കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോര് മുറുകുന്നു; കെപിസിസി സെക്രട്ടറിമാരെ നിർദ്ദേശിക്കാതെ ഉമ്മൻചാണ്ടിയും ചെന്നിത്തലയും

Google Oneindia Malayalam News

തിരുവനന്തപുരം; യു ഡി എഫ് നേതൃത്വ യോഗത്തിൽ നിന്നും മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും വിട്ടു നിന്നത് പുതിയ കെ പി സി സി നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.ഇന്നലെ രാജ്യസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ഇരുനേതാക്കളും മനപൂർവ്വം യോഗത്തിന് എത്താതിരിക്കുകയായിരുന്നു. മുൻ കെ പി സി സി അധ്യക്ഷൻമാരായ മുല്ലപ്പള്ളി രാമചന്ദ്രനും വി എം സുധീരനും യോഗത്തിൽ നിന്ന് വിട്ടു നിന്നു.

പാർട്ടിയിൽ പുതിയ നേതൃത്വം അർഹമായ പരിഗണന മുതിർന്ന നേതാക്കൾക്ക് നൽകുന്നില്ലെന്നതാണ് ഗ്രൂപ്പ് നേതാക്കളായ ഉമ്മൻചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും വികാരം. അതിനിടെ കെ പി സി സി, ഡി സി സി പുനഃസംഘടനയിൽ ഉൾപ്പെടുത്തേണ്ടവരുടെ പേര് നിർദ്ദേശിക്കണമെന്ന ഔദ്യോഗിക നേതൃത്വത്തിന്റെ ആവശ്യവും ഉമ്മൻചാണ്ടിയും ചെന്നിത്തലയും തള്ളി.

ഹൈക്കമാന്റിനെ സമീപിച്ച് ഉമ്മൻചാണ്ടി

സംഘടന തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇനി പുനഃസംഘടന നടത്തുന്നത് അഭികാമ്യമല്ലെന്ന നിലപാടാണ് തുടക്കം മുതൽ ഐ ,ഐ ഗ്രൂപ്പ് നേതാക്കൾ നിലപാട് കൈക്കൊണ്ടത്. ഇക്കാര്യം സംസ്ഥാന നേൃത്വത്തോട് വ്യക്തമാക്കിയിരുന്നുവെങ്കിലും പുനഃസംഘടനയ്ക്ക് ഹൈക്കമാന്റ് അനുമതി ഉണ്ടെന്ന നിലപാടായിരുന്നു കെ പി സി സി അധ്യക്ഷനും പ്രതിപക്ഷ നേതാവും സ്വീകരിച്ചത്. ഇതോടെ ഉമ്മൻചാണ്ടി ഹൈക്കമാന്റിനെ നേരിട്ട് സമീപിക്കുകയും ചെയ്തു. പുനഃസംഘടന ഉപേക്ഷിക്കണമെന്നായിരുന്നു പ്രധാന ആവശ്യം. സംഘടന തിരഞ്ഞെടുപ്പ് നീട്ടിക്കൊണ്ടുപോകാൻ മനപൂർവ്വമായ ശ്രമം നടക്കുകയാണെന്നും ഉമ്മൻചാണ്ടി അറിയിച്ചു.

ഏകപക്ഷീയമായ നിലപാട് സ്വീകരിക്കുന്നു

അച്ചടക്ക സമിതി രൂപീകരിക്കണമെന്നുമായിരുന്നു ഉമ്മൻചാണ്ടി മുന്നോട്ട് വെച്ച മറ്റൊരു ആവശ്യം. വിശദീകരണം ചോദിക്കാതെ പാർട്ടിയിൽ അച്ചടക്ക നടപടി തുടരുകയെന്നാണും ദേശീയ നേതൃത്വത്തോട് ഉമ്മൻചാണ്ടി വ്യക്തമാക്കിയിരുന്നു. അതേസമയം ഇതോടെ വിഷയത്തിൽ ഇടപെട്ട ഹൈക്കമാന്റ് പുനഃസംഘടന മുതിർന്ന നേതാക്കളെ കൂടി വിശ്വാസത്തിൽ എടുത്ത് മുന്നോട്ട് കൊണ്ട് പോകണമെന്നും രാഷ്ട്രീയകാര്യ സമിതി വിളിക്കണമെന്നും അച്ചടക്ക സമിതി രൂപീകരിക്കണമെന്നും സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നു. ഹൈക്കമാന്റ് നിർദ്ദേശങ്ങൾ അനുസരിച്ച് മുന്നോട്ട് പോകുമെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കിയെങ്കിലും സംസ്ഥാന നേതൃത്വം ഏകപക്ഷീയമായ നിലപാട് തുടരുകയാണെന്നാണ് ഇപ്പോൾ എ, ഐ ഗ്രൂപ്പുകൾ ഉന്നയിക്കുന്ന പരാതി.

