

  നിലവില്‍ ആന്ധ്രയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയാണ് ഉമ്മന്‍ ചാണ്ടി. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിനു ശേഷം എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കാനാണ് ഹൈക്കമാന്‍ഡിന്‍റെ തീരുമാനം.

  നിയമസഭാ തിരഞ്ഞെടുപ്പ്

  നിയമസഭാ തിരഞ്ഞെടുപ്പ്

  ഇതിന് ശേഷം സംസ്ഥാന കോണ്‍ഗ്രസിലെ സുപ്രധാന ചുമതല ഏറ്റെടുത്ത് കേരളത്തില്‍ തന്നെ ഉമ്മന്‍ചാണ്ടിയുടെ പ്രവര്‍ത്തനം സജീവമാക്കും. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കായിരുന്നു അദ്ദേഹം നേതൃത്വം നല്‍കുക.

  ഉമ്മന്‍ചാണ്ടി ഒഴിയുമ്പോള്‍

  ഉമ്മന്‍ചാണ്ടി ഒഴിയുമ്പോള്‍

  ഉമ്മന്‍ചാണ്ടി ഒഴിയുന്ന എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് കെവി എറണാകുളം മുന്‍ എംപി കെവി തോമസിനെ പരിഗണിച്ചേക്കും. പാർട്ടിയിൽ തനിക്ക് മാന്യമായ ചുമതല നൽകുമെന്ന് അറിയിച്ചിട്ടുണ്ടെന്ന് കെവി തോമസ് നേരത്തെ പ്രതികരിച്ചിരുന്നു.

  താല്‍പര്യം കാണിച്ചില്ല

  താല്‍പര്യം കാണിച്ചില്ല

  ലോക്സഭാ തിരഞ്ഞെടുപ്പില്‍ എറണാകുളത്ത് സീറ്റ് നിഷേധിക്കപ്പെട്ടതിന് പിന്നാലെ ഇടഞ്ഞ കെവി തോമസിനെ പാര്‍ട്ടിയിലെ ഉന്നത സ്ഥാനം നല്‍കിയായിരുന്നു അനുനയിപ്പിച്ചത്. എംഐ ഷാനവാസിന്റെ വർക്കിംഗ് പ്രസിഡന്റ് പദവി ഒഴിവുണ്ടെങ്കിലും അതിനോട് കെവി തോമസ് താൽപര്യം കാണിച്ചില്ല. ഇതോടെയാണ് അദ്ദേഹത്തെ കേന്ദ്രത്തിലേക്ക് പരിഗണിക്കാന്‍ തീരുമാനിച്ചത്.

  വളയാര്‍ കേസില്‍ സര്‍ക്കാര്‍ സഹായം കിട്ടിയത് പ്രതികള്‍ക്ക്; സിബിഐ അന്വേഷണം വേണമെന്ന് ഉമ്മന്‍ചാണ്ടി

  സദ്ദാം ഹുസൈന്‍ കാലത്തെ സൈനിക ഉദ്യോഗസ്ഥന്‍ ഐഎസിന്‍റെ പുതിയ തലവന്‍; ചുമതല ഏറ്റെടുത്തതായി റിപ്പോര്‍ട്ട്

  English summary
  oommen chandi more active at kerala; congress high command decision
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X