കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സീറ്റുകള്‍ മുപ്പതില്‍ ഒതുക്കി ലീഗ്, ആറിന് പകരം മൂന്നെന്ന് കോണ്‍ഗ്രസ്? ഉമ്മന്‍ ചാണ്ടിയും തങ്ങളും ചർച്ച

Google Oneindia Malayalam News

മലപ്പുറം: ഇത്തവണ മുസ്ലീം ലീഗ് 35 സീറ്റുകള്‍ വരെ അവശ്യപ്പെട്ടേക്കും എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്തായാലും ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും പാണക്കാട്ടെത്തി ഹൈദരലി ശിഹാബ് തങ്ങളെ കണ്ടുകഴിഞ്ഞു. ഈ കൂടിക്കാഴ്ചയില്‍ രണ്ട് കൂട്ടരും നിലപാടുകള്‍ വ്യക്തമാക്കിയിട്ടുണ്ട് എന്നാണ് വിവരം.

 ഇബ്രാഹിം കുഞ്ഞ് വീണ്ടും പെട്ടു! ജാമ്യം റദ്ദാക്കാന്‍ നടപടിയുമായി വിജിലന്‍സ്... പണിയായത് ആ പ്രസ്താവന ഇബ്രാഹിം കുഞ്ഞ് വീണ്ടും പെട്ടു! ജാമ്യം റദ്ദാക്കാന്‍ നടപടിയുമായി വിജിലന്‍സ്... പണിയായത് ആ പ്രസ്താവന

രണ്ട് തവണ ലീഗ് ജയിച്ചു, ശ്രീശാന്ത് രണ്ട് മുന്നണികളെ വിറപ്പിച്ചു... അടിയൊഴുക്കുകളും, ചുഴികളുമായി തിരുവനന്തപുരംരണ്ട് തവണ ലീഗ് ജയിച്ചു, ശ്രീശാന്ത് രണ്ട് മുന്നണികളെ വിറപ്പിച്ചു... അടിയൊഴുക്കുകളും, ചുഴികളുമായി തിരുവനന്തപുരം

കഴിഞ്ഞ തവണത്തേതിനേക്കാള്‍ ആറ് സീറ്റുകള്‍ കൂടുതല്‍ വേണം എന്ന നിലപാടാണ് ചര്‍ച്ചയില്‍ മുസ്ലീം ലീഗ് ഉന്നയിച്ചത് എന്ന് അറിയുന്നു. എന്നാല്‍ മൂന്ന് സീറ്റുകള്‍ നല്‍കാമെന്ന നിലപാടാണ് കോണ്‍ഗ്രസിന്. വിശദാംശങ്ങള്‍ പരിശോധിക്കാം...

പാണക്കാട്ടെ കൂടിക്കാഴ്ച

പാണക്കാട്ടെ കൂടിക്കാഴ്ച

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരാണ് പാണക്കാട്ടെത്തി ഹൈദരലി ശിഹാബ് തങ്ങളെ കണ്ടത്. മുസ്ലീം ലീഗ് നേതാക്കളായ പികെ കുഞ്ഞാലിക്കുട്ടി, കെപിഎ മജീദ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. സൗഹാര്‍ദപരമായ സന്ദര്‍ശനം ആയിരുന്നു എന്നാണ് ഇതേ കുറിച്ച് ഉമ്മന്‍ ചാണ്ടി പ്രതികരിച്ചത്.

ആവശ്യം ഉന്നയിച്ചു

ആവശ്യം ഉന്നയിച്ചു

വിശദമായ രാഷ്ട്രീയ ചര്‍ച്ചകള്‍ ആണ് പാണക്കാട്ട് നടന്നത്. തിരഞ്ഞെടുപ്പില്‍ അധിക സീറ്റുകള്‍ എന്ന ആവശ്യം ഹൈദരലി ശിഹാബ് തങ്ങള്‍ തന്നെ ചര്‍ച്ചയില്‍ ഉന്നയിച്ചിട്ടുണ്ട് എന്നാണ് വിവരം. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ ധാരണ ആയിട്ടില്ല.

കോണ്‍ഗ്രസ് നിലപാട്

കോണ്‍ഗ്രസ് നിലപാട്

ലീഗിന് കൂടുതല്‍ സീറ്റുകള്‍ നല്‍കുന്നതില്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന് ശക്തമായ എതിര്‍പ്പുണ്ട്. അതുകൊണ്ട് തന്നെ പാര്‍ട്ടിയ്ക്കുള്ളില്‍ സമവായത്തില്‍ എത്തിയാല്‍ മാത്രമേ ഇക്കാര്യത്തില്‍ അന്തിമ ധാരണയാവുകയുള്ളു എന്നാണ് വിവരം. എന്തായാലും രണ്ട് കൂട്ടരും അല്‍പം വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായേക്കും.

സമവായത്തിന് കുഞ്ഞാലിക്കുട്ടി

സമവായത്തിന് കുഞ്ഞാലിക്കുട്ടി

സീറ്റ് വിഭജനം സംബന്ധിച്ച് സമവായ ഫോര്‍മുല രൂപീകരിക്കാനും നീക്കമുണ്ട്. പികെ കുഞ്ഞാലിക്കുട്ടിയ്ക്കായിരിക്കും ഇതിന്റെ ചുമതല. ലീഗിന് അധിക സീറ്റ് നല്‍കരുത് എന്ന് കടുംപിടിത്തം പിടിക്കുന്നവരെ കൂടി ഒപ്പം നിര്‍ത്തിക്കൊണ്ടായിരിക്കും സമവായ നീക്കങ്ങള്‍.

