ബജറ്റ് അവതരണത്തിനിടെ മാണിയെ പുകഴ്ത്തി മുഖ്യമന്ത്രി, കാരണം?
തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ ഇടഞ്ഞ് നില്‍ക്കുന്ന കെഎം മാണിയെ അനുനയിപ്പിക്കാന്‍ ബജറ്റ് അവതരണത്തിനിടയിലും മുഖ്യമന്ത്രിയുടെ ശ്രമം. മുന്‍ ധനമന്ത്രി കൂടിയായ മാണിയെ ബജറ്റ് അവതരണത്തിനിടയില്‍ പുകഴ്ത്തി കൈയ്യിലെടുക്കാനായിരുന്നു മുഖ്യമന്ത്രിയുടെ ശ്രമം. ഈ സര്‍ക്കാരിന്റെ ധനമന്ത്രിയെന്ന നിലയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷം ബജറ്റ് അവതരിപ്പിച്ച കെഎംമാണി സ്വീകരിച്ച വികസന സമീപനമാണ് കേരളത്തിന്റെ വികസന പുരോഗതിക്ക് സഹായകപമായിട്ടുള്ളതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
സംസ്ഥാനത്തെ കൊള്ളയടിച്ച അന്യസംസ്ഥാന ലോട്ടറി അവസാനിപ്പിക്കാനും ലോട്ടറി വരുമാനത്തില്‍ നിന്നും കാരുണ്യ ബനവലന്റ് ഫണ്ട് പദ്ധതി വഴി ജീവകാരുണ്യപരമായ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ കഴിഞ്ഞത്. അദ്ദേഹത്തിന്റെ ഭാവനാപൂര്‍ണമായ സമീപനത്തിന്റെ ഉദാഹരണമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സാമ്പത്തിക ഞെരുക്കങ്ങള്‍ക്കിടയിലും വികസന പദ്ധതികള്‍ തടസ്സമില്ലാതെ കൊണ്ടുപോകാന്‍ അദ്ദേഹത്തിന് കഴിഞ്ഞുവെന്നും. അത് നന്ദിപൂര്‍വ്വം അനുസ്മരിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications