ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും കൈകോര്‍ക്കും; അങ്കം മുറുക്കി ഗ്രൂപ്പുകള്‍;ലക്ഷ്യം സംഘടന തിരഞ്ഞെടുപ്പ്
തിരുവനന്തപുരം: കെ പി സി സി ഭാരവാഹി തിരഞ്ഞെടുപ്പില്‍ അതൃപ്തിയും അമര്‍ഷവും ഉണ്ടെങ്കിലും അതൊന്നും പരസ്യമാക്കാനില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസിലെ എ, ഐ ഗ്രൂപ്പുകള്‍. ഉദ്ദേശിച്ച പലരും പട്ടികയില്‍ വന്നില്ലെങ്കിലും തങ്ങള്‍ നിര്‍ദേശിച്ച പട്ടിക പൂര്‍ണ്ണമായും തഴഞ്ഞില്ലെന്നതാണ് ഗ്രൂപ്പുകളുടെ ആശ്വാസം. ആകെ അതൃപ്തി പരസ്യമാക്കിയത് കെ മുരളീധരന്‍ എംപി മാത്രമാണ്. കെ പി സി സി നിര്‍വ്വാഹക സമിതിയിലേക്ക് അദ്ദേഹം നിര്‍ദേശിച്ച പേരുകള്‍ ഉള്‍പ്പെടാതിരുന്നതാണ് പരിഭവത്തിന് കാരണമെന്നാണ് സൂചന.
അതൃപ്തി ഉണ്ടെങ്കിലും അക്കാര്യത്തില്‍ പരസ്യമായി വിമര്‍ശനത്തിന് ഇല്ലെന്ന നിലപാടാണ് അദ്ദേഹവും സ്വീകരിച്ചത്. ഇതും കെ പി സി സി നേതൃത്വത്തിന് വലിയ ആശ്വാസകരമായി. അതേസമയം നിലവില്‍ വലിയ അതൃപ്തി പരസ്യമാക്കി പ്രവര്‍ത്തകരുടെ അതൃപ്തി നേടേണ്ടതില്ലെന്ന നിലപാടും ഗ്രൂപ്പുകള്‍ സ്വീകരിച്ചു. ശക്തമായ പ്രവര്‍ത്തനം കാഴ്ചവെച്ചാല്‍ സംഘടനാ തിരഞ്ഞെടുപ്പില്‍ മികച്ച നേട്ടം സ്വന്തമാക്കാന്‍ കഴിയുമെന്നും ഗ്രൂപ്പുകള്‍ വിശ്വസിക്കുന്നു.

സംഘടന തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ കെ പി സി സി ഭാരവാഹി പ്രഖ്യാപനം നടത്തേണ്ടതില്ലെന്ന ആവശ്യം പാര്‍ട്ടിയിലെ ഒരു വിഭാഗം മുന്നോട്ട് വെച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് കഴിഞ്ഞാല്‍ ഒരു നിയമനവും പാടില്ലെ പാര്‍ട്ടി ഭരണഘടന ചട്ടം ചൂണ്ടിക്കാട്ടിയായിരുന്നു ഇവരുടെ ഇടപെടല്‍. എന്നാല്‍ എ ഐ സി സി നേതൃത്വം കെ പി സി സി പുനഃസംഘടനയുമായി മുന്നോട്ട് പോവാന്‍ തീരുമാനിക്കുകയായിരുന്നു. ഭാരവാഹി പട്ടിക അവസാന ഘട്ടത്തിലെത്തിയ സാഹചര്യത്തിലായിരുന്നു എ ഐ സി സി അത്തരമൊരു നിലപാട് സ്വീകരിച്ചത്.
ദിലീപ് സിനിമാ ലൊക്കേഷനില്‍ ജോജുവിന് പിറന്നാള്‍ ആഘോഷം: വൈറലായി ചിത്രങ്ങള്‍

