മോദിയെ കുടുക്കാനുറച്ച് ഉമ്മന്‍ ചാണ്ടി; എന്താണ് ഉമ്മന്‍ ചാണ്ടിയുടെ മനസിലിരിപ്പ്?
പ്ലാസ്റ്റിക് നോട്ട് പ്രിന്‍റ് ചെയ്യാന്‍ ഏല്‍പിച്ച ഡി ലാ റ്യു കന്പനിക്കെതിരെ ഉമ്മന്‍ ചാണ്ടി. കോണ്‍ഗ്രസിന്‍റെ ദേശീയ നേതൃത്വത്തിലേക്കോ ഉമ്മന്‍ ചാണ്ടിയുടെ കണ്ണ്.?
കോഴിക്കോട്: കേരളത്തിലെ കോണ്‍ഗ്രസില്‍ ഉമ്മന്‍ ചാണ്ടിക്ക് നിസഹകരണമാണെങ്കിലും കേന്ദ്ര രാഷ്ട്രീയത്തില്‍ ഉമ്മന്‍ ചാണ്ടി സജീവമാണ്. മുണ്ടുടുത്ത മോദിയോട് പൊരുതുന്നതിനേക്കാള്‍ ഒറിജിനല്‍ മോദിയോടു പൊരുതാനാണ് ഉമ്മന്‍ ചാണ്ടിക്കിഷ്ടം.
മോദിക്കെതിരെ അഴിമതി ആരോപണവുമായി ആദ്യം രംഗത്തെത്തിയത് രാഹുല്‍ ഗാന്ധിയാണ്. എന്നാല്‍ രാഹുല്‍ മോദിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ മറ്റു പലരും ഇതിനു മുന്നേ ഉന്നയിച്ചതാണെന്നും ആരോപണത്തില്‍ കഴമ്പില്ലെന്ന് കണ്ട് സുപ്രീം കോടതി ഇവ തള്ളിയതാണെന്നും വാദങ്ങള്‍ ഉയര്‍ന്നു. മോദിക്കെതിരായ ആക്രമണത്തില്‍ കോണ്‍ഗ്രസിന്റെ മുന ഒടിഞ്ഞു നില്‍ക്കുന്ന സമയത്താണ് ഉമ്മന്‍ ചാണ്ടിയുടെ വരവ്.
രാഹുലിന് കഴിയാത്തതെന്താണ് ഉമ്മന്‍ ചാണ്ടി ചെയ്യാന്‍ പോകുന്നതെന്നായിരുന്നു എല്ലാവര്‍ക്കും അറിയേണ്ടിയിരുന്നത്. അതിനുമപ്പുറം പലതും അറിയാന്‍ കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്ക്, തെളിച്ചു പറഞ്ഞാല്‍ ഉമ്മന്‍ ചാണ്ടിയുടെ എതിര്‍ പക്ഷത്തിന്, താല്പര്യമുണ്ട്.

നോട്ട് നിരോധനലത്തിന്റെ പേരില്‍ നിലവില്‍ പുലിവാലു പിടിച്ചിരിക്കുന്ന നരേന്ദ്ര മോദി പിരിച്ച അടുത്ത പുലിവാലാണ് ഉമ്മന്‍ ചാണ്ടിയുടെ ആയുധം. പ്ലാസ്റ്റിക് കറന്‍സി അച്ചടിക്കാരന്‍ മോദി കരാര്‍ നല്‍കിയ ഡി ലാ റ്യു കമ്പനി രാജ്യം കരിമ്പട്ടികയില്‍ പെടുത്തിയ കമ്പനി ആണെന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ ആരോപണം.

ഡി ലാ റ്യു കമ്പനിക്കെതിരെ താന്‍ ഉന്നയിച്ച ആരോപണത്തിന് കേന്ദ്രം മറുപടി നല്‍കിയില്ലെങ്കില്‍ നിയമ നടപടികളുമായി മുന്നോട്ടു പോകാനാണ് ഉമ്മന്‍ ചാണ്ടിയുടെ തീരുമാനം. എന്നാല്‍ ഉമ്മന്‍ ചാണ്ടിയുടെ ആരോപണത്തിനു പകരം കമ്പനിയുടെ പരസ്യം വെബ്‌സൈറ്റില്‍ നിന്നും ഒഴിവാക്കി വിഷയത്തില്‍ നിന്ന് ഒളിച്ചോടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

നോട്ട് നിരോദനത്തില്‍ രാജ്യവ്യപകമായി കോണ്‍ഗ്രസ് നടത്തുന്ന പ്രക്ഷോഭങ്ങളില്‍ കേരളവും സജീവമാണ്. തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തൃശൂരില്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരനും പ്രതിഷേധ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ഉമ്മന്‍ചാണ്ടിയാണ് പ്രക്ഷോഭം ഉദ്ഘാടനം ചെയ്തത്.