രാഷ്ട്രീകാര്യ സമിതി വിളിച്ചില്ല

സംസ്ഥാന തല മഉദ്ഘാടനങ്ങൾ രണ്ടെണ്ണം പൂർത്തിയാക്കിട്ട് കൂടി അംഗത്വ വിതരണം എന്തുകൊണ്ടാണ് ആരംഭിക്കാത്തത് എന്നാണ് നേതാക്കൾ ഉയർത്തുന്ന ചോദ്യം. മാത്രമല്ല
അച്ചടക്ക സമിതി രൂപീകരിക്കുമെന്ന് ഉറപ്പ് നൽകിയവർ സമിതി രൂപീകരിച്ചില്ലെന്ന് മാത്രമല്ല ഏകപക്ഷീയമായി അച്ചടക്ക നടപടി തുടരുകയാണെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. അതേസമയം വി എം സുധീരനെ അപമാനിച്ചവർക്കെതിരെ പോലും നടപടിയെടുക്കാൻ തയ്യാറാകുന്നില്ലെന്ന ആക്ഷേപവും ഇവർ ഉന്നയിക്കുന്നു. രാഷ്ട്രീകാര്യ സമിതി വിളിക്കാൻ തങ്ങൾ കത്തിലൂടെ ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് മറ്റൊരു പരാതി.

അഭിപ്രായം തേടിയില്ലെന്ന് നേതാക്കൾ

കെ പി സി സി അധ്യക്ഷൻ തന്നിഷ്ടപ്രകാരം പ്രവർത്തിക്കുകയാണെന്നും ഗ്രൂപ്പുൾ കുറ്റപ്പെടുത്തുന്നു. തങ്ങളുടെ കൂടി അഭിപ്രായം തേടുമെന്ന് ഉറപ്പ് നൽകിയവർ നേതാക്കളെ വിശ്വാസത്തിലെടുക്കാതെയാണ് ഇപ്പോഴും നീങ്ങുന്നത്. കെ പി സി സി ഭാരവാഹികൾക്ക് ജില്ലാ തല ചുമതലകൾ വിഭജിച്ച് നൽകിയപ്പോൾ തങ്ങളുടെ അഭിപ്രായം തേടിയില്ലെന്ന് ഇവർ പറയുന്നു. എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ ആവശ്യങ്ങളാണ് പരിഗണിച്ചതെന്നാണ് ആക്ഷേപം. നേരത്തേ നെയ്യാർ ഡാമിൽ നടന്ന കെ പി സി സി ശിൽപശാലയിൽ ചെന്നിത്തലയെ അഭിവാദ്യ പ്രസംഗത്തിന് ക്ഷണിക്കാതിരുന്നത് ഗ്രൂപ്പ് നേതാക്കളെ മാറ്റി നിർത്തുകയെന്ന ലക്ഷ്യത്തോടെയാണെന്നും ഗ്രൂപ്പ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.

പേര് നിർദ്ദേശിക്കാതെ നേതാക്കൾ

ഇത്തരത്തിൽ ഏകപക്ഷീയമായ നിലപാടുകൾ തുടരാനാണെങ്കിൽ കെ പി സി സി ജനറൽ സെക്രട്ടറിമാരുടെ പേരുകൾ സംബന്ധിച്ച് എന്തിനാണ് നിർദ്ദേശങ്ങൾ സ്വീകരിക്കുന്നതെന്നാണ് ഗ്രൂപ്പ് നേതാക്കളുടെ ചോദ്യം. നേരത്തേ തന്നെ പേരുകൾ ചോദിച്ചാൽ നിർദ്ദേശങ്ങൾ നൽകേണ്ടതില്ലെന്ന തിരുമാനം ഇരുഗ്രൂപ്പുകളും കൈക്കൊണ്ടിരുന്നു. പേര് നിർദ്ദേശിച്ച് കഴിഞ്ഞാലും ഒടുവിൽ ദില്ലിയിലെ ചർച്ചകളിൽ തങ്ങളുടെ പേരുകൾ അട്ടിമറിക്കപ്പെടുമെന്നതിനാൽ ഇനി നിർദ്ദേശങ്ങൾ നൽകേണ്ടതില്ലെന്നായിരുന്നു തിരുമാനം. ഹൈക്കമാന്റിൽ പരാതിപ്പെട്ടിട്ട് കൂടി ഗ്രൂപ്പുകൾക്ക് അർഹമായ പരിഗണന ലഭിക്കാത്തതും ഹൈക്കമാന്റ് ഇടപെടൽ ഉണ്ടാക്കാത്തതും നേതാക്കളെ ചൊടിപ്പിച്ചിട്ടുണ്ട്.