നവംബര്‍ 1 മുതലാണ് തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള അംഗത്വം വിതരണം നടക്കുന്നത്. സംഘടനാ തെരഞ്ഞെടുപ്പിന് മുമ്പ് അടുത്ത വർഷം മാർച്ച് 31 വരെ അംഗത്വ വിതരണം തുടരും. പാർട്ടിയുടെ പരമോന്നത തീരുമാനമെടുക്കുന്ന ബോഡിയായ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗീകരിച്ച ഷെഡ്യൂൾ അനുസരിച്ച് അടുത്ത വർഷം ഓഗസ്റ്റ് 21 നും സെപ്റ്റംബർ 20 നും ഇടയിലാണ് പുതിയ കോൺഗ്രസ് പ്രസിഡന്റിന്റെ തിരഞ്ഞെടുപ്പ് നടക്കേണ്ടത്

കേരളത്തിലെ പാര്‍ട്ടിയിലെ പുതിയ സാഹചര്യത്തില്‍ സംഘടന തിരഞ്ഞെടുപ്പിന് വീറും വാശിയുമേറും. തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട സമീപനവും തന്ത്രവും സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ക്ക് പാര്‍ട്ടിയില്‍ തുടക്കം കുറിക്കുകയും ചെയ്തു. പാര്‍ട്ടിയുടെ പഴയ ഗ്രൂപ്പ് സമവാക്യങ്ങളില്‍ വലിയ മാറ്റമാണ് നിലവില്‍ സംഭവിച്ചിരിക്കുന്നത്. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും നേതൃത്വം നല്‍കുന്ന എ-ഐ ഗ്രൂപ്പുകൾ ഒരുമിച്ചും പുതിയ നേതൃത്വം മറുവശത്തും എന്നതാണ് നിലവിലെ സ്ഥിതി.

തിരഞ്ഞെടുപ്പില്‍ അനുനനയമോ പോരാട്ടമോ എന്ന കാര്യം വ്യക്തമാവാന്‍ തന്നെ ഇനി സമയമെടുക്കും. പോരാട്ടത്തിനാണ് തീരുമാനമെങ്കില്‍ എ-ഐ ഗ്രൂപ്പുകള്‍ ഒരുമിച്ച് നിന്നായിരിക്കും മത്സരം. ആയുർവേദ ചികിത്സയിലായിരുന്ന ഉമ്മൻചാണ്ടി തലസ്ഥാനത്ത് തിരിച്ചെത്തിയതോടെ ഇത്തരം ചര്‍ച്ചകള്‍ക്ക് ഉടന്‍ തന്നെ ചര്‍ച്ചയാവും. നാളെ മുതല്‍ ഉമ്മന്‍ചാണ്ടി നിയമസഭയില്‍ ഉണ്ടാവും.

സംഘടനാ തിരഞ്ഞെടുപ്പ്, പുനഃസംഘടന എന്നിവ സംബന്ധിച്ച് എല്ലാം അനൗപചാരിക ചര്‍ച്ചകളായിരിക്കും ഇപ്പോള്‍ നടക്കുക. സഭാ സമ്മേളനം കഴിഞ്ഞാല്‍ കാര്യമായ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കും. പുതിയ നേതൃത്വത്തെ ഒരു വര്‍ഷത്തിനുള്ളില്‍ തിരഞ്ഞെടുക്കും എന്നതിനാല്‍ നിലവിലെ പുനഃസംഘടനയ്ക്ക് അവര്‍ വലിയ പ്രാധാന്യം നല്‍കുന്നില്ല. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഡിസിസികളില്‍ ഉള്‍പ്പടെ താഴെ തട്ടില്‍ പുനഃസംഘടനയുമായി മുന്നോട്ട് പോവുന്നതിനെ അവര്‍ ശക്തിയുക്തം എതിര്‍ക്കുകയും ചെയ്യുന്നു.

