Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടതുസര്‍ക്കാര്‍ ജനാധിപത്യ അവകാശങ്ങളെ ചവിട്ടിമെതിയ്ക്കുന്നുവെന്ന് ഉമ്മന്‍ചാണ്ടി

കോഴിക്കോട്: ജനാധിപത്യ അവകാശങ്ങളെ ചവിട്ടിമെതിച്ച്, ഏകപക്ഷീയമായിട്ടാണ് ഇടതുസര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കോഴിക്കോട് നടക്കുന്ന ബിജെപി ദേശീയ കൗണ്‍സില്‍ യോഗത്തേയും ഉമ്മന് ചാണ്ടി വെറുതേവിട്ടില്ല.

വാക്കും പ്രവര്‍ത്തിയും തമ്മിലുള്ള അന്തരം വ്യക്തമായ അവസ്ഥയില്‍ ബിജെപിക്ക് ദേശീയ കൗണ്‍സില്‍ യോഗം നടത്തിയതുകൊണ്ടൊന്നും സംസ്ഥാനത്ത് മുന്നേറ്റമുണ്ടാക്കാനാവില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായിരുന്ന എന്‍പി മൊയ്തീന്റെ ഫോട്ടോ ഡിസിസി ഓഫീസില്‍ അനാച്ഛാദനം ചെയ്യുകയായിരുന്നു ഉമ്മന്‍ചാണ്ടി.

Oommen Chandy

ജനവികാരത്തെ മാനിക്കാന്‍ തയ്യാറാവാതെ കടുത്ത ധിക്കാരത്തോടെയും ഏകാധിപത്യ മനോഭാവത്തോടെയുമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് അസ്‌ലം വധക്കേസ്. ഒരു ചെറുപ്പക്കാരനെ ക്രൂരമായി കൊലപ്പെടുത്തി നാല്‍പ്പത് ദിവസമായിട്ടും പ്രതികളെ മുഴുവന്‍ അറസ്റ്റ് ചെയ്യാന്‍ പൊലിസ് തയ്യാറായിട്ടില്ല. ഒരു മന്ത്രിയും സ്ഥലം സന്ദര്‍ശിക്കാനോ സമാധാന ചര്‍ച്ചകള്‍ നടത്താനോ ശ്രമിച്ചിട്ടില്ല. ഇത്രയും ഗുരുതരമായ വീഴ്ചയെ തികച്ചും നിസ്സാരവത്കരിക്കുകയാണ്- ഉമ്മ ന്‍ ചാണ്ടി പറഞ്ഞു.

അധികാരത്തിലേറുന്നതിന് മുമ്പ് നല്‍കിയ വാഗ്ദാനങ്ങളിലൊന്നുപോലും പാലിക്കാതെയാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് പോവുന്നത്. എക്‌സൈസ് ഡ്യൂട്ടി മൂന്നിരട്ടിയായാണ് വര്‍ധിപ്പിച്ചതെന്നും അദ്ദേഹം ആക്ഷേപിച്ചു.

ആത്മാര്‍ത്ഥതയും സത്യസന്ധതയും ആദര്‍ശശുദ്ധിയും കൊണ്ട് രാഷ്ട്രീയ എതിരാളികളുടെ പോലും ബഹുമാനം ആര്‍ജ്ജിച്ച നേതാവായിരുന്നു എന്‍പി മൊയ്തീനെന്ന് അദ്ദേഹം അനുസ്മരിച്ചു. മൊയ്തീനെപ്പോലുള്ള നേതാക്കളുടെ സാന്നിദ്ധ്യവും നേതൃത്വവുമാണ് കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ സമ്പത്തെന്ന് ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.

ഡിസിസി പ്രസിഡന്റ് കെസി അബു അധ്യക്ഷനായി. കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ പിഎം സുരേഷ്ബാബു, അഡ്വ ടി സിദ്ദിഖ്, മുന്‍മന്ത്രി എംടി പത്മ, ഇവി ഉസ്മാന്‍കോയ, അഡ്വ ഐ മൂസ, കെ രാമചന്ദ്രന്‍ മാസ്റ്റര്‍, കെപി ബാബു, പി മൊയ്തീന്‍ മാസ്റ്റര്‍, പി മമ്മദ്‌കോയ, കെവി സുബ്രഹ്മണ്യന്‍, രമേശ് നമ്പിയത്ത്, യു രാജീവന്‍ മാസ്റ്റര്‍, രാജേഷ് കീഴരിയൂര്‍, എസ്.കെ അബൂബക്കര്‍, കെ.പി നിഷാദ്, പി.എം അബ്ദുറഹ്മാന്‍ എ്ന്നിവര്‍ പ്രസംഗിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+