കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദമ്പതികളുടെ മൃതദേഹം വിട്ടുകിട്ടാന്‍ എടുത്തത് 6 ദിവസം! ആരോപണവുമായി ഉമ്മൻ ചാണ്ടി

Google Oneindia Malayalam News

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ ആശുപത്രിക്കെതിരെ ആരോപണവുമായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രംഗത്ത്. കൊവിഡ് ബാധിച്ച് മരിച്ച ദമ്പതികളുടെ മൃതദേഹങ്ങൾ വിട്ട് നൽകിയത് 6 ദിവസത്തിന് ശേഷം എന്നാണ് ഉമ്മൻ ചാണ്ടിയുടെ ആരോപണം. ഫേസ്ബുക്ക് പോസ്റ്റിലാണ് ഉമ്മൻ ചാണ്ടി ആരോപണം ഉന്നയിച്ചിരിക്കുന്നത്.

ഉമ്മൻ ചാണ്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്: '' ദമ്പതികളുടെ മൃതദേഹം സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് വിട്ടുകിട്ടാന്‍ എടുത്തത് 6 ദിവസം! കോവിഡ് പ്രതിരോധത്തെക്കുറിച്ച് വാഷിംഗ്ടണ്‍ പോസ്റ്റില്‍ വരെ ലേഖനം എഴുതപ്പെട്ട കേരളത്തിലാണ് ഇത് സംഭവിച്ചത്. ജൂലൈ ഒന്നിന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മരിച്ച വെഞ്ഞാറമൂട് പുലയരുകുന്നില്‍ പി. വാസുദേവന്‍ (70), ഭാര്യ കെ. സരസതിയമ്മ എന്നിവരുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകിട്ടാനാണ് ഇത്രയും കാലതാമസം ഉണ്ടായത്.

covid

ഇവരുടെ കോവിഡ് പരിശോധനാഫലം കിട്ടാന്‍ വൈകിയതാണ് കാരണം.
കോവിഡ് പരിശോധന നടത്തി മൃതദേഹങ്ങള്‍ വിട്ടുകൊടുക്കൂന്നതില്‍ കാലതാമസം ഉണ്ടാകില്ലെന്നും പരിശോധന വേഗത്തിലാക്കുമെന്നുമുള്ള മുഖ്യമന്ത്രിയുടെ ഉറപ്പും പാഴ്‌വാക്കായി. ആറാംദിവസം കോവിഡ് പരിശോധനാഫലം ലഭിച്ചതിനെ തുടര്‍ന്നാണ് ഇന്‍ക്വസ്റ്റും പോസ്റ്റ്‌മോര്‍ട്ടവും നടത്തി മൃതദേഹങ്ങള്‍ വിട്ടുകൊടുത്തത്. ഇത്രയും ദിവസം ബന്ധുക്കള്‍ മുട്ടാത്ത വാതിലുകളില്ല. കയറിയിറങ്ങാത്ത ഓഫീസുകളില്ല. മൂന്നു മുതല്‍ ആറു മണിക്കൂറിനുള്ളില്‍ പരിശോധാനഫലം ലഭിക്കേണ്ടതാണ്.

തിരുവന്തപുരം ജില്ലയില്‍ മാത്രം ഇതു മൂന്നാമത്തെ ദുരനുഭവമാണ്. മരണമടഞ്ഞ വഞ്ചിയൂര്‍ സ്വദേശി വി. രമേശന്‍ (67), മെഡിക്കല്‍ കോളജ് ജയ്‌നഗര്‍ പനവിള വീട്ടില്‍ സൂസി (55) എന്നിവരുടെ കോവിഡ് പരിശോധാനഫലം കിട്ടാനും അഞ്ചു ദിവസമെടുത്തു. അവരുടെയും ബന്ധുക്കള്‍ ഒരുപാട് അലഞ്ഞു. കോവിഡ് പരിശോധനകള്‍ പൊതുവേ കേരളത്തില്‍ കുറവാണെന്ന ആക്ഷേപം നിലനില്ക്കുന്നതോടൊപ്പമാണ് പരിശോധാനാഫലം വൈകുന്നതിലെ കാലതാമസം. രണ്ടിനും അടിയന്തരമായ പരിഹാരം ഉണ്ടാകേണ്ടിയിരിക്കുന്നു.

English summary
Oommen Chandy against state government's covid management
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X