Get Updates
Get notified of breaking news, exclusive insights, and must-see stories!

അങ്ങനെ ഉമ്മന്‍ ചാണ്ടി 'തെളിവുണ്ടെന്ന്' പറഞ്ഞു!!! പക്ഷേ സരിതയെന്തിന് ഇങ്ങനെ പറഞ്ഞു...

കോഴിക്കോട്: അഴിമതി ആരോപണങ്ങള്‍ വരുമ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സ്ഥിരം പറയുന്ന കരു വാക്കുണ്ട്- 'തെളിവില്ല'. എന്നാല്‍ സര്‍ക്കാരും മുഖ്യമന്ത്രിയും കടുത്ത രാഷ്ട്രീയ പ്രതിസന്ധിയില്‍ നില്‍ക്കുമ്പോള്‍ ഉമ്മന്‍ ചാണ്ടി 'തെളിവുണ്ടെന്ന്' പറഞ്ഞിരിയ്ക്കുന്നു.

സരിത എസ് നായരുടെ മൊഴിയില്‍ പറയുന്ന കാര്യങ്ങള്‍ എല്ലാം തന്നെ നിഷേധിച്ചുകൊണ്ടിരിയ്ക്കുകയാണ് ഉമ്മന്‍ ചാണ്ടി. സരിതയുടെ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് ഉമ്മന്‍ ചാണ്ടിയുടെ ആക്ഷേപം.

മദ്യ മുതലാളിമാരാണ് ഇപ്പോഴത്തെ ആരോപണങ്ങള്‍ക്ക് പിറകില്‍ എന്നാണ് ഉമ്മന്‍ ചാണ്ടി പറയുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ കൈയ്യില്‍ തെളിവുണ്ടെന്നാണ് മുഖ്യമന്ത്രി കോഴിക്കോട് പറഞ്ഞത്. താന്‍ പിതൃതുല്യനെന്ന് പറഞ്ഞ സരിത ഇപ്പോള്‍ ഇങ്ങനെ പറയാനുള്ള കാരണം എന്താണെന്ന് അറിയില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു

തെളിവില്ല...

തെളിവില്ല...

എന്ത് ആരോപണം വന്നാലും 'തെളിവില്ല' എന്ന് പറഞ്ഞ് തള്ളിക്കളയുന്ന ആളാണ് ഉമ്മന്‍ ചാണ്ടി എന്നൊരു ചീത്തപ്പേരുണ്ട്. ഇപ്പോഴിതാ അത് മാറിയിരിയ്ക്കുകയാണ്.

തെളിവുണ്ട്

തെളിവുണ്ട്

ഒരു ആരോപണം ഉന്നയിച്ച്, അതിന് തെളിവുണ്ടെന്ന് ആദ്യമായി ഉമ്മന്‍ ചാണ്ടി പറഞ്ഞിരിയ്ക്കുന്നു. സരിത എസ് നായര്‍ കോഴ ആരോപണം ഉന്നയിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഈ അവകാശവാദം ഉന്നയിച്ചിരിയ്ക്കുന്നത്.

മദ്യമുതലാളിമാര്‍

മദ്യമുതലാളിമാര്‍

ബാര്‍ കേസില്‍ തോറ്റതിനാല്‍ ചില മദ്യ മുതലാളിമാര്‍ ആണ് സരിതയെ ഉപയോഗിച്ച് സര്‍ക്കാരിനെ താറടിയ്ക്കാന്‍ ശ്രമിയ്ക്കുന്നതെന്നാണ് ഉമ്മന്‍ ചാണ്ടി പറയുന്നത്.

തെരഞ്ഞെടുപ്പില്‍ തോല്‍പിയ്ക്കാന്‍

തെരഞ്ഞെടുപ്പില്‍ തോല്‍പിയ്ക്കാന്‍

യുഡിഎഫിനെ തിരഞ്ഞെടുപ്പില്‍ തോല്‍പിയ്ക്കാന്‍ വേണ്ടിയാണ് മദ്യ മുതലാളിമാര്‍ സരിതയെ ഉപയോഗിച്ച് ഇത്തരം ആരോപണം പറയിപ്പിയ്ക്കുന്നതെന്നാണ് ഉമ്മന്‍ ചാണ്ടി പറയുന്നത്.

തെളിവുണ്ടത്രെ

തെളിവുണ്ടത്രെ

മദ്യമുതലാളിമാരാണ് ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് പിറകില്‍ എന്നതിന് സര്‍ക്കാരിന്റെ പക്കല്‍ തെളിവുണ്ടെന്നാണ് ഉമ്മന്‍ ചാണ്ടി പറഞ്ഞത്.

ജോര്‍ജ്ജും ഉണ്ട്

ജോര്‍ജ്ജും ഉണ്ട്

യുഡിഎഫ് വിട്ടുപോയ മുന്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്ജും ഇപ്പോഴത്തെ ആരോപണങ്ങള്‍ക്ക് പിറകിലുണ്ടെന്ന് ഉമ്മന്‍ ചാണ്ടി ആരോപിയ്ക്കുന്നുണ്ട്.

ഇതിലും വലുത്

ഇതിലും വലുത്

ഇതിലും വലിയ ആരോപണങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്നും ഉമ്മന്‍ ചാണ്ടി പറയുന്നുണ്ട്.

തെളിവുണ്ടെങ്കില്‍....

തെളിവുണ്ടെങ്കില്‍....

മദ്യമുതലാളിമാരാണ് ഇപ്പോഴത്തെ ആരോപണങ്ങള്‍ക്ക് പിറകില്‍ എന്നതിന് തെളിവുണ്ടെങ്കില്‍, അവര്‍ക്കെതിരെ നിയമനടപടി സ്വീകരിയ്ക്കാന്‍ സര്‍ക്കാരിന് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ എന്ന ചോദ്യം മാത്രം ബാക്കി.

സരിതയെന്തിന്

സരിതയെന്തിന്

തന്നെ പിതൃതുല്യന്‍ എന്ന് സരിത വിശേഷിപ്പിച്ച സരിത നായര്‍ ഇപ്പോള്‍ എന്തുകൊണ്ടാണ് ഇങ്ങനെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് എന്ന് അറിയില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

എല്‍ഡിഎഫും

എല്‍ഡിഎഫും

എല്‍ഡിഎഫ് രാഷ്ട്രീയ ഗൂഢാലോചന നടത്തി എന്ന ആരോപണവും ഉമ്മന്‍ ചാണ്ടി മുന്നോട്ട് വയ്ക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+