 2+1 ഫോര്‍മുല

2+1 ഫോര്‍മുല

നിലവിലെ സാഹചര്യത്തില്‍ മുസ്ലീം ലീഗിന് അധികമായി രണ്ട് സീറ്റുകള്‍ നല്‍കാന്‍ ആണ് കോണ്‍ഗ്രസിനുള്ളിലെ ധാരണ. ഇത് കൂടാതെ ലീഗിനേയും കോണ്‍ഗ്രസിനേയും തൃപ്തിപ്പെടുത്തുന്ന ഒരു പൊതു സ്വതന്ത്രനേയും മത്സരിപ്പിക്കാം എന്നാണ് കോണ്‍ഗ്രസിന്റെ പക്ഷം.

സീറ്റുകള്‍ എത്ര

സീറ്റുകള്‍ എത്ര

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ മുന്നണിയില്‍ ഉണ്ടായിരുന്ന രണ്ട് ഘടകക്ഷികള്‍ ഇപ്പോള്‍ ഇല്ല. കേരള കോണ്‍ഗ്രസ് എമ്മും എല്‍ജെഡിയും പോയതോടെ 22 സീറ്റുകളാണ് ഒഴിവുവന്നിട്ടുള്ളത്. ഇതില്‍ പിജെ ജോസഫ് ഇപ്പോഴും യുഡിഎഫില്‍ ഉണ്ടെങ്കിലും കഴിഞ്ഞ തവണ കേരള കോണ്‍ഗ്രസ് മത്സരിച്ച സീറ്റുകള്‍ എല്ലാം ജോസഫിന് വിട്ടുനല്‍കില്ലെന്ന് ഉറപ്പാണ്.

രാഹുലും എത്തി

രാഹുലും എത്തി

രാഹുല്‍ ഗാന്ധി കേരളത്തില്‍ എത്തിയിട്ടുണ്ട്. വിമാനത്താവളത്തില്‍ രമേശ് ചെന്നിത്തലയ്ക്കും ഉമ്മന്‍ ചാണ്ടിയ്ക്കും ഒപ്പം ലീഗ് നേതാക്കളും ചേര്‍ന്നാണ് അദ്ദേഹത്തെ സ്വാഗതം ചെയ്തത്. തിരഞ്ഞെടുപ്പ് സാഹചര്യങ്ങളെ കുറിച്ചുള്ള അനൗപചാരിക ചര്‍ച്ചയും നടന്നിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

വിവാദം വേണ്ട

വിവാദം വേണ്ട

സീറ്റ് വിഭദനം സംബന്ധിച്ച് കോണ്‍ഗ്രസിനും ലീഗിനും ഇടയില്‍ തര്‍ക്കമെന്ന രീതിയില്‍ വാര്‍ത്തകളുണ്ടാകരുത് എന്നാണ് ഇത്തവണ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്. അത്തരം ചര്‍ച്ചകള്‍ തിരഞ്ഞെടുപ്പ് വിജയത്തെ തന്നെ വലിയ തോതില്‍ ബാധിച്ചേക്കും. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തുണ്ടായ അഞ്ചാം മന്ത്രി വിവാദം സര്‍ക്കാരിന്റെ പ്രതിച്ഛായയെ വലിയ തോതില്‍ ബാധിച്ചിരുന്നു.

ജയിക്കാവുന്ന സാഹചര്യം

ജയിക്കാവുന്ന സാഹചര്യം

ഒരുമിച്ച് നിന്നാല്‍ ഇത്തവണ കേരളത്തില്‍ ഭരണം പിടിക്കാവുന്ന സാഹചര്യമാണുള്ളത് എന്നാണ് കോണ്‍ഗ്രസിന്റേയും ലീഗിന്റേയും വിലയിരുത്തല്‍. യുഡിഎഫിനെ ശക്തിപ്പെടുത്തുക എന്ന ഉത്തരവാദിത്തത്തോടെ ആണ് പികെ കുഞ്ഞാലിക്കുട്ടിയെ കേരളത്തിലേക്ക് തിരികെ വിളിച്ചത്. കോണ്‍ഗ്രസിനേയും യുഡിഎഫിനേയും തിരഞ്ഞെടുപ്പില്‍ നയിക്കാന്‍ ഉമ്മന്‍ ചാണ്ടി കൂടി എത്തിയതോടെ കാര്യങ്ങള്‍ പ്രതീക്ഷിച്ചത് പോലെ നടക്കുമെന്നാണ് യുഡിഎഫ് വിലയിരുത്തല്‍.

പന്ത് യുഡിഎഫിന്റെ കോർട്ടിലേക്കിട്ട് ആർഎംപി; 10 സീറ്റിൽ മത്സരിക്കും... ഒപ്പം നിൽക്കണോ എന്നത് യുഡിഎഫ് തീരുമാനംപന്ത് യുഡിഎഫിന്റെ കോർട്ടിലേക്കിട്ട് ആർഎംപി; 10 സീറ്റിൽ മത്സരിക്കും... ഒപ്പം നിൽക്കണോ എന്നത് യുഡിഎഫ് തീരുമാനം

Recommended Video

cmsvideo
Pinarayi vijayan government will continue for next five years says survey

കോണ്‍ഗ്രസിന് സിബിഐ പഥ്യം! പക്ഷേ, സോളാറില്‍ വേണ്ട.. എന്തുകൊണ്ട്? ലാവലിന്‍ മുതല്‍ ലൈഫ് വരെകോണ്‍ഗ്രസിന് സിബിഐ പഥ്യം! പക്ഷേ, സോളാറില്‍ വേണ്ട.. എന്തുകൊണ്ട്? ലാവലിന്‍ മുതല്‍ ലൈഫ് വരെ

English summary
Oommen Chandy and Ramesh Chennithala met Panakkad Hyderali Shihab Thangal and discussed seat allocation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X