സരിതയെ കാട്ടി ഭീഷണിപ്പെടുത്തേണ്ട; പിണറായിയെ നേര്‍ക്കുനേര്‍ നേരിടാനൊരുങ്ങി ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: സോളാര്‍ കേസും സരിതയും ആയുധമാക്കുന്ന പിണറായി സര്‍ക്കാരിനെ നേര്‍ക്കു നേര്‍ തന്നെ നേരിടാന്‍ ഒരുങ്ങുകയാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആരോപണ വിധേയരായ മറ്റ് നേതാക്കളും. പകപോക്കലിന്റെ ഭാഗമായി പിണറായി സര്‍ക്കാര്‍ തങ്ങള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കേസുകളെ നിയമപരമായി നേരിടാനാണ് ഉമ്മന്‍ചാണ്ടിയുടെയും കൂട്ടരുടെയും തീരുമാനം. ഇതിനായുള്ള കൂടിയാലോചനകള്‍ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.
സാനിയ മിർസക്ക് പിന്നാലെ പ്രണബ് മുഖർജിയും രാജ്ദീപ് സർദേശായിയെ ഒരു പാഠം പഠിപ്പിച്ചു.. ട്വിറ്ററിൽ വൈറൽ!
നേതരത്തെ വിവരാവകാശ നിയമ പ്രകാരം സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നല്‍കാന്‍ കഴിയില്ലെന്നായിരുന്നു മറുപടി ലഭിച്ചത്. ഇതിനു പിന്നാലെ വീണ്ടും പിണറായിക്ക് കത്തെഴുതി ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. അപ്പോഴും നല്‍കാന്‍ കഴിയില്ലെന്നായിരുന്നു മറുപടി ലഭിച്ചിരുന്നത്. ഇതോടെയാണ് നിയമ പോരാട്ടത്തിന് ഒരുങ്ങിയിരിക്കുന്നത്.

നിയമപരമായി നേരിടും
സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉമ്മന്‍ചാണ്ടി അടക്കമുള്ള നേതാക്കള്‍ക്കെതിരെ കേസെടുത്തിരിക്കുകയാണ്. വിജിലന്‍സ് കേസ്, ക്രിമിനല്‍ കേസ്, ലൈംഗിക പീഡന കേസ് എന്നിങ്ങനെയാണ് കേസെടുത്തിരിക്കുന്നത്. ഇതിനെ നിയമപരമായി നേരിടാനാണ് ഉമ്മന്‍ചാണ്ടി അടക്കമുള്ള നേതാക്കള്‍ തീരുമാനിച്ചിരിക്കുന്നത്.

മുതിര്‍ന്ന അഭിഭാഷകര്‍
മുതിര്‍ന്ന അഭിഭാഷകരുമായി കൂടിയാലോചന നടത്തിയ ശേഷമാണ് കേസിനെ നിയമപരമായി നേരിടാന്‍ തയ്യാറെടുക്കുന്നത്. കപില്‍ സിബല്‍, അഭിഷേക് സിങ്ഖ് വി എന്നീ അഭിഭാഷകര്‍ ഉമ്മന്‍ചാണ്ടിക്കായി ഹാജരാകും.

ചര്‍ച്ചകള്‍ക്കു ശേഷം
സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടി അടക്കമുള്ള നേതാക്കള്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചതിനു പിന്നാലെ ഹൈക്കമാന്‍ഡ് നേതാക്കളുമായി ഉമ്മന്‍ചാണ്ടി അടക്കമുള്ള നേതാക്കള്‍ ചര്‍ച്ച നടത്തുന്നതിനായി ദില്ലിയിലെത്തിയിരുന്നു. ഈ സമയത്ത് മുതിര്‍ന്ന അഭിഭാഷകരുമായി ഉമ്മന്‍ചാണ്ടി സംസാരിച്ചു.

വിവരാവകാശ നിയമ പ്രകാരം
വിവരാവകാശ നിയമ പ്രകാരം അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് അഭിഭാഷകരില്‍ നിന്ന് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് നല്‍കാന്‍ കഴിയില്ലെന്നാണ് ലഭിച്ച വിവരം.

മുഖ്യമന്ത്രിക്ക് കത്ത്
വിവരാവകാശ നിയമ പ്രകാരം റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭിക്കാത്തതിനെ തുടര്‍ന്ന് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കിയിരുന്നു. ഇതും ഉപദേശത്തിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ്. എന്നാല്‍ നിയമസഭയില്‍ വയ്ക്കാതെ റിപ്പോര്‍ട്ട് പുറത്തു വിടില്ലെന്നാണ് മുഖ്യമന്ത്രിയില്‍ നിന്ന് ലഭിച്ച വിവരം.

നീതി നിഷേധം
ഇതോടെയാണ് സാമാന്യ നീതിയുടെ നിഷേധമാണ് നടക്കുന്നതെന്ന് അറിയിച്ച് ഉമ്മന്‍ചാണ്ടി അടക്കമുള്ള നേതാക്കള്‍ കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ആരോപണ വിധേയര്‍ക്ക്് എന്താണ് ആരോപണങ്ങളഎന്നുപോലും വ്യക്തമാകാതെ എങ്ങനെ കേസെടുക്കാനാവുസമെന്ന വാദം നേതാക്കള്‍ കോടതിയില്‍ ഉന്നയിക്കും.

കേസ് നിലനില്‍ക്കില്ലെന്ന്
കേസ് നിലനില്‍ക്കില്ലെന്ന വാദമാണ് മുതിര്‍ന്ന അഭിഭാഷകര്‍ ഉന്നയിക്കുന്നത്. സോളാര്‍ അന്വേഷണ സംഘത്തെയും അവരുടെ പരിഗണനാ വിഷയങ്ങളെയും സര്‍ക്കാര്‍ തീരുമാനിച്ച് ഉത്തരവിറക്കിയ ശേഷം കോടതിയെ സമീപിച്ചാല്‍ മതിയെന്ന നിര്‍ദേശവും ലഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications