കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്മനാഭന്റെ നിധിയെടുക്കാമെന്ന് സുരേഷ് ഗോപി, സമ്മതിക്കില്ലെന്ന് മുഖ്യന്‍

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി വിഴിഞ്ഞം പദ്ധതിക്കായി ഉപയോഗിക്കണം എന്ന് മുമ്പേ പറഞ്ഞിട്ടുള്ള ആളാണ് സുരേഷ് ഗോപി. രാജ്യത്തെ ക്ഷേത്രങ്ങളിലെ സ്വര്‍ണശേഖരം ഏറ്റെടുക്കാന്‍ മോദി സര്‍ക്കാര്‍ ആലോചിക്കുമ്പോഴും സുരേഷ് ഗോപിക്ക് അക്കാര്യത്തില്‍ അഭിപ്രായ വ്യത്യാസം ഒന്നും ഇല്ല.

എന്നാല്‍ നമ്മുടെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇക്കാര്യത്തില്‍ സുരേഷ് ഗോപിയോട് തരിമ്പും യോചിക്കുന്നില്ല. വിശ്വാസികലെ വേദനിപ്പിക്കുന്ന ഒരുകാര്യവും അനുവദിക്കില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്.

Suresh Gopi Oommen Chandy

താന്‍ ബിജെപിക്കാരനാണെന്ന് സുരേഷ് ഗോപി നേരത്തേ തന്നെ വ്യക്തമാക്കിയതാണ്. എന്നാല്‍ മുഖ്യമന്ത്രിയുടെ കാര്യം അങ്ങനെയല്ലല്ലോ. സംസ്ഥാനം ഭരിക്കുന്ന മുഖ്യന് ബിജെപിക്കാരുടെ കാര്യം മാത്രം നോക്കിയാല്‍ പോരല്ലോ.

കേന്ദ്ര സര്‍ക്കാര്‍ ഇങ്ങനെ ഒരു തീരുമാനം എടുക്കാനിടയില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇനി എങ്ങനെയെങ്കിലും ഇത് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചാല്‍ അതിനെ ശക്തമായി ചെറുക്കും. വിശ്വാസികളുടെ വികാരം തകര്‍ക്കാന്‍ തന്റെ സര്‍ക്കാര്‍ കൂട്ടുനില്‍ക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

രാജ്യത്തെ ക്ഷേത്രത്തിലെ സ്വര്‍ണ ശേഖരങ്ങള്‍ ബാങ്ക് നിക്ഷേപമായി സ്വീകരിച്ച് ക്ഷേത്രങ്ങള്‍ക്ക് പലിശ നല്‍കാനാണ് പദ്ധതിയെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെ ചെയ്യുകയാണെങ്കിലും വഴിപാടായി കിട്ടിയ സ്വര്‍ണം മാത്രമേ ഇത്തരത്തില്‍ ഉപയോഗിക്കാനിടയുള്ളൂ എന്നാണ് റിപ്പോര്‍ട്ട്. പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണ്. അതുതന്നെയാണ് അതിനെ അമൂല്യമാക്കുന്നതും. ഇവയെന്തായാലും നിക്ഷേപമായി ഏറ്റെടുക്കാനിടയില്ലെന്നാണ് സൂചനകള്‍.

English summary
Oommen Chandy against Central Govt's move to use temple treasure
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X