കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായിയുടെ ശ്രമം പ്രവാസികളെയും നാട്ടുകാരെയും രണ്ട് തട്ടിലാക്കാന്‍.... തുറന്നടിച്ച് ഉമ്മന്‍ചാണ്ടി!!

Google Oneindia Malayalam News

തിരുവനന്തപുരം: പ്രവാസി വിഷയത്തില്‍ പിണറായി സര്‍ക്കാരിനെതിരെ തുറന്നടിച്ച് ഉമ്മന്‍ചാണ്ടി. പ്രവാസികളെയും നാട്ടുകാരെയും രണ്ടുതട്ടിലാക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് അദ്ദേഹം ആരോപിച്ചു. രോഗവ്യാപനത്തെ കുറിച്ച് ഭീതി പരത്തി നാട്ടുകാരില്‍ എതിര്‍പ്പ് ഉണ്ടാക്കുകയാണ്. മുഖ്യമന്ത്രി പ്രവാസികളോടും തിരിച്ചെത്തിയവരോടും നേരിട്ട് സംസാരിക്കണം. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നടപ്പാക്കുന്നത് നീട്ടിവെക്കണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. പ്രവാസികളോട് വിവേചനപരമായിട്ടാണ് ഈ സര്‍ക്കാര്‍ പെരുമാറുന്നത്. സാഹചര്യങ്ങല്‍ ഉള്‍ക്കൊണ്ട് യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

1

മനുഷ്യസാധ്യമല്ലാത്ത വ്യവസ്ഥകള്‍ വെച്ച് ആളുകളെ തടയുന്നത് മനുഷ്യത്വമല്ല. ജാഗ്രതയോടെ പ്രവര്‍ത്തിച്ചാല്‍ രോഗവ്യാപനം ഇല്ലാതെ എത്ര പേരെ വേണമെങ്കിലും എത്തിക്കാം. കോവിഡില്‍ രാഷ്ട്രീയം കലര്‍ത്തുന്നത് മുഖ്യമന്ത്രിയാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. പ്രതിപക്ഷം കോവിഡ് പ്രതിരോധത്തില്‍ പൂര്‍ണതോതില്‍ സഹകരിച്ചു. എന്നാല്‍ മന്ത്രിമാര്‍ അടക്കം കോവിഡ് മാര്‍ഗരേഖ ലംഘിച്ച് പരിപാടികളില്‍ പങ്കെടുക്കുകയാണെന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചു.

Recommended Video

cmsvideo
oommen chandy helps people stuck in mysore | Oneindia Malayalam

രോഗികളെയും രോഗലക്ഷണങ്ങളുള്ളവരെയും കൊണ്ടുവരണമെന്ന് പറയുന്നില്ല. എന്നാല്‍ എല്ലാവര്‍ക്കും കോവിഡ് പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കാണിക്കണമെന്ന് പറയുന്നത് പ്രായോഗികമല്ല. പല രാജ്യങ്ങളിലും പരിശോധന നടത്തുന്നതിന് നിയന്ത്രണങ്ങളുണ്ട്. അതനസുരിച്ച് മാത്രമേ പ്രവാസികള്‍ക്ക് പ്രവര്‍ത്തിക്കാനാവൂ. വിമാനത്തില്‍ ഒരാള്‍ക്ക് രോഗം ഉണ്ടെങ്കില്‍ എല്ലാവര്‍ക്കും പകരുമെന്ന് ബോധപൂര്‍വം പ്രചരിപ്പിക്കുന്നു.എന്നാല്‍ ഇത്തരത്തില്‍ രോഗം പടര്‍ന്നതിന്റെ കണക്കുകള്‍ വളരെ ചെറുതാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.

പ്രവാസികള്‍ വിദേശത്ത് ശ്വാസം മുട്ടി മരിക്കട്ടെ എന്നാണ് സര്‍ക്കാര്‍ പറയുന്നത്. പ്രവാസികളുടെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ സര്‍ക്കാര്‍ മനസ്സിലാക്കണം. മൂന്ന് ദിവസത്തിനകം പരിശോധന നടത്തിയ കോവിഡ് ടെസ്റ്റ് ഫലം നല്‍കണമെന്നാണ് പറയുന്നത്. എപ്പോഴാണ് വിമാനത്തില്‍ കയറാന്‍ അവസരം കിട്ടുകയെന്ന് കാത്തിരിക്കുന്നവര്‍ക്ക് പല തവണ കോവിഡ് ടെസ്റ്റ് നടത്തേണ്ടി വരും. ഇതിനകം തന്നെ തൊഴില്‍ നഷ്ടപ്പെട്ട മഹാഭൂരിപക്ഷം പേര്‍ക്കും ഈ ചെലവുകള്‍ താങ്ങാനാവുന്നതല്ല. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് മാത്രമാണ് സര്‍ക്കാര്‍ ഈ നിബന്ധന വെച്ചിരിക്കുന്നത്. മറ്റ് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ഈ നിബന്ധനയില്ല. അവര്‍ക്കും രോഗമുണ്ടെന്ന് സര്‍ക്കാര്‍ രേഖകളുണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

English summary
oommen chandi says pinarayi government trying to creates problems in pravasi issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X