കേരളത്തിലെ പ്രതിപക്ഷം കാര്യക്ഷമമല്ല എന്ന് വിമര്‍ശനം ഉന്നയിച്ച കെ മുരളീധരനു പിന്നില്‍ ഉമ്മന്‍ ചാണ്ടിയുടെ സാന്നിദ്ധ്യമുണ്ടെന്നാണ് വിവരം. പ്രതിപക്ഷ നേതൃസ്ഥാനം ഉമ്മന്‍ ചാണ്ടി സ്വയം വേണ്ടെന്നു വയ്ക്കുമ്പോള്‍ ഗ്രൂപ്പ് സമവായപ്രകാരം കെപിസിസി അധ്യക്ഷസ്ഥാനം എ ഗ്രൂപ്പിന് ലഭിക്കേണ്ടതാണ്. അതുണ്ടായില്ലെന്നു മാത്രമല്ല ജില്ലാ അധ്യക്ഷന്മാരെ നിയമിച്ചതിലും എ ഗ്രൂപ്പിന് കാര്യമായ പരിഗണന ലഭിച്ചില്ല.

സംഘടനാ തെരഞ്ഞെടുപ്പ് നടത്തണം എന്ന ഒറ്റ ആവശ്യത്തില്‍ ഉമ്മന്‍ചാണ്ടി ഉറച്ചു നിന്നു. എന്നു മാത്രമല്ല കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ നിന്നും ഉമ്മന്‍ ചാണ്ടി വിട്ടു നിന്നു. ആരോഗ്യ പ്രശ്‌നങ്ങളലായിരുന്നു കാരണമായി പറഞ്ഞത്. മദ്ധ്യസ്ഥതക്കായി പലരും ഇടപെട്ടെങ്കിലും ഉമ്മന്‍ ചാണ്ടി ഉറച്ചു നിന്നു. അതിനു പിന്നാലെ കേരളത്തിലെ പ്രശ്‌നങ്ങളിലല്ല അങ്ങു കേന്ദ്രത്തിലും തന്റെ ഇടപെടല്‍ ആവശ്യമുണ്ടെന്നു മനസിലാക്കി അദ്ദേഹം മോദിക്കെതിരായ പടയൊരുക്കത്തിന് തുടക്കം കുറിച്ചത്.

തലമുറമാറ്റമാണ് കേരളത്തില്‍ തനിക്ക് പദവികളില്ലാതെയാക്കിയെങ്കില്‍ കേരളം വിട്ട് ദില്ലിക്കു ചേക്കേറാനാണ് ഉമ്മന്‍ ചാണ്ടിയുടെ ലക്ഷ്യം. മോദിക്കെതിരയ പടയൊരുക്കത്തിലൂടെ നല്‍കുന്ന സൂചനയും അതാണ്. കേരളത്തിലെ കാര്യങ്ങള്‍ നോക്കാന്‍ വിഎം സുധീരനും രമേശ് ചെന്നിത്തലയും ഒക്കെയുണ്ടല്ലോ. അതു മാത്രമല്ല അങ്ങ് ദില്ലിയിലും ആകാമല്ലോ ഒരു തലമുറ മാറ്റം.

എഐസിസിയില്‍ സ്ഥാനമാനങ്ങള്‍ ധാരളമുണ്ട്. ഉമ്മന്‍ ചാണ്ടിയേപ്പോലൊരു നേതാവിന് അങ്ങനെ ഏതെങ്കിലും ഒരു സ്ഥാനം പോരല്ലോ. ആന്റണിക്കു പകരക്കാരനായി എത്താനായിരിക്കും ആഗ്രഹിക്കുക. കേരളത്തിന്റെ മുഖ്യമന്ത്രി കസേരയില്‍ എത്തിയതും ആന്റണിക്കു പകരക്കാരനായിട്ടായിരുന്നല്ലോ.!!












Click it and Unblock the Notifications