കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗണേഷിന്റെ സ്ഥിതി ഇനി എന്താകും...

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭ പുന:സംഘടനയുടെ കാര്യത്തില്‍ ഇനിയും ഒരു തീരുമാനമായിട്ടില്ല. ഇത്തവണ മന്ത്രിസഭയില്‍ തിരിച്ചെത്താമെന്ന പ്രതീക്ഷയിലാണ് മുന്‍ മന്ത്രി കെബി ഗണേഷ് കുമാര്‍. മുഖ്യമന്ത്രിക്കാണെങ്കില്‍ ഗണേഷിനെ തിരിച്ചെടുക്കണം എന്ന അതിയായ ആഗ്രഹവും ഉണ്ട്.

പക്ഷേ കോണ്‍ഗ്രസിലെ തന്നെ ഐ വിഭാഗത്തിന് മന്ത്രിസഭ പുന:സംഘടിപ്പിക്കുന്നതില്‍ താത്പര്യമില്ല. അതിനുമപ്പുറം ഗണേഷിന്റെ തിരിച്ചുവരവിനേയും അവര്‍ എതിര്‍ക്കുന്നുണ്ട്.ഘടകകക്ഷികളിലെ ചിലര്‍ക്കും ഇങ്ങനെ അഭിപ്രായമുണ്ട്.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ഗണേഷ് കുമാറും തിരുവനന്തപുരത്ത് ഒരു ചടങ്ങില്‍ വച്ച് കണ്ടുമുട്ടി.

അയാളും ഞാനും തമ്മില്‍

അയാളും ഞാനും തമ്മില്‍

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെബി ഗണേഷ് കുമാറും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ വേദി പങ്കിടുന്നു.

ചര്‍ച്ചയെന്ത്

ചര്‍ച്ചയെന്ത്

പരിപാടിക്കിടെ ഇരുവരും ഏറെ നേരം ഒതുക്കത്തില്‍ സംസാരിച്ചു. എന്തായിരുന്നു ഇവര്‍ സംസാരിച്ചത് എന്നായി ബാക്കിയുളളവരുടെ ചര്‍ച്ച

മുഖ്യമന്ത്രിയുടെ പ്രിയപ്പെട്ടവന്‍

മുഖ്യമന്ത്രിയുടെ പ്രിയപ്പെട്ടവന്‍

മന്ത്രി എന്ന നിലിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പ്രിയപ്പെട്ട ആളായിരുന്നു ഗളേഷ് കുമാര്‍. ബാലകൃഷ്ണ പിള്ള മുന്നണി വിട്ടാലും ഗണേഷ് മന്ത്രിസ്ഥാനം രാജിവക്കേണ്ടതില്ല എന്നായിരുന്നു തുടക്കത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ നിലപാട്.

വിശ്വാസമുണ്ട്

വിശ്വാസമുണ്ട്

എന്തൊക്കെ പ്രതിസന്ധികളുണ്ടെങ്കിലും ഗണേഷിനെ മന്ത്രിസഭയില്‍ തിരിച്ചുകൊണ്ടുവരാനാകും എന്ന വിശ്വാസത്തിലാണ് ഉമ്മന്‍ ചാണ്ടി.

എന്‍എസ്എസിന് നല്‍കിയ വാക്ക്

എന്‍എസ്എസിന് നല്‍കിയ വാക്ക്

ഗണേഷ് കുമാറിനെ മന്ത്രിസഭയില്‍ തിരിച്ചെടുക്കാമെന്ന് എന്‍എസ്എസിനും ബാലകൃഷ്മ പിള്ളക്കും ഉമ്മന്‍ ചാണ്ടി വാക്കുകൊടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

 വിവാദങ്ങളില്ല

വിവാദങ്ങളില്ല

എന്തായാലും ഗണേഷ് കുമാര്‍ ഇപ്പോള്‍ വിവാദങ്ങളില്‍ നിന്ന് മുക്തനാണ്.

English summary
Ahead of cabinet re organisation Oommen Chandy and Ganesh Kumar met in aFuction at Press Club.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X