കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോളാർ കേസിൽ യുഡിഎഫ് സർക്കാരിനെ തള്ളിപ്പറഞ്ഞ് ഉമ്മൻചാണ്ടി! ഇതൊക്കെ ശരിയാണോ എന്ന് ഹൈക്കോടതി....

സോളാർ കേസ് അന്വേഷിച്ച ജസ്റ്റിസ് ശിവരാജൻ കമ്മീഷന്റെ കണ്ടെത്തലുകൾക്കെതിരെ ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് ഉമ്മൻചാണ്ടി ഇക്കാര്യങ്ങൾ പറഞ്ഞത്.

Google Oneindia Malayalam News

കൊച്ചി: തന്റെ സർക്കാരിന്റെ കാലത്ത് നിയോഗിച്ച സോളാർ കമ്മീഷനെതിരെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഹൈക്കോടതിയിൽ. സോളാർ കമ്മീഷന്റെ ടേംസ് ഓഫ് റഫറൻസ് തീരുമാനിച്ചതിൽ അപാകതയുണ്ടെന്നാണ് ഉമ്മൻചാണ്ടി ഹൈക്കോടതിയെ അറിയിച്ചത്.

സോളാർ കേസ് അന്വേഷിച്ച ജസ്റ്റിസ് ശിവരാജൻ കമ്മീഷന്റെ കണ്ടെത്തലുകൾക്കെതിരെ ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് ഉമ്മൻചാണ്ടി ഇക്കാര്യങ്ങൾ പറഞ്ഞത്. എന്നാൽ സ്വന്തം സർക്കാരിന്റെ കാലത്ത് നിയോഗിച്ച കമ്മീഷനിൽ അപാകതയുണ്ടെങ്കിൽ എന്തുകൊണ്ട് അന്ന് ചോദ്യം ചെയ്തില്ലെന്ന് ഹൈക്കോടതി ഉമ്മൻചാണ്ടിയോട് തിരിച്ചു ചോദിച്ചു.

ശരിയാണോ...

ശരിയാണോ...

ടേംസ് റഫറൻസിൽ അപാകതയുണ്ടെങ്കിൽ അന്നു തന്നെ ചോദ്യം ചെയ്യേണ്ടതല്ലേയെന്നാണ് ഹൈക്കോടതി ഉമ്മൻചാണ്ടിയോട് ചോദിച്ചത്. അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷം കമ്മീഷനെ തള്ളിപ്പറയുന്നത് ശരിയാണോ എന്നും ഹൈക്കോടതി ആരാഞ്ഞു.

ടേംസ് ഓഫ് റഫറൻസ്...

ടേംസ് ഓഫ് റഫറൻസ്...

എന്നാൽ ഒരു മുഖ്യമന്ത്രി എന്ന സ്ഥാനത്ത് ഇരുന്നുകൊണ്ടാണ് അന്ന് അത്തരം തീരുമാനമെടുത്തതെന്നും, ഇപ്പോൾ ഒരു വ്യക്തിയെന്ന നിലയിൽ മൗലിക അവകാശങ്ങളിൽ ലംഘനമുണ്ടായാൽ ചോദ്യം ചെയ്യാൻ അവകാശമുണ്ടെന്നുമാണ് ഉമ്മൻചാണ്ടി മറുപടി നൽകിയത്.

 മന്ത്രിസഭ...

മന്ത്രിസഭ...

ഉമ്മൻചാണ്ടിയുടെ വാദത്തെ തുടർന്ന് സോളാർ കമ്മീഷന്റെ ടേംസ് ഓഫ് റഫറൻസ് തീരുമാനിച്ച മന്ത്രിസഭാ യോഗത്തിന്റെ രേഖകൾ ഹാജരാക്കാൻ ഹൈക്കോടതി നിർദേശം നൽകി. വെള്ളിയാഴ്ച തന്നെ രേഖകൾ ഹാജരാക്കാമെന്ന് സംസ്ഥാന സർക്കാരും കോടതിയെ അറിയിച്ചു.

കപിൽ സിബൽ...

കപിൽ സിബൽ...

സോളാർ കമ്മീഷന്റെ കണ്ടെത്തലുകൾക്കെതിരെയാണ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നത്. മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് ഉമ്മൻചാണ്ടിക്ക് വേണ്ടി വ്യാഴാഴ്ച ഹാജരായത്.

തള്ളിപ്പറഞ്ഞു...

തള്ളിപ്പറഞ്ഞു...

മുൻ യുഡിഎഫ് സർക്കാരിനെ പിടിച്ചുലച്ച സോളാർ കേസിൽ ഉമ്മൻചാണ്ടി അദ്ധ്യക്ഷനായ മന്ത്രിസഭാ യോഗമാണ് ജസ്റ്റിസ് ശിവരാജൻ കമ്മീഷനെ അന്വേഷണത്തിനായി നിയോഗിച്ചത്.

തീരുമാനിച്ചത്...

തീരുമാനിച്ചത്...

ഉമ്മൻചാണ്ടി അടക്കം പങ്കെടുത്ത മന്ത്രിസഭാ യോഗത്തിൽ തന്നെയാണ് കമ്മീഷന്റെ ടേംസ് ഓഫ് റഫറൻസും നിശ്ചയിച്ചത്. എന്നാൽ ടേംസ് ഓഫ് റഫറൻസിൽ അപാകതയുണ്ടെന്ന് അദ്ദേഹം തന്നെ പറഞ്ഞതോടെ സ്വന്തം സർക്കാരിന്റെ തീരുമാനത്തെയാണ് ഉമ്മൻചാണ്ടി തള്ളിപ്പറഞ്ഞത്.

ഐസിസില്‍ നിന്ന്‌ രക്ഷിച്ചവര്‍ ക്രിസ്ത്യാനികളല്ല ഇന്ത്യക്കാര്‍, മോദിക്ക് ഉമ്മന്‍ചാണ്ടിയുടെ മറുപടിഐസിസില്‍ നിന്ന്‌ രക്ഷിച്ചവര്‍ ക്രിസ്ത്യാനികളല്ല ഇന്ത്യക്കാര്‍, മോദിക്ക് ഉമ്മന്‍ചാണ്ടിയുടെ മറുപടി

മലയാള സിനിമയിൽ 'കാരവൻ വേട്ട' തുടരുന്നു! പ്രമുഖ യുവനടൻ വിശ്രമിക്കുന്ന കാരവൻ പിടികൂടി... മലയാള സിനിമയിൽ 'കാരവൻ വേട്ട' തുടരുന്നു! പ്രമുഖ യുവനടൻ വിശ്രമിക്കുന്ന കാരവൻ പിടികൂടി...

ഭാര്യയും കാമുകനും ഉത്സവപ്പറമ്പിൽ! ഭർത്താവിനെ വകവരുത്താൻ ഭാര്യ കാമുകനെ വിളിച്ചുവരുത്തി...ഭാര്യയും കാമുകനും ഉത്സവപ്പറമ്പിൽ! ഭർത്താവിനെ വകവരുത്താൻ ഭാര്യ കാമുകനെ വിളിച്ചുവരുത്തി...

English summary
oommen chandy against solar commission; hearing started in high court.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X