ഇതാണോ മുഖ്യനില്‍ നിന്നും സുധീരന്‍ പ്രതീക്ഷിച്ച മറുപടി?
തിരുവനന്തപുരം/കോഴിക്കോട്: സര്‍ക്കാരിന്റെ മദ്യനയത്തില്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ച കെപിസിസി പ്രസിഡന്റ് വിഎം സുധീരന് മറുപടിയുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി . മദ്യനയത്തിലെ മാറ്റത്തിന്റെ ഉത്തരവാദി താനാണെന്നും അധികാരമില്ലാത്തപ്പോള്‍ ആരും കൂടെയുണ്ടാകില്ലെന്ന പ്രസ്താവനയ്ക്ക് മറുപടിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി .
അധികാരമില്ലാത്തപ്പോള്‍ ഒപ്പം നിന്നവര്‍ പോലും കൂടെയുണ്ടാകില്ലെന്നും അധികാരമുള്ളപ്പോള്‍ എല്ലാം നമ്മുടെ കൈയ്യിലാണെന്ന് ധിക്കരിയ്ക്കരുതെന്നും കരുണാകരന്‍ അനസ്മരണ ചടങ്ങില്‍ വിഎം സുധീരന്‍ പറഞ്ഞു . ഇതിന് മറുപടിയുമായാണ് മുഖ്യമന്ത്രിയും കെ മുരളീധരന്‍ എംഎല്‍എയും എത്തിയത് .

അധികാരമില്ലെങ്കില്‍ ആരും ഒപ്പമുണ്ടാകില്ലെന്ന പ്രസ്താവനയ്ക്ക് മറുപടിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരുമായും ഏറ്റമുട്ടലിന് പോകുന്നയാളല്ല താന്‍ . എനിയ്ക്ക് ഒരു തെറ്റ് പറ്റിയെന്ന് തോന്നിയപ്പോഴാണ് തിരുത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു . മാധ്യമങ്ങളെ കാണുമ്പോള്‍ കെ മുരളീധരന്‍ ദുര്‍ബലനാകുന്നുവെന്ന് സുധീരന്‍ മുന്‍പ് വിമര്‍ശിച്ചിരുന്നു .
വന്ന വഴി മറക്കുന്ന ആളല്ല താെന്നും അധികാരത്തില്‍ തിരിച്ചെത്തിയതിന് സുധീരനോട് നന്ദിയുണ്ടെന്നും മുരളീധരന്‍ പറഞ്ഞു. എ്ന്നാല്‍ സുധീരന്റെ പ്രസ്താവനകള്‍ സര്‍ക്കാരിന്റെ സല്‍പ്പേര് കളയുന്നുവെന്നും മുരളീധരന്‍ ആരോപിച്ചു .












Click it and Unblock the Notifications