6

അതേസമയം ഗ്രൂപ്പ് നേതാക്കളുടെ വാദങ്ങളെയെല്ലാം തള്ളുകളാണ് സംസ്ഥാന നേതൃത്വം. അർഹരായ നേതാക്കളെ ഉൾപ്പെടുത്തി പുനഃസംഘടന പൂർത്തിയാക്കാനാണ് നേതൃത്വത്തിന്റെ തിരുമാനമെന്നും ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള നിയമനങ്ങൾ അനുവദിക്കാൻ സാധിക്കില്ലെന്നും നേതാക്കൾ പറയുന്നു. ഗ്രൂപ്പ് സമ്മർദ്ദങ്ങൾ അനുവദിക്കില്ലെന്ന നിലപാട് നേരത്തേ ഹൈക്കമാന്റും വ്യക്തമാക്കിയിരുന്നു. പുനഃസംഘടനയെ എതിർത്താൽ അത് പാർട്ടിയുടെ പ്രവർത്തനത്തെ തന്നെ ബാധിക്കുമെന്നും ഔദ്യോഗിക നേതൃത്വം ചൂണ്ടിക്കാട്ടുന്നു. സംഘടന തിരഞ്ഞെടുപ്പ് പൂർത്തിയാകണമെങ്കിൽ ഇനിയും ഒരു വർഷത്തോളം സമയം എടുക്കും. തിരഞ്ഞെടുപ്പ് നടത്തണമെങ്കിൽ തന്നെ താഴെ തട്ടിൽ നേതാക്കൾ വേണം. പുനഃസംഘടന നടത്താതിരിക്കേണ്ട സാഹചര്യമില്ലെന്ന് തന്നെയാണ് എ ഐ സി സിയും നിലപാട് സ്വീകരിച്ചത്. അതുകൊണ്ട് തന്നെ ഹൈക്കമാന്റ് ആശിർവാദത്തോടെ എത്രയും പെട്ടെന്ന് പുനഃസംഘടന പൂർത്തിയാക്കാൻ തന്നെയാണ് നീക്കമെന്നും ഇവർ പറയുന്നു.

കൂടിയാലോചിച്ച ശേഷം

ഇപ്പോഴത്തെ അനാവശ്യ വിവാദങ്ങൾ താഴെ തട്ടിലെ കോൺഗ്രസ് യൂണിറ്റ് കമ്മിറ്റി പ്രവർത്തനത്തെ ബാധിക്കുമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. കൂൂടിയാലോചനകൾ നടക്കുന്നില്ലെന്ന ഗ്രൂപ്പ് നേതാക്കളുടെ വാദങ്ങളേയും പാർട്ടി നേതാക്കൾ തള്ളി കളഞ്ഞു. എല്ലാവരോടും കൂടിയാലോചിച്ച ശേഷം തന്നെയാണ് ചർച്ചകൾ നടക്കുന്നത്. കെ പി സി സി എക്സിക്യൂട്ടീവിൽ എല്ലാ കാര്യങ്ങളും നേരത്തേ ചർച്ച ചെയ്തതാണെന്നും നേതാക്കൾ പറയുന്നു. അച്ചടക്ക നടപടികളേയും നേതൃത്വം ന്യായീകരിച്ചു.ആവശ്യമായ സമയത്ത് നടപടികൾ സ്വീകരിച്ചില്ലേങ്കിൽ അത് പാർട്ടിയുടെ മുന്നോട്ടുള്ള നടത്തിപ്പിനെ ബാധിക്കുമെന്നാണ് ഔദ്യോഗിക നേതൃത്വം വ്യക്തമാക്കിയിത്.

Recommended Video

cmsvideo
പ്രധാനമന്ത്രിയായാൽ എന്തുചെയ്യും ? രാഹുൽ ഗാന്ധിയുടെ മറുപടി കേട്ടോ

യുഎഇ മഹാത്ഭുതങ്ങളുടെ നിലവറ; കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകള്‍ സമ്മാനിച്ച് വളര്‍ച്ച... 50 വര്‍ഷംയുഎഇ മഹാത്ഭുതങ്ങളുടെ നിലവറ; കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകള്‍ സമ്മാനിച്ച് വളര്‍ച്ച... 50 വര്‍ഷം

English summary
Oommen chandy and Ramesh chennithala reluctant to suggest names for KPCC revamp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X