സോളാർ കേസിലെ ആദ്യ നിയമോപദേശം തെറ്റ്? മുഖ്യമന്ത്രി രാജിവെക്കണം, മാപ്പ് പറയണമെന്ന് ഉമ്മൻചാണ്ടി!
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. പഴയ നിയമോപദേശം തെറ്റാണെന്ന് ബോധ്യപ്പെട്ടതിനാലാണ് സോളാർ റിപ്പോർട്ട് നടപടി പിൻവലിച്ച് പുതിയ നിയമോപദേശം തേടുന്നതെന്നും മുഖ്യമന്ത്രി മാപ്പു പറയണമെന്നും ഉമ്മൻചാണ്ടി പറഞ്ഞു. പ്രത്യേക സമ്മേളനം ചേരാനുള്ള തീരുമാനം സ്വാഗതാർഹമാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു. സോളാര്‍ റിപ്പോര്‍ട്ടിനെച്ചൊല്ലി വിവാദം ശക്തമാവുന്നതിനിടെയാണ്, പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചിരിക്കുന്നത്.
സോളാര്‍ കേസില്‍ അന്വേഷണം പ്രഖ്യാപിച്ച് പുറത്തുവിട്ട ഏതാനും കാര്യങ്ങള്‍ക്കപ്പുറം ഞെട്ടിക്കുന്ന കണ്ടെത്തലുകള്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലുണ്ടെന്നാണ് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയത്. യുഡിഎഫിലെ പ്രധാന നേതാക്കൾക്കെതിരെയാണ് സോളാർ കമ്മീഷൻ റിപ്പോർട്ടിൽ പരാമർശമുള്ളത്. പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ത്ത് സഭയുടെ മേശപ്പുറത്തു വയ്ക്കുന്നതോടെ സോളാര്‍ റിപ്പോര്‍ട്ട് പൊതുരേഖയായി മാറും. അതേസമയം താന്‍ പീഡനത്തിന് ഇരയായതായുള്ള പരാതികളില്‍ നടപടി ഉണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടി സരിത എസ് നായർ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയിട്ടുണ്ട്.

പ്രത്യേക അന്വേഷണ സംഘം
താന്‍ പീഡനത്തിന് ഇരയായതായുള്ള പരാതിയില്‍ പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തണമെന്നും സരിത ആവശ്യപ്പെടുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 2 തവണ പരാതി നല്‍കി.

പരാതി അട്ടിമറിക്കപ്പെട്ടു
എന്നാല്‍ പരാതി വ്യാജമാണെന്നാണ് പറഞ്ഞ് അധിക്ഷേപിക്കുകയായിരുന്നു. മുന്‍ സര്‍ക്കാരിന്റെ ഭാഗമായുള്ളവര്‍ പ്രതിപട്ടികയില്‍ ഉള്‍പ്പെട്ടതിനാല്‍ തന്റെ പരാതി അട്ടിമറിക്കപ്പെട്ടുവെന്ന് സരിത പറയുന്നു.

പ്രതിയാക്കാൻ ശ്രമം
മുന്‍ അന്വേഷണ സംഘത്തിന്റെ അന്വേഷണത്തില്‍ വീഴ്ചയുണ്ടായിട്ടുണ്ട് എന്നതിന് പുറമെ തന്നെ പ്രതിയാക്കാന്‍ ശ്രമം നടന്നിരുന്നു എന്നും സരിത പരാതിയില്‍ പറയുന്നു.

പരാതി ഡിജിപിക്ക് കൈമാറി
സോളാര്‍ കമ്മിഷന് മുന്‍പാകെ നല്‍കിയ പീഡിപ്പിച്ചവരെ കുറിച്ചുള്ള വിവരങ്ങള്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലും സരിത ആവര്‍ത്തിച്ചിട്ടുണ്ട്. സരിതയുടെ പരാതി മുഖ്യമന്ത്രി ഡിജിപിയ്ക്ക് കൈമാറി.

കലുഷിതമാകും
സോളാര്‍ കേസില്‍ അന്വേഷണം പ്രഖ്യാപിച്ച് പുറത്തുവിട്ട ഏതാനും കാര്യങ്ങള്‍ക്കപ്പുറം ഞെട്ടിക്കുന്ന കണ്ടെത്തലുകള്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലുണ്ടെന്നാണ് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ വരുന്ന നിയമസഭയുടെ പ്രത്യേക സമ്മേളനം കലുഷിതമാകാനാണ് സാധ്യത.

സ്വാഭാവിക നീതി
ആരോപണ വിധേയര്‍ക്ക് റിപ്പോര്‍ട്ടിന്റെ പകര്‍പ്പു നല്‍കുന്നത് സ്വാഭാവിക നീതിയാണെന്നു ചൂണ്ടിക്കാട്ടി നിയമ വിദഗ്ധരില്‍നിന്ന് അഭിപ്രായങ്ങള്‍ ഉയർന്നിരുന്നു. എന്നാല്‍ നിയമ പ്രകാരം നിയമസഭയില്‍ മാത്രമേ റിപ്പോര്‍ട്ട് വയ്ക്കാനാവൂ എന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്. ഈ സാഹചര്യത്തിലാണ് പ്രത്യേക നിയമസഭാ യോഗം വിളിക്കാന്‍ പ്രതിപക്ഷത്തെ ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെട്ടത്.

ഗൗരവകരം
സോളാർ റിപ്പോർട്ട് വളരെ ഗൗരവമുള്ള കാര്യമാണെന്ന് കോൺഗ്രസ് നേതാവ് വിഡി സതീശൻ പ്രതികരിച്ചിരുന്നു. റിപ്പോർട്ട് പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

രാഷ്ട്രീയമായി നേരിടും
സോളാർ കമ്മീഷൻ റിപ്പോർട്ടിൽ യുഡിഎഫ് നേതാക്കൾക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചത് രീഷ്ട്രീയ പ്രേരിതമാണെന്നും. ഇതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് കഴിഞ്ഞ ദിവസം ചേർന്ന യുഡിഎഫ് യോഗം തീരുമാനിച്ചിരുന്നു.












Click it and Unblock the Notifications