സംഘടനാ തിരഞ്ഞെടുപ്പിലൂടെ പാര്‍ട്ടിയിലെ മേധാവിത്വം തിരിച്ച് പിടിക്കാം എന്ന ആത്മവിശ്വാസത്തിലാണ് കെ പി സി സി പുനഃസംഘടനയില്‍ ഗ്രൂപ്പുകള്‍ വലിയ പ്രതികരണത്തിന് തയ്യാറാവാതിരുന്നതെന്ന് ഔദ്യോഗിക വിഭാഗത്തിനും അറിയാം. അതുകൊണ്ട് തന്നെ ഔദ്യോഗിക പക്ഷവും നീക്കങ്ങള്‍ സജീവമാക്കും. സംഘടന ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാൽ, കെ സുധാകരൻ, വി ഡി സതീശൻ എന്നിവരാണ് ഇതിനു നേതൃത്വം നൽകുന്നത്.

ഐ ഗ്രൂപ്പിന്റെ പൂര്‍ണ്ണമായ അവകാശം ചെന്നിത്തലയ്ക്ക് മാത്രമല്ലെന്ന സൂചനയാണ് ഇവര്‍ പരോക്ഷമായി നല്‍കുന്നത്. തങ്ങൾ ഐ ഗ്രൂപ്പിന്റെ സജീവ നേതൃത്വത്തിൽ ഉണ്ടായിരുന്നവർ ആയിരുന്നതിനാൽ ഐ എന്നതു തങ്ങൾ കൂടി ഉൾപ്പെട്ടതല്ലേയെന്നും ഇവര്‍ ചോദിക്കുന്നു. ഗ്രൂപ്പിസത്തിനും ഗ്രൂപ്പുകള്‍ക്കും എതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നുവെന്ന് പറഞ്ഞ് ആദര്‍ശ ധീരരായി മാറിയവര്‍ പെട്ടെന്ന് ഐ ഗ്രൂപ്പിന്റെ നേരവകാശികളായി മാറുന്നോയെന്നാണ് ചെന്നിത്തല അനുകൂലികള്‍ ഇതിനോട് തിരിച്ച് ചോദിക്കുന്നത്.

പാര്‍ട്ടിയില്‍ പുതിയ ഗ്രൂപ്പുണ്ടാക്കാനില്ല, എന്നാല്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് എയും ഐയും ഗ്രൂപ്പ് പ്രവര്‍ത്തനം ശക്തമാക്കിയാല്‍ ഒറ്റക്കെട്ടായി മുന്നോട്ട് പോവാനാണ് ഔദ്യോഗിക പക്ഷത്തിന്റെയും തീരുമാനം. മത്സരമില്ലാതെ അനുനയത്തിലൂടെ മുന്നോട്ട് പോവണമെന്നാണ് നേതൃത്വം ആവശ്യപ്പെടുന്നത്. പുനഃസംഘടനയില്‍ നല്‍കിയ പരിഗണനയും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

വി പി സജീന്ദ്രന്‍, ജി പ്രതാപവര്‍മ തമ്പാന്‍, ആര്യാടന്‍ ഷൗക്കത്ത്, സി ചന്ദ്രന്‍, സോണി സെബാസ്റ്റ്യന്‍, അബ്ദുള്‍ മുത്തലിബ് എന്നിവരാണ് എ വിഭാഗത്തിന്റെ പട്ടികയില്‍ നിന്നും ഇടംപിടിച്ചത്. എഎ ഷുക്കൂര്‍, എസ് അശോകന്‍, ടിയു രാധാകൃഷ്ണന്‍, കെഎ തുളസി, എംഎം നസീര്‍ എന്നിവരേയുള്ളവരെ ചെന്നിത്തല നിര്‍ദേശിച്ചതാണ്. ചെന്നിത്തല നിര്‍ദേശിച്ചവര്‍ക്ക് പുറത്ത് നിന്നും ഐ ഗ്രൂപ്പില്‍ നിന്നും പലരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും പുതിയ നേതൃത്വം വാദിക്കുന്നു.
സാരിയില്‍ തിളങ്ങി നവ്യ നായര്‍: കൂട്ടിന് റൂമി വചനങ്ങളും, വൈറലായി ചിത്രങ്ങള്‍












Click it and Unblock the